മരത്തിന്റെ മുകളിൽ വച്ചാണ് തങ്ങൾ ആദ്യമായി കാണുന്നത്! സൗഹൃദം പ്രണയമായി മാറിയത് വളരെ പെട്ടെന്ന്! മനസ് തുറന്ന് മൈഥിലിയും ഭർത്താവും

കഴിഞ്ഞദിവസമായിരുന്നു മലയാളികളുടെ പ്രി യ താരം മൈഥിലി വി വാഹിതയായത്. ആര്‍കിടെക്ടായ സമ്പത്താണ് മൈഥിലി യുടെ കഴുത്തില്‍ ഗുരുവായൂര്‍ അമ്ബലനടയില്‍ വച്ച്താലി ചാര്‍ത്തിയത്. വിവാഹത്തിന്റെയും വൈകിട്ട് കൊച്ചിയിൽ നടന്ന റിസ്പഷൻ ചടങ്ങുകളുടെയും വീഡിയോ സോഷ്യൽ മീഡിയയിൽ ഇപ്പോൾ വൈറലാണ്. ഇരുവരുടെയും വിവാഹം കഴിഞ്ഞ ശേഷമായിരുന്നു വാർത്ത പുറത്ത് അറിഞ്ഞത്. അതോടെ, ഇരുവരും കണ്ടുമുട്ടിയത് എങ്ങനെയായിരുന്നുവെന്ന് അറിയാനാണ് പ്രേക്ഷകർ ഏറെയും ആഗ്രഹിച്ചിരുന്നത്. അതിന് വളരെ രസകരമായ ഒരു മറുപടിയാണ് താരം നൽകിയിരിക്കുന്നത്.
മരത്തിന്റെ മുകളിൽ വച്ചാണ് തങ്ങൾ ആദ്യമായി കാണുന്നതെന്നാണ് മൈഥിലി പറഞ്ഞത്. വിവാഹശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുന്നതിനിടയിലായിരുന്നു അവർ രസകരമായി മറുപടി പറഞ്ഞത്.സമ്പത്ത് ഒരു ട്രീ ഹൗസ് നിർമ്മിക്കുന്ന സമയത്ത് വസ്തു എടുക്കുന്നതിന്റെ ആവശ്യത്തിനായി മൈഥിലിയും അമ്മയും അവിടെ എത്തിയിരുന്നു. അങ്ങനെയാണ് പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയമാവുകയായിരുന്നു. വീട്ടുകാരുടെ സമ്മതത്തോടെയുള്ള പ്രണയ വിവാഹമാണിതെന്നും താരം പറഞ്ഞു.
https://www.facebook.com/Malayalivartha
























