Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ? കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിചാരണക്കോടതി അന്വേഷണ സംഘത്തെ അനുവദിച്ചതിന് പിന്നാലെ വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും പൊക്കാൻ അന്വേഷണ സംഘം

22 APRIL 2022 08:07 AM IST
മലയാളി വാര്‍ത്ത

കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ ഫോണില്‍ കോടതി രേഖകള്‍ കണ്ടെത്തിയ വിഷയത്തില്‍ അന്വേഷണം തുടരാന്‍ ക്രൈം ബ്രാഞ്ചിന് അനുമതി കിട്ടിയത് . വിചാരണക്കോടതി തന്നെ കോടതി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ അന്വേഷണ സംഘത്തെ അനുവദിച്ചതോടെ വിചാരണക്കോടതിയിലെ ശിരസ്തദാറേയും തൊണ്ടി സൂക്ഷിപ്പുകാരനേയും ചോദ്യം ചെയ്യാൻ ഒരുങ്ങുകയാണ് അന്വേഷണ സംഘം. ഇന്നത്തെ സിറ്റിങ്ങിലാണ് നടിയെ ആക്രമിച്ച കേസില്‍ വാദം കേള്‍ക്കുന്ന വിചാരണക്കോടതിയുടെ അനുവാദം നല്‍കല്‍ ഉത്തരവ്. കോടതി രേഖ ചോര്‍ച്ചയില്‍ ക്രൈം ബ്രാഞ്ച് സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ട് എങ്ങനെ ചോര്‍ന്നെന്ന് വിചാരണക്കോടതി പ്രോസിക്യൂഷനോട് ആരാഞ്ഞു. അന്വേഷണസംഘത്തെ വിചാരണക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. കേസ് പരിഗണിക്കുന്നത് മെയ് 31ലേക്ക് മാറ്റി. എന്നാല്‍ ഉച്ച കഴിഞ്ഞുള്ള സിറ്റിങ്ങില്‍ ജീവനക്കാരെ ചോദ്യം ചെയ്യാനുള്ള അനുമതി കോടതി നല്‍കുകയായിരുന്നു. പ്രോസിക്യൂഷന്‍ പുതിയ തെളിവുകള്‍ ഹാജരാക്കിയതിനേത്തുടര്‍ന്നായിരുന്നു ഇത്.

കോടതിയുടെ കസ്റ്റഡിയിലിരിക്കെ 2018 ഡിസംബര്‍ 13 ന് മെമ്മറി കാര്‍ഡ് തുറന്ന് ദൃശ്യങ്ങള്‍ കണ്ടു എന്ന് ശാസ്ത്രീയ പരിശോധനയില്‍ കണ്ടെത്തിയിരുന്നു. മെമ്മറി കാര്‍ഡിലെ ഹാഷ് വാല്യൂവില്‍ മാറ്റം വന്നതോടെയാണ് ദൃശ്യങ്ങള്‍ നിയമവിരുദ്ധമായി ആക്‌സസ് ചെയ്ത കാര്യം ഫോറന്‍സിക് സയന്‍സ് ലാബ് സ്ഥിരീകരിച്ചത്. ആരാണ് ദൃശ്യങ്ങള്‍ കണ്ടതെന്നും ഇത് പകര്‍ത്തിയോ എന്നതുമാണ് പൊലീസിന് അറിയേണ്ടത്. ദൃശ്യങ്ങള്‍ ചോര്‍ന്ന സംഭവത്തില്‍ അന്വേഷണ സംഘം കോടതിയില്‍ സമര്‍പ്പിച്ച ഫോര്‍വേഡ് നോട്ട് ഫോറന്‍സിക് സംഘത്തിന് കോടതി ഇതുവരെ കൈമാറിയിട്ടില്ല. അന്വേഷണ സംഘത്തിന് സുപ്രധാന സംശയങ്ങളാണ് നോട്ടിലുള്ളത്. ഫോര്‍വേഡ് നോട്ട് കൈമാറാന്‍ വൈകുന്നത് അന്വേഷണത്തെ ബാധിക്കുന്നതായി വിലയിരുത്തലുണ്ട്. ദൃശ്യങ്ങള്‍ ആക്‌സസ് ചെയ്തതില്‍ ശിരസ്തദാറേയും തൊണ്ടി ക്ലാര്‍ക്കിനേയും ചോദ്യം ചെയ്യാന്‍ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി അനുമതി നല്‍കിയിരുന്നു. കൃത്രിമം നടന്നോയെന്നറിയാന്‍ ഫോര്‍വേഡ് നോട്ടിനൊപ്പമാണ് ഫോറന്‍സിക് സയന്‍സ് ലാബിലേക്ക് മെമ്മറി കാര്‍ഡ് അയക്കേണ്ടത്. മെമ്മറി കാര്‍ഡ് ആക്‌സസ് ചെയ്തതിനേക്കൂറിച്ച് കൂടുതല്‍ വ്യക്തത വന്നതിന് ശേഷമുള്ള ചോദ്യം ചെയ്യലേ ഫലപ്രദമാകൂ എന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.

ദിലീപിന്റെ ഫോണിലേക്ക് കോടതി രേഖയുടെ കളര്‍ പ്രിന്റ് എത്തിയതിനോട് അനുബന്ധിച്ച ദിവസങ്ങളില്‍ ജോലി ചെയ്തിരുന്നവരെയാകും ചോദ്യം ചെയ്യുക. ദിലീപിന്റെ ഫോണില്‍ നിന്ന് കേസുമായി ബന്ധപ്പെട്ട രേഖകള്‍ വീണ്ടെടുത്തതിന് പിന്നാലെയാണ് കോടതി ജീവനക്കാരിലേക്ക് അന്വേഷണമെത്തുന്നത്. ഫോണിലെ വിവരങ്ങള്‍ നശിപ്പിക്കാന്‍ സഹായം നല്‍കിയ സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറിന്റെ ഹാര്‍ഡ് ഡിസ്‌കില്‍ നിന്നും ഈ രേഖകള്‍ കണ്ടെടുത്തിരുന്നു. ഇവ കോടതിയില്‍ നിന്ന് സര്‍ട്ടിഫൈഡ് കോപ്പികളായി ലഭിച്ച രേഖകള്‍ അല്ലെന്ന് അന്വേഷണ സംഘം സ്ഥിരീകരിച്ചു. ദിലീപ് രേഖകള്‍ സംഘടിപ്പിച്ചത് നിയമവിരുദ്ധമായാമെന്ന് വ്യക്തമായതോടെ ഇവ എങ്ങനെ പ്രതിയുടെ പക്കലെത്തിയെന്ന അന്വേഷണത്തിലേക്ക് പ്രവേശിക്കാനാണ് ക്രൈം ബ്രാഞ്ച് ശ്രമം. ദിലീപിന്റെ അഭിഭാഷകരും കോടതി ജീവനക്കാരും തമ്മിലുള്ള ബന്ധം രേഖകള്‍ ചോര്‍ത്തിയെടുക്കാന്‍ ഉപയോഗിച്ചോ?, കോടതി ജീവനക്കാരെ ദിലീപ് നേരിട്ട് സ്വാധീനിച്ചോ തുടങ്ങിയ കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുക. രേഖകളും ദൃശ്യങ്ങളും ചോര്‍ന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെടുകയും സ്ഥീരീകരിക്കുകയും ചെയ്തത് അന്വേഷണ സംഘത്തിന് ശക്തമായ പിന്‍ബലമാകുന്നുണ്ട്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (18 minutes ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (27 minutes ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (36 minutes ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (1 hour ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (1 hour ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (2 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (2 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (2 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (3 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (3 hours ago)

ഇന്ത്യ ഓട്ടിസം സെന്ററിൽ ‘ത്രെഡ്‌സ് ഓഫ് ബിലോംഗിങ്’ രാഖി നിർമാണ ശിൽപശാല...  (3 hours ago)

ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...  (3 hours ago)

ADV റസ്സൽ ജോയ് അന്ന് മലയാളിവാർത്തയോട് പറഞ്ഞത്..നേപ്പാളിലെ മുന്നറിയിപ്പ് അവഗണിച്ചാൽ കേരളത്തിൽ..!!  (3 hours ago)

ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...  (3 hours ago)

അച്ഛന്റെ കൺമുന്നിൽ, ഫ്ലാറ്റിൽ നിന്ന് വീണ് മരിച്ച് 7 വയസ്സുകാരി..! ഞെട്ടലിൽ പ്രവാസിമലയാളികൾ.. അവസാനമായി ഒന്ന് കാണാൻ  (4 hours ago)

Malayali Vartha Recommends