വിജയ് ചിത്രം ബീസ്റ്റ് ഒ ടി ടിയിലേയ്ക്ക്.. ആരാധകരുടെ കാത്തിരിപ്പിന് വിരാമം! നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റിലും ബീസ്റ്റ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക്...
വിജയ്യുടെ പുതിയ ചിത്രമാണ് ബീസ്റ്റ്. ഏപ്രിൽ 13 നാണ് ചിത്രം തിയേറ്റർ റിലീസായി എത്തിയത്. സമ്മിശ്ര പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. നെല്‍സണിന്റെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രത്തിന്റെ ഒ.ടി.ടി റിലീസ് തിയതി ഇപ്പോൾ പ്രഖ്യാപിച്ചിരിയ്ക്കുകയാണ്. വീര രാഘവനായി വിജയ് എത്തുന്ന ചിത്രം മെയ് 11നാണ് ഒ.ടി.ടി റിലീസിനെത്തുന്നത്. നെറ്റ്ഫ്ലിക്സിലും, സണ്‍ നെക്സ്റ്റിലുമായാണ് ബീസ്റ്റ് പ്രേക്ഷകർക്ക് മുന്നിലേയ്ക്ക് എത്തുന്നത്. സണ്‍ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്. അനിരുദ്ധാണ് ചിത്രത്തിന്റെ സംഗീതം.
https://www.facebook.com/Malayalivartha