കമൽഹാസൻ ,വിജയ് സേതുപതി എന്നിവരോടൊപ്പം ഫഹദ് ഫാസിൽ ആദ്യമായി ഒന്നിക്കുന്നു.. തമിഴ് സൂപ്പർ താരം കമൽഹാസൻ കൊച്ചിയിൽ എത്തുന്നു... തീയതി ഉടൻ പ്രഖ്യാപിക്കും! കാത്തിരിപ്പിൽ ആരാധകർ
വിക്രം എന്ന പുതിയ ചിത്രത്തിന്റെ പ്രചാരണാർത്ഥം ഈ മാസം അവസാനം കമൽഹാസൻ കൊച്ചിയിൽ എത്തും. തീയതി ഉടൻ പ്രഖ്യാപിക്കും. കൈതി എന്ന സൂപ്പർഹിറ്റ് ചിത്രത്തിലൂടെ ശ്രദ്ധേയനായ ലോകേഷ് കനകരാജ് സംവിധാനം ചെയ്യുന്ന വിക്രത്തിൽ വിജയ് സേതുപതി, ഫഹദ് ഫാസിൽ എന്നിവരും സുപ്രധാന വേഷത്തിൽ എത്തുന്നുണ്ട് . കമൽഹാസന്റെയും വിജയ് സേതുപതിയുടെയും ഒത്തുച്ചേരലിലൂടെ വൻ പ്രതീക്ഷയാണ് വിക്രം നൽകുന്നത്.
ഷിബു തമ്മീൻസിന്റെ നേതൃത്വത്തിൽ റിയ ഷിബുവിന്റെ എച്ച് ആർ പിക് ചേഴ് സാണ് കേരളത്തിൽ വിക്രം വിതരണം ചെയ്യുന്നത്.കേരളത്തിൽ 480ലധികം സ്ക്രീനിൽ ജൂൺ 3ന് വിക്രം പ്രദർശനത്തിന് എത്തും.
കമൽഹാസന്റെ നിർമ്മാണ കമ്പനിയായ രാജ്കമൽ ഫിലിംസ് ഇന്റർനാഷണലാണ് നിർമ്മാണം. വർഷങ്ങൾക്കു മുൻപ് വിക്രം എന്ന പേരിൽ കമൽഹാസൻ നായകനായി ചിത്രം എത്തിയിട്ടുണ്ട്. ഗ്യാംങ് സ്റ്റർ കഥയാണ് പുതിയ വിക്രം പറയുന്നത്.ഇടവേളയ്ക്കുശേഷം എത്തുന്ന കമൽഹാസൻ ചിത്രം കൂടിയാണ്. കമൽഹാസൻ ,വിജയ് സേതുപതി എന്നിവരോടൊപ്പം ഫഹദ് ഫാസിൽ ആദ്യമായി ഒന്നിക്കുകയാണ്.എന്നാൽ സൂപ്പർ ഡീലക്സ് എന്ന ചിത്രത്തിൽ വിജയ് സേതുപതിയും ഫഹദ് ഫാസിലും ഒന്നിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha