ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും... അച്ഛനെ പരിഹസിച്ചയാള്‍ക്ക് ചുട്ട മറുപടിയുമായി സുരേഷ് ഗോപിയുടെ മകന്‍

മലയാളത്തിന്റെ ആക്ഷന്‍ ഹാറോയാണ് സുരേഷ് ഗോപി. മലയാളികളുടെ പ്രിയപ്പെട്ട ജനനായകന്‍. താരത്തിന്റെ പുതിയ ചിത്രത്തിന് വേണ്ടിയുള്ള പുതിയ ലുക്കിലുള്ള ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇപ്പോളിതാ ആ ഫോട്ടോ എഡിറ്റ് ചെയ്ത് നടന്‍ സുരേഷ് ഗോപിയെ അധിക്ഷേപിച്ച് പോസ്റ്റിട്ടതിന് മകന്‍ ഗോകുല്‍ സുരേഷ് നല്‍കിയ മറുപടി സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി.
ഒരു വശത്ത് സുരേഷ് ഗോപിയുടെ താടി വളര്‍ത്തിയ പുതിയ ലുക്കും മറു ഭാഗത്ത് എഡിറ്റ് ചെയ്ത സിംഹവാലന്‍ കുരങ്ങിന്റെ ചിത്രവും ചേര്‍ത്ത് വച്ച് ഈ ചിത്രത്തിന് രണ്ട് വ്യത്യാസങ്ങളുണ്ട്, കണ്ടുപിടിക്കാമോ എന്നൊരു കുറിപ്പും എഴുതിയാണ് ഒരു വ്യക്തി ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരിക്കുന്നത്.
ചിത്രത്തിന് താഴെ ഗോകുല്‍ സുരേഷ് നല്‍കിയിരിക്കുന്ന മറുപടിയാണ് സോഷ്യല്‍ മീഡിയയിലെ ഇപ്പോഴത്തെ ചര്‍ച്ച. രണ്ടു വ്യത്യാസങ്ങളുണ്ട്. ലെഫ്റ്റില്‍ നിന്റെ തന്തയും റൈറ്റില്‍ എന്റെ തന്തയും എന്നായിരുന്നു ഗോകുലിന്റെ മറുപടി.
അതോടെ പോസ്റ്റും മറുപടിയും സോഷ്യല്‍ മീഡിയയില്‍ വൈറലായി. പിന്നാലെ നിരവധി പേരാണ് ഗോകുലിനെ അഭിനന്ദിച്ച് കമന്റുകള്‍ നല്‍കിയിരിക്കുന്നത്. ഒറ്റക്കൊമ്ബന്‍ എന്ന ചിത്രത്തിന് വേണ്ടി താടി വളര്‍ത്തിയ നടന്റെ പുതിയ ലുക്കാണ് ചര്‍ച്ചയായത്.
https://www.facebook.com/Malayalivartha
























