സിനിമയുടെ ഗാന രംഗത്തിന്റെ ചിത്രീകരണത്തിനിടയിൽ നായകനായ തെന്നിന്ത്യൻ സൂപ്പർസ്റ്റാറിന്റെ മുഖത്തടിച്ച് കീർത്തി സുരേഷ്; പിന്നാലെ കീർത്തി പറഞ്ഞത് കേട്ടോ? മാപ്പ് പറഞ്ഞു കീർത്തി ഞെട്ടിച്ചു...
തെലുങ്ക് സൂപ്പർസ്റ്റാർ മഹേഷ് ബാബുവിന്റെ നായികയായി കീർത്തി സുരേഷ് എത്തുന്ന ചിത്രമാണ് 'സർക്കാരു വാരി പാട്ട'. രണ്ടുവർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മഹേഷ് ബാബുവിന്റെ ഒരു ചിത്രം തിയേറ്ററിലെത്തുന്നത്. പരശുറാമാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ഇപ്പോഴിതാ സർക്കാരു വാരി പാട്ടയുടെ ചിത്രീകരണത്തിനിടെ തെലുങ്ക് സൂപ്പർ സ്റ്റാർ മഹേഷ് ബാബുവിനെ അബദ്ധത്തിൽ തല്ലിയതിന് മാപ്പ് ചോദിച്ചുവെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കീർത്തി സുരേഷ് .ചിത്രത്തിന്റെ പ്രചാരണാർത്ഥം നടന്ന അഭിമുഖത്തിലാണ് കീർത്തി ഇക്കാര്യം തുറന്നു പറഞ്ഞത്.
'സിനിമയുടെ ഗാന രംഗത്തിന്റെ ചിത്രീകരണത്തിനിടയിലായിരുന്നു സംഭവം. ഷൂട്ടിംഗിനിടെ തന്റെ ഭാഗത്തുന്ന് ഏകോപനത്തിൽ ചെറിയ പിഴവും പറ്റി. മൂന്നു പ്രാവശ്യമാണ് അദ്ദേഹത്തിന്റെ മുഖത്തടിച്ചത്. തെറ്റ് മനസിലാക്കി അപ്പോൾ തന്നെ മാപ്പ് ചോദിച്ചു. വളരെ കൂളായാണ് മഹേഷ് ബാബു പെരുമാറിയതെന്നും' കീർത്തി സുരേഷ് പറഞ്ഞു. പരശുറാം പെട്ല കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് സർക്കാരു വാരി പാട്ട. വൻ വിജയം നേടിയ ഗീതാ ഗോവിന്ദം എന്ന ചിത്രത്തിനുശേഷം പരശുറാം സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണ്.
https://www.facebook.com/Malayalivartha