ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന ചിത്രം ഇടം നേടിയിരിക്കുന്നത് 100 കോടി ക്ലബ്ബിൽ; സിനിമയുടെ എല്ലാ പതിപ്പുകളുടെയുടെയും ഡിജിറ്റൽ അവകാശം സ്റ്റാർ ഗ്രൂപ്പ് സ്വന്തമാക്കി.. ഒടിടിയിലും വന്‍ നേട്ടവുമായി കമൽഹാസന്റെ 'വിക്രം'

ജൂണ്‍ മൂന്നിന് തിയേറ്ററുകളില്‍ എത്താനിരിക്കുന്ന കമല്‍ ഹാസനും ഫഹദ് ഫാസിലും ഒന്നിച്ചെത്തുന്ന 'വിക്രം' സിനിമയ്ക്ക് റിലീസിന് മുൻപ് തന്നെ വൻ നേട്ടമാണ് ഉണ്ടായിരിക്കുന്നത്. ചിത്രം ഇടം നേടിയിരിക്കുന്നത് 100 കോടി ക്ലബ്ബിലാണ്. തെന്നിന്ത്യയിൽ പ്രീ- റിലീസ് ഹൈപ്പ് നെടിക്കൊണ്ടിരിക്കുന്ന ചിത്രത്തിന്റെ ഒടിടി റൈറ്റ്സ് സ്വന്തമാക്കിയിരിക്കുന്നത് ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാര്‍ ആണ്. ചിത്രത്തിന്‍റെ അഞ്ച് ഭാഷകളിലെയും ഒടിടി, സാറ്റലൈറ്റ് അവകാശം ഡിസ്‍നിക്കാണ്. സിനിമയുടെ എല്ലാ പതിപ്പുകളുടെയുടെയും ഡിജിറ്റൽ അവകാശം സ്റ്റാർ ഗ്രൂപ്പ് സ്വന്തമാക്കി കഴിഞ്ഞു എന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നൂറ്റിപത്ത് ദിവസങ്ങളാണ് വിക്രം' ഷൂട്ട് പൂര്‍ത്തിയാകാൻ എടുത്തത് എന്ന് ലോകേഷ് കനകരാജ് അറിയിച്ചിരുന്നു. പ്രശസ്ത സ്റ്റണ്ട് കൊറിയോഗ്രാഫേഴ്‌സായ അന്‍പറിവാണ് ചിത്രത്തിനായി സംഘട്ടനങ്ങള്‍ ഒരുക്കുന്നത്. അനിരുദ്ധ് രവിചന്ദര്‍ ആണ് ചിത്രത്തിന് വേണ്ടി സംഗീതം ഒരുക്കുന്നത്. രാജ് കമല്‍ ഇന്റര്‍നാഷനലിന്റെ ബാനറില്‍ കമല്‍ ഹസനാണ് ചിത്രം നിര്‍മ്മിക്കുന്നത്.
വിക്രമിന്റെ ഓഡിയോ അവകാശം സോണി മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. റെക്കോർഡ് തുകയ്ക്കാണ് സോണി അവകാശം സ്വന്തമാക്കിയത് എന്നാണ് റിപ്പോർട്ട്. സിനിമയുടെ കേരളത്തിലെ വിതരണ അവകാശം ഷിബു തമീൻസ് ആണ് സ്വന്തമാക്കിയിരിക്കുന്നത്. ജൂണ്‍ മൂന്നിനാണ് വിക്രം പ്രദര്‍ശനത്തിന് എത്തുന്നത്. കമലിനൊപ്പം ഫഹദ് ഫാസിലും വിജയ് സേതുപതിയും സിനിമയിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്.ചിത്രം മലയാളി സാന്നിധ്യം കൊണ്ട് ശ്രദ്ധേയമാണ്. കാളിദാസ് ജയറാം, ചെമ്പന്‍ വിനോദ് ജോസ്, നരേന്‍ എന്നിവരും ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ലിജോ ജോസ് പെല്ലിശ്ശേരിയുടെ ജെല്ലിക്കെട്ടിലൂടെ ശ്രദ്ധേയനായ ഗിരീഷ് ഗംഗാധരനാണ് ഛായാഗ്രഹണം നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha

























