സിനിമയിൽ അല്ല ജീവിതത്തിലും യാഷ് മാസ്സ് ആണ്..... കോടികള്‍ നൽകാമെന്ന് പറഞ്ഞ് പാൻ മസാല പരസ്യത്തിൽ അഭിനയിക്കാൻ സമീപിച്ചവരെ തിരിച്ചയച്ചു; ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് ആ തീരുമാനം

ബോക്‌സ് ഓഫിസില്‍ വമ്പന്‍ വിജയം നേടി കെജിഎഫ് ടു ജൈത്രയാത്ര തുടരുകയാണ് കെജിഎഫ് ചാപ്റ്റർ 2. 100 കോടി മുതൽമുടക്കിൽ എടുത്ത ചിത്രം ഇപ്പോൾ 1000 കോടി കളക്ഷൻ നേടിയിരിക്കുകയാണ്. എന്നാൽ വമ്പൻ വിജയത്തിന് പിന്നാലെ പ്രേക്ഷകരെ കയ്യിലെടുത്ത് ജീവിതത്തിലും നിറഞ്ഞ കയ്യടി ഏറ്റുവാങ്ങുകയാണ് കന്നട സൂപ്പര്‍താരം യാഷ്.
അതായത് പാന്‍ മസാല പരസ്യത്തില്‍ അഭിനയിക്കുന്നതിനായി കോടികള്‍ നല്‍കാമെന്ന് പറഞ്ഞ് സമീപിച്ചവരോട് നോ പറഞ്ഞ് പ്രവര്‍ത്തിയിലും മാസ് ആയിരിക്കുകയാണ് യാഷ്. നേരത്തെ തന്നെ പാന്‍ മസാല പരസ്യത്തില്‍ പ്രത്യക്ഷപ്പെട്ടതിന് ബോളിവുഡ് താരം അക്ഷയ് കുമാര്‍ ക്ഷമ ചോദിക്കുകയുണ്ടായിരുന്നു.
എടുത്തുപറഞ്ഞാൽ തന്നെ പാന്‍ മസാല പോലുള്ള ഉല്‍പ്പന്നങ്ങള്‍ ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ഹാനികരമാണെന്നത് വസ്തുതയാണ്. കോടികൾ നൽകാം എന്ന് പറഞ്ഞിട്ടും ഫാന്‍സിന്റേയും ഫോളോവേഴ്‌സിന്റേയും താല്‍പ്പര്യങ്ങളെ മാനിച്ചുകൊണ്ട് യാഷ് കോടികളുടെ പാന്‍ മസാല പരസ്യ ഡീലില്‍ നിന്ന് ഒഴിവായിരിക്കുന്നതാണ് ഏവരെയും അമ്പരപ്പിച്ചിരിക്കുന്നത്. യാഷിന്റെ ഏജന്‍സിയാണ് പ്രസ്താവനയിലൂടെ അറിയിച്ചിരിക്കുന്നത്.
താരം നല്‍കുന്ന തെറ്റായ സന്ദേശം നിരവധി പേരെ സ്വാധീനിക്കാന്‍ ഇടയുണ്ടെന്ന ബോധ്യത്തിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തിൽ തീരുമാനമെന്നും യാഷിനോട് അടുത്ത വൃത്തങ്ങള്‍ വ്യക്തമാക്കുകയുണ്ടായി.
അതോടൊപ്പം തന്നെ വൻ സിനിമകളുടെ റെക്കോർഡുകൾ തകർത്ത് യാഷിന്റെ കെജിഎഫ് 2 തിയറ്റുകളിൽ മുന്നേറിക്കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ മാസം പതിനാലാം തീയതി തിയറ്ററിലെത്തിയ ചിത്രം ഇന്ത്യൻ സിനിമാ ചരിത്രത്തിൽ തന്നെ റെക്കോഡ് ബോക്സോഫീസ് കളക്ഷനാണ് നേടിയെടുത്ത. ഇന്ത്യയില്‍ നിന്നുമാത്രം ആദ്യദിനം 134.5 കോടി കളക്ഷന്‍ ചിത്രം നേടി എന്നാണ് കണക്കുകൾ വ്യക്തമാക്കുന്നത്.
https://www.facebook.com/Malayalivartha
























