ബിക്കിനി ധരിച്ചുള്ള ചിത്രം പങ്കുവെച്ച് സാമന്ത! പിന്നാലെ സദാചാരവാദികളുടെ കുരുപൊട്ടി!വിവാഹശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി നടുവിരൽ നമസ്‌കാരം പറഞ്ഞ് സാമന്തയുടെ കിടിലൻ മറുപടി

വിവാഹമോചനത്തിന് പിന്നാലെ വളരെയധികം വിമർശനം നേരിടേണ്ടിവന്ന താരമാണ് സാമന്ത. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ സോഷ്യൽ മീഡിയയിലൂടെ താരം പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ സദാചാരവാദികൾക്ക് ചുട്ട മറുപടി നൽകിയിരിക്കുകയാണ് സാമന്ത. തനിക്കു നേരെ ഉയർന്ന സദാചാര ആക്രമണത്തിന് എതിരെയാണ് സാമന്തയുടെ പ്രതികരണം. നാഗചൈതന്യയുടെയും സാമന്തയുടെയും വിവാഹമോചനത്തിന് മുമ്പായിരുന്നു സംഭവം. വിവാഹ വാർഷികം ആഘോഷിക്കാൻ സാമന്തയും നാഗചൈതന്യയും വിദേശ യാത്ര നടത്തിയിരുന്നു. യാത്രയിൽ നിന്നുള്ള ചിത്രങ്ങൾ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചു. ഇക്കൂട്ടത്തിൽ ബിക്കിനി ധരിച്ചുള്ള ചിത്രം സാമന്ത പങ്കുവച്ചു. കല്യാണം കഴിഞ്ഞ സ്‌ത്രീയെപ്പോലെ പെരുമാറാൻ സദാചാരവാദികൾ ഉപദേശിച്ചു. കൗമാരക്കാരെ പോലെ പെരുമാറാതിരിക്കാനും അവർ ഉപദേശിച്ചു. എന്നാൽ സദാചാരവാദികളുടെ പഠിപ്പിക്കലുകൾക്ക് അർഹമായ മറുപടി ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് സാമന്ത നൽകി. വിവാഹശേഷം ഞാൻ എങ്ങനെ ജീവിക്കണമെന്ന് പറയാൻ അവകാശമുണ്ടെന്ന് കരുതുന്ന എല്ലാവരോടുമായി എന്നു കുറിച്ചുകൊണ്ട് നടുവിരൽ നമസ്‌കാരത്തിന്റെ ചിത്രം പങ്കുവയ്ക്കുകയായിരുന്നു സാമന്ത ചെയ്തത്.
https://www.facebook.com/Malayalivartha
























