ഗോവയില്‍ മോഹന്‍ലാലിനൊപ്പം...! ജിമ്മിൽ നിന്നുള്ള ചിത്രം പങ്കുവെച്ച് ബാഡ്മിന്റണ്‍ താരം പി വി സിന്ധു, ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ഏറ്റെടുത്ത് ആരാധകര്‍

മെഗാസ്റ്റാർ മോഹന്‍ലാലിനെ നേരില്‍ കണ്ടതിന്റെ സന്തോഷം പങ്കുവെച്ച് ബാഡ്മിന്റണ്‍ താരം പി വി സിന്ധു. ഗോവയില്‍ ജിമ്മില്‍ വെച്ചാണ് മോഹന്‍ലാലും പി വി സിന്ധുവും നേരിൽ കണ്ടത്. ഇന്‍സ്റ്റഗ്രാമിലാണ് താരം മോഹന്‍ലാലിനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുന്നത്. ക്യാപ്ഷന്‍ ആവശ്യമില്ല, താങ്കളെ കണ്ടതില്‍ വലിയ സന്തോഷം എന്നാണ് പി വി സിന്ധു കുറിച്ചിരിക്കുന്നത്. ഇരുവരും ഒന്നിച്ചുള്ള ഫോട്ടോ ആരാധകര്‍ ഏറ്റെടുത്തിരിക്കുകയാണ്.
ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമായ ബറോസിന്റെ തിരക്കിലാണ് ഇപ്പോള്‍ മോഹന്‍ലാല്‍. ഇന്ത്യയിലെ ആദ്യ ത്രീഡി ചിത്രമായിരുന്ന 'മൈ ഡിയര്‍ കുട്ടിച്ചാത്തന്‍' സംവിധാനം ചെയ്ത ജിജോയുടെ കഥയെ ആസ്പദമാക്കിയാണ് മോഹന്‍ലാല്‍ ബറോസ് ഒരുക്കുന്നത്.ആശിര്‍വാദ് സിനിമാസാണ് ചിത്രം നിര്‍മ്മിക്കുന്നത്.
2019 ഏപ്രിലിലാണ് ചിത്രം പ്രഖ്യാപിക്കപ്പെട്ടത്. പല കാരണങ്ങളാല്‍ ചിത്രം ഷൂട്ടിംഗ് നീണ്ടുപോയിരുന്നു. വീണ്ടും 'ബറോസ്' ചിത്രത്തിന്റെ ഷൂട്ടിംഗ് തുടങ്ങിയ മോഹന്‍ലാല്‍ സംവിധായകനായുള്ള തുടക്കം ഗംഭീരമാക്കാനുള്ള ശ്രമത്തിലാണ്. പാസ് വേഗ, റാഫേല്‍ അമാര്‍ഗോ എന്നീ സ്പാനിഷ് താരങ്ങളും സിനിമയില്‍ അഭിനയിക്കുന്നു. സന്തോഷ് ശിവനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം നിര്‍വഹിക്കുന്നത്.
https://www.facebook.com/Malayalivartha
























