Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുക എന്ന ലക്‌ഷ്യം! സെക്സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാൽ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണ്ടിവരും...അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും.! ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിൽ വിമർശനവുമായി സംവിധായകൻ സനൽകുമാർ ശശിധരൻ

05 MAY 2022 11:24 AM IST
മലയാളി വാര്‍ത്ത

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ പുറത്തു വിടുന്നതില്‍ എതിര്‍പ്പില്ലെന്ന് അഭിനേതാക്കളുടെ സംഘടനയായി 'അമ്മ' കഴിഞ്ഞ ദിവസം തന്നെ പുറത്ത് പറഞ്ഞിരുന്നു. എന്നാൽ സർക്കാർ അത് പുറത്ത് വിടില്ലെന്ന ഉറച്ച നിലപാടിലാണ്. ഇപ്പോഴിതാ ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടാത്തതിൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ച് സംവിധായകൻ സനൽകുമാർ ശശിധരൻ. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു അദ്ദേഹം തന്റെ നിലപാട് പങ്കുവച്ചത്.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണരൂപം ഇങ്ങനെ...

ജസ്റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവിടില്ല എന്ന കേരള സർക്കാരിന്റെ ശാഠ്യത്തിനു പിന്നിലുള്ളത്, മലയാള സിനിമയിൽ നിലനിൽക്കുന്നുണ്ടെന്ന് നടി പാർവതി തിരുവോത്ത് ഉറക്കെ വിളിച്ചുപറഞ്ഞ സെക്സ് റാക്കറ്റിന്റെ വിവരങ്ങൾ പുറത്തുവരാതിരിക്കുക എന്ന ലക്ഷ്യമാണെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. പാർവതി അത് പറയുമ്പോൾ, കൂടുതൽ വെളിപ്പെടുത്താത്തത് ജീവനിൽ ഭയമുള്ളതുകാരണമാണ് എന്നു കൂടി കൂട്ടിച്ചേർത്തിരുന്നു. സെക്സ് റാക്കറ്റ് ഉണ്ടെന്ന വിവരം പുറത്തുവന്നാൽ അതിന്റെ നടത്തിപ്പുകാരും ഗുണഭോക്താക്കളും ആരെന്ന വിവരവും പുറത്തുകൊണ്ടുവരാൻ അന്വേഷണം വേണ്ടിവരും. അത് കേരളത്തിലെ എല്ലാ രാഷ്ട്രീയകക്ഷികൾക്കും ബുദ്ധിമുട്ടുണ്ടാക്കും.അതിനാലാണ് റിപ്പോർട്ട് ഒരു കാരണവശാലും പുറത്ത് വിടില്ല എന്ന് സർക്കാർ വാശിപിടിക്കുമ്പോൾ പ്രതിപക്ഷ കക്ഷികൾ ആരും അതിനെ ചോദ്യം ചെയ്യാത്തത് എന്നും ന്യായമായും സംശയിക്കാം. വെള്ളിത്തിരയിലെ ധീരോദാത്ത നായികമാർക്ക് ജീവനിൽ ഭയമുണ്ടെന്ന് അവർ പരസ്യമായി പറയുമ്പോൾ അത് വെറും തമാശയായി എടുക്കാനുള്ള മാനസികവളർച്ച മാത്രമേ മാദ്ധ്യമങ്ങൾക്കും പൊതുസമൂഹത്തിനും ഉള്ളു.സത്യം പറഞ്ഞതിന്റെ പേരിലും കൂടുതൽ വെളിപ്പെടുത്തലുകൾ നടത്താൻ സാദ്ധ്യതയുണ്ട് എന്നതിന്റെ പേരിലും ഈ സ്ത്രീകൾ എന്തെങ്കിലും ഭീഷണികൾ നേരിടുന്നുണ്ടോ എന്ന് ആരും ചിന്തിക്കുന്നില്ല. അവരുടെ സുരക്ഷയിലും ആർക്കും ആശങ്കയില്ല. എന്തെങ്കിലും തരത്തിലുള്ള ബ്ലാക്ക്മെയിലിംഗുകൾ ഉണ്ടെങ്കിൽ അവരുടെയൊക്കെ അടുത്ത സുഹൃത്തുക്കളും ബന്ധുക്കളും പോലും മൗനം പാലിക്കും എന്ന സാദ്ധ്യതയും ആരും ചിന്തിക്കുന്നില്ല.അവർക്ക് ഭീഷണിയുണ്ടെങ്കിൽ അവർ പോലീസിൽ പരാതിപ്പെട്ടാൽ മതിയാകുമല്ലോ എന്ന് ലളിതമായി ചിന്തിക്കുകയാണ് എല്ലാവരും. സെക്സ് റാക്കറ്റിനെ സഹായിക്കാനാണ് സർക്കാർ റിപ്പോർട്ട് പൂഴ്ത്തിവെയ്ക്കുന്നത് എങ്കിൽ അതിനെക്കുറിച്ച് പരാതിപറയുന്നവരെ സർക്കാർ സംരക്ഷിക്കുമോ? വളരെ വളരെ സങ്കടകരവും ഗുരുതരവുമായ അവസ്ഥയാണ്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends