മംഗല്യഭാഗ്യത്തിന് തിരുപ്പതി ദർശനം ഉത്തമം... വിഘ്‌നേഷ് ശിവനും നയൻതാരയും തിരുപ്പതിയിൽ! ചിത്രങ്ങൾ വൈറൽ

തെന്നിന്ത്യന്‍ താരം നയന്‍താരയും തമിഴ് സംവിധായകന്‍ വിഘ്നേഷ് ശിവനും തമ്മിലുള്ള വിവാഹമാണ് സിനിമാ ലോകം കാത്തിരിക്കുന്ന വലിയ ‘ഗുഡ് ന്യൂസ്.’ഏറെക്കാലമായി അടുപ്പത്തിലായ ഇവരുടെ വിവാഹത്തെ സംബന്ധിച്ച വിവരങ്ങള്‍ ഇടയ്ക്കിടെ മാധ്യമങ്ങളിലും ചര്‍ച്ചയാവാറുണ്ട്. ജൂണിൽ വിക്കിയും നയൻസും വിവാഹിതരാകുമെന്ന് ഉറപ്പിച്ചിരിക്കുകയാണ് ആരാധകർ. ഇരുവരും ഒന്നിച്ചുള്ള ചിത്രങ്ങളും മറ്റും വിഘ്നേഷ് എന്ന വിക്കി സോഷ്യല്‍ മീഡിയയില്‍ പങ്കു വയ്ക്കാറുണ്ട്. ഇപ്പോഴിതാ വിഘ്‌നേഷ് ശിവനും നയൻതാരയും തിരുപ്പതി ക്ഷേത്രദർശനം നടത്തി ചിത്രങ്ങളാണ് പുറത്ത് വരുന്നത്. മംഗല്യഭാഗ്യത്തിന് തിരുപ്പതി ദർശനം ഉത്തമം എന്നാണ് വിശ്വാസം. വിജയ് സേതുപതി, നയൻതാര, സാമന്ത എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന കാതുവാക്കിലെ രണ്ട് കാതൽ ആണ് വിഘ്‌നേഷ് ശിവന്റെ പുതിയ റിലീസ്.
കാതുവാക്കിലെ രണ്ട് കാതൽ സിനിമയുടെഹാഷ് ടാഗോടുകൂടി വിഘ്‌നേഷ് ശിവനാണ് തിരുപ്പതി ദർശനത്തിന്റെ ചിത്രം സമൂഹമാധ്യമങ്ങളിൽ പങ്കുവച്ചത്. കഴിഞ്ഞവർഷമാണ് നയൻതാരയുടെയും വിഘ്‌നേഷ് ശിവന്റെയും വിവാഹ നിശ്ചയം നടന്നത്. അജിത്തിനെ നായകനാക്കി ഈ വർഷം പുതിയ ചിത്രം സംവിധാനം ചെയ്യാനുള്ള ഒരുക്കത്തിലാണ് വിഘ് നേഷ് ശിവൻ. നയൻതാര ആണ് ചിത്രത്തിൽ നായിക.
https://www.facebook.com/Malayalivartha

























