ഉചിതമല്ലാത്ത ചില വീഡിയോകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ലഭിച്ചതോടെ സംഭവിച്ചത് മറ്റൊന്ന്... പിന്നണി ഗായിക നിത്യ മാമന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു... നിയമ നടപടിക്ക് ഒരുങ്ങി ഗായിക

മലയാളികളുടെ ഇഷ്ട നായികയാണ് നിത്യ മാമൻ. എടക്കാട് ബറ്റാലിയൻ 06 എന്ന ചിത്രത്തിലെ നീ ഹിമമഴയായ് വരൂ എന്ന പാട്ടിലൂടെയാണ് പിന്നണി ഗാനരംഗത്ത് അരങ്ങേറ്റം കുറിക്കുന്നത്. സൂഫിയും സുജാതയും ചിത്രത്തിൽ വാതുക്കല് വെള്ളരിപ്രാവ് എന്ന പാട്ടിലൂടെ മികച്ച പിന്നണി ഗായികയ്ക്കുള്ള സംസ്ഥാന പുരസ്കാരവും ലഭിച്ചു. എന്നാൽ ഇപ്പോൾ ഗായികയെ സംബന്ധിച്ച വളരെ ഞെട്ടിക്കുന്ന വിവരമാണ് പുറത്ത് വരുന്നത്. പിന്നണി ഗായിക നിത്യ മാമന്റെ ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടു. ഉചിതമല്ലാത്ത ചില വീഡിയോകൾ സുഹൃത്തുക്കൾക്കും കുടുംബാംഗങ്ങൾക്കും ലഭിച്ചതോടെയാണ് നിത്യ വിവരം അറിയുന്നത്. ഫേസ്‌ബുക്ക് അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ടതോടെ നിയമ നടപടിക്ക് നീങ്ങുകയാണ് നിത്യ മാമ്മൻ.
https://www.facebook.com/Malayalivartha
























