വെള്ള നിറത്തിലുള്ള ജുബ്ബയും പാന്റ്സുമാണ് ദുല്‍ഖറിന്റെ വേഷം.. ബിരിയാണി മട്ടന്‍ തന്നെയാണെന്ന് താരം മറിയം നീളം വച്ചു, കുറച്ചുകൂടെ വലിയ പെണ്ണായി.. ക്യൂട്ട് ചിരിയുമായി ഇരുവർക്കുമൊപ്പം മറിയം!
കഴിഞ്ഞ ദിവസമായിരുന്നു ചെറിയ പെരുന്നാള്‍. എന്നാൽ ചലച്ചിത്ര താരങ്ങളുടെ ആശംസകളും ചിത്രങ്ങളും സമൂഹമാധ്യമങ്ങളില്‍ നിറയുകയാണ്. ഇപ്പോഴിതാ കുടുംബത്തിനൊപ്പമുള്ള ഫോട്ടോ പങ്കുവച്ചുകൊണ്ട് ദുല്‍ഖര്‍ സല്മാന് ഈദ് മുബാറക് അറിയിച്ച ചിത്രങ്ങളാണ് വൈറലാകുന്നത്. വെള്ള നിറത്തിലുള്ള ജുബ്ബയും പാന്റ്സുമാണ് ദുല്‍ഖറിന്റെ വേഷം. എല്ലാവര്ക്കും ഞങ്ങളുടെ ഈദ് മുബാറക് എന്ന് പറഞ്ഞാണ് ഫോട്ടോ പങ്കുവച്ചിരിയ്ക്കുന്നത്. ഈദ് 2022, ഹാപ്പി ബിരിയാണി ഡേ, ബിരിയാണി മട്ടന്‍ തന്നെ തുടങ്ങിയ ഹാഷ് ടാഗുകളും ഉണ്ട്. ദുല്‍ഖര്‍ സല്മാന് പങ്കുവച്ച ഫോട്ടോയ്ക്ക് താഴെ ഈദ് മുബാറക് അറിയിച്ചവരുടെ കൂട്ടത്തില്‍ സിനിമ- സീരിയല്‍ സെലിബ്രിറ്റികളും ഉണ്ട്.
ചിത്രത്തില്‍ ഏറ്റവും ആകര്‍ഷണം മകള്‍ മറിയത്തിന്റെ ചിരിയാണ്. എന്തരു ക്യൂട്ട് ചിരിയാണ് എന്ന കമന്റുകള്‍ ഇതിനോടകം ഫോട്ടോയ്ക്ക് ലഭിച്ചു കഴിഞ്ഞു. നാളുകള്‍ക്ക് ശേഷമാണ് ദുല്‍ഖര്‍ മകളുടെ ഫോട്ടോ സോഷ്യല്‍ മീഡിയയില്‍ പങ്കുവയ്ക്കുന്നത്. അതുകൊണ്ട് തന്നെ മറിയത്തില്‍ വന്നമാറ്റത്തെ കുറിച്ചും ആരാധകര്‍ കമന്റ് എഴുതുന്നുണ്ട്. മറിയം നീളം വച്ചു, കുറച്ചുകൂടെ വലിയ പെണ്ണായി എന്നാണ് ഫോട്ടോ പങ്കുവച്ചുകൊണ്ട് ചിലര്‍ പറയുന്നത്.
https://www.facebook.com/Malayalivartha