തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിഞ്ഞതിന്റെ സന്തോഷം! നസ്രിയയെ ചേര്‍ത്തുപിടിച്ച് ഫഹദ്.. ഈദ് ആശംസകള്‍ ചിത്രം ഏറ്റെടുത്ത് ആരാധകർ
കഴിഞ്ഞ ദിവസമായിരുന്നു ചെറിയ പെരുന്നാള്‍. എന്നാൽ ചലച്ചിത്ര താരങ്ങളുടെ ആശംസകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇപ്പോഴിതാ ഫഹദും നസ്രിയയും ഒന്നിച്ചുള്ള ചിത്രങ്ങളാണ് വൈറലാകുന്നത്. ഇരുവരുടെയും ചിത്രങ്ങൾ പങ്കുവെച്ചാണ് ഇത്തവണ താരങ്ങൾ ആശംസകള്‍ അറിയിച്ചിരിക്കുന്നത്. ഷൂട്ടിങ് തിരക്കുകള്‍ക്കിടയില്‍ കുടുംബത്തോടൊപ്പം ചെലവിടാന്‍ കഴിഞ്ഞതിന്റെ ചിത്രങ്ങള്‍ നസ്രിയയാണ് തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പങ്കുവെച്ചിരിക്കുന്നത്. 'ഈദ് മുബാറക്' എന്ന അടിക്കുറിപ്പോടെയാണ് പെരുന്നാള്‍ പോസ്റ്റ്. ഇരുവരുടെയും ചിത്രത്തിന് താഴെ ആരാധകര്‍ പെരുന്നാളാശംസകള്‍ നേരുന്നുണ്ട്. നസ്രിയയും തെലുങ്ക് താരം നാനിയും ഒന്നിക്കുന്ന ചിത്രത്തിന്റെ റിലീസിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. അന്റെ സുന്ദരനികി എന്ന ചിത്രത്തിലൂടെ സംവിധായകന് വിവേക് ആത്രേയയും നാനിയും ആദ്യമായി കൈകോര്‍ക്കുകയാണ്. മൈത്രി മൂവി മേക്കേഴ്സ് നിര്‍മ്മിക്കുന്ന ഈ ചിത്രം നസ്രിയ നസീമിന്റെ ടോളിവുഡ് അരങ്ങേറ്റം കൂടിയാണ്. ഇതുവരെ ചിത്രത്തിന്റെതായി പുറത്തുവന്ന പോസ്റ്ററുകള്‍ എല്ലാംതന്നെ വളരെയധികം കൗതുകം ഉണര്ത്തുന്നവയായിരുന്നു. ചിത്രത്തിന്റെ മലയാളം പതിപ്പിന് ആഹാ സുന്ദര എന്നാണ് പേര്. സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവിനെ അവതരിപ്പിക്കുന്നത് നാനിയാണ്. സുന്ദര്‍ കുടുംബത്തിലെ ഒരേയൊരു ആണ്‍കുട്ടിയായതിനാല്‍ അദ്ദേഹത്തിന് കുടുംബത്തില്‍ നിന്ന് ധാരാളം സ്നേഹവാത്സല്യങ്ങള്‍ ലഭിക്കുന്നു. എന്നാല്‍ ജ്യോതിഷികളുടെ ഉപദേശങ്ങള്‍ പാലിച്ച് പല കാര്യങ്ങളും ഒഴിവാക്കേണ്ടിവരുന്ന സുന്ദറിന് കുടുംബത്തിന്റെ അതിരുവിട്ട കരുതല്‍ ബുദ്ധിമുട്ടുണ്ടാക്കുന്നു. സുന്ദര്‍ എന്ന ബ്രാഹ്മണ യുവാവായി നാനി എത്തുമ്പോള്‍, ക്രിസ്ത്യന്‍ യുവതി ലീലയായാണ് നസ്രിയ എത്തുന്നത്.
https://www.facebook.com/Malayalivartha