നടന്റെ കൊച്ചിയിലുളള ഫ്ലാറ്റിൽ അരിച്ച് പെറുക്കി അന്വേഷണ സംഘം! അൽപ സമയത്തിനുള്ളിൽ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടത്തുമെന്ന് പൊലീസ്

നടൻ വിജയ് ബാബുവിനെതിരെയുള്ള പരാതിയുടെ അടിസ്ഥാനത്തിൽ നടന്റെ കൊച്ചിയിലുളള ഫ്ലാറ്റിൽ പരിശോധന നടക്കുകയാണ്. അൽപ സമയത്തിനുള്ളിൽ വിജയ് ബാബുവിന്റെ ഓഫീസിലും പരിശോധന നടത്തുമെന്ന് പൊലീസ് വൃത്തങ്ങൾ വ്യക്തമാക്കി. അതേസമയം, ഇദ്ദേഹം ദുബായിൽ ആണെന്ന നിഗമനത്തിലാണ് പൊലീസ്. അദ്ദേഹത്തിന്റെ ഇൻസ്റ്റഗ്രാം പേജിൽ താൻ ദുബായിൽ ആണെന്ന് കാണിച്ചു ഒരു കുറിപ്പ് പങ്കിട്ടിരുന്നു. അതേസമയം, ബലാത്സംഗ കേസിൽ നടൻ വിജയ് ബാബു ഹൈക്കോടതിയിൽ ഇന്ന് മുൻകൂർ ജാമ്യ ഹർജി നൽകിയേക്കും എന്ന സൂചനകൾ ഉണ്ടായിരുന്നു. സിനിമയിൽ കൂടുതൽ അവസരങ്ങൾ വാഗ്ദാനം ചെയ്ത് പ്രലോഭിപ്പിച്ച് നിരവധി തവണ ബലാത്സംഗം ചെയ്തു എന്നാണ് നടന് എതിരെയുള്ള പരാതി. ഇദ്ദേഹം വിമാനത്താവളം വഴിയോ മറ്റു മാർഗ്ഗങ്ങളിലൂടെയോ പുറത്തേക്ക് കടക്കാനുള്ള ശ്രമം ഉണ്ടായാൽ കസ്റ്റഡിയിൽ എടുക്കുന്നതിന്റെ ഭാഗമായാണ് ലുക്കൗട്ട് നോട്ടീസ് പൊലീസ് ഇപ്പോൾ പുറത്തുവിട്ടത്. കേസിൽ ഇര താനാണെന്നും നിരപരാധിത്വം കോടതിയെ ബോധ്യപ്പെടുത്തുമെന്ന് വിജയ് ബാബു ഇതിനോടകം തന്നെ വ്യക്തമാക്കിയിട്ടുണ്ട്. രണ്ട് കേസുകളാണ് വിജയ് ബാബുവിനെതിരെ എറണാകുളം സൗത്ത് പോലീസ് രജിസ്റ്റർ ചെയ്തത്. കോഴിക്കോട് സ്വദേശിയായ യുവതിയെ ബലാത്സംഗം ചെയ്തതിനും പരാതിക്കാരിയുടെ പേര് വെളിപ്പെടുത്തിയതിനുമാണ് കേസ്.
https://www.facebook.com/Malayalivartha

























