Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സന്തോഷം കൊണ്ട് മതിമറക്കുകയാണ്.. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെ ജനങ്ങൾ കയ്യടിച്ച് സ്വീകരിച്ച് മനസ്സിൽ തട്ടി ആ സീൻ ആസ്വദിക്കുന്നു എന്നതിൽ വളരെ സന്തോഷം... ഞങ്ങളുടെ വിക്രം തിരിച്ചെത്തി... തിരുവനന്തപുരം പേയാട് ജഗതിയുടെ വസതിയിൽ വെച്ച് കേക്ക് മുറിച്ച് സിബിഐ 5'ന്റെ വിജയാഘോഷം

06 MAY 2022 03:59 PM IST
മലയാളി വാര്‍ത്ത

സേതുരാമയ്യരാ'യി മമ്മൂട്ടി ഇതാ അഞ്ചാമതും എത്തിയിരിക്കുകയാണ്. കെ മധുവിന്റെ സംവിധാനത്തില്‍ 'സിബിഐ 5: ദ ബ്രെയിൻ' എന്ന ചിത്രമാണ് തകർത്തോടുന്നത്. ഇപ്പോഴിതാ സിനിമയുടെ വിജയം ജഗതി ശ്രീകുമാറിനൊപ്പം ആഘോഷിച്ച് സംവിധായകൻ കെ മധു. തിരുവനന്തപുരം പേയാട് ജഗതിയുടെ വസതിയിൽ വെച്ച് കേക്ക് മുറിച്ചാണ് സിനിമയുടെ വിജയം ആഘോഷിച്ചത്.'സന്തോഷം കൊണ്ട് മതിമറക്കുകയാണ്. ലോകമെമ്പാടുമുള്ള തിയേറ്ററുകളിലെ ജനങ്ങൾ കയ്യടിച്ച് സ്വീകരിച്ച് മനസ്സിൽ തട്ടി ആ സീൻ ആസ്വദിക്കുന്നു എന്നതിൽ വളരെ സന്തോഷം. ഞങ്ങളുടെ വിക്രം തിരിച്ചെത്തി', കെ മധു മാധ്യമങ്ങളോട് പറഞ്ഞു. സിനിമയുടെ തുടർഭാഗത്തെക്കുറിച്ചുള്ള ആലോചനകൾ തുടങ്ങിയെന്നും അദ്ദേഹം പറഞ്ഞു. 'ഒന്ന് വിജയിച്ചപ്പോൾ രണ്ട് വന്നു. രണ്ട് വിജയിച്ചപ്പോൾ മൂന്ന് വന്നു. മൂന്നു വിജയിച്ചപ്പോൾ നാലും നാല് വിജയിച്ചപ്പോൾ അഞ്ചും വന്നു. ഇപ്പോൾ അഞ്ച് വിജയിച്ചിരിക്കുകയാണ്. ഇനി ആറിനെക്കുറിച്ച് ആലോചിക്കാം' കെ മധു കൂട്ടിച്ചേർത്തു.

കെ മധു സംവിധാനം ചെയ്ത ചിത്രത്തിന് തിരക്കഥ ഒരുക്കിയത് എസ് എൻ സ്വാമിയാണ്. ലോക സിനിമ ചരിത്രത്തില്‍ ആദ്യമായി ഒരേ നായകന്‍, ഒരേ തിരക്കഥാകൃത്ത്, ഒരേ സംവിധായകന്‍ എന്ന അപൂര്‍വ്വ നേട്ടത്തോടെയാണ് സിനിമ റിലീസ് ചെയ്തത്. സിബിഐ അഞ്ചില്‍ സംഘത്തിലെ ചാക്കോയായി മുകേഷ് വീണ്ടുമെത്തുന്നുണ്ട്. രഞ്ജി പണിക്കര്‍, അനൂപ് മേനോന്‍, സായികുമാര്‍, സൗബിന്‍ ഷാഹിര്‍, ദിലീഷ് പോത്തന്‍, പ്രശാന്ത് അലക്‌സാണ്ടര്‍, രമേശ് പിഷാരടി, ജയകൃഷ്ണന്‍, സുദേവ് നായര്‍, അസീസ് നെടുമങ്ങാട്, സന്തോഷ് കീഴാറ്റൂര്‍, ഇടവേള ബാബു, കോട്ടയം രമേശ്, മുകേഷ്, സുരേഷ് കുമാര്‍, തന്തൂര്‍ കൃഷ്ണന്‍, ആശാ ശരത്ത്, അന്നാ രേഷ്മ രാജന്‍, അന്‍സിബ ഹസന്‍, മാളവിക മേനോന്‍, മാളവിക നായര്‍, സ്വാസിക എന്നിവരാണ് മറ്റു പ്രധാന അഭിനേതാക്കള്‍.സ്വര്‍ഗ്ഗചിത്രയുടെ ബാനറില്‍ അപ്പച്ചനാണ് നിര്‍മാണം.

എക്‌സിക്യൂട്ടീവ് പ്രൊഡ്യൂസര്‍ബാബു ഷാഹിര്‍, അസോസിയേറ്റ് ഡയറക്ടര്‍ബോസ് വി, പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍അരോമ മോഹന്‍, ആര്‍ട്ട് ഡയറക്ടര്‍സിറിള്‍ കുരുവിള, കോസ്റ്റ്യൂംസ്റ്റെഫി സേവ്യര്‍, മേക്കപ്പ്പ്രദീപ് രംഗന്‍, സ്റ്റില്‍സ്‌സലീഷ് കുമാര്‍.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends