Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ഈ യുദ്ധം ഒരു ദിവസംകൊണ്ട് മാറില്ല... എന്ത്‌കൊണ്ട് ഇത് വൈകി എന്ന് ചോദിച്ചാല്‍, കൊവിഡ് കാലം ആയത് കൊണ്ടാണ്.. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് തോന്നല്‍ ഇതുവരെ ഉണ്ടായിരുന്നു... ഇപ്പോഴാണ് ഇത്രയധികം തെളിവുകള്‍ വന്നിട്ടും കോടതി എന്താണ് ഇങ്ങനെ ചെയ്യുന്നത്? ഏകദിന ഉപവാസ സമരത്തില്‍ സിനിമപ്രവര്‍ത്തകരുടെ സാന്നിധ്യം കുറയാന്‍ കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നത്‌കൊണ്ടാണെന്ന് നടന്‍ പ്രകാശ് ബാരെ

09 MAY 2022 12:21 PM IST
മലയാളി വാര്‍ത്ത

അതിജീവിതയ്ക്ക് നീതി കിട്ടുക അതില്‍ വെള്ളം ചേര്‍ക്കാതിരിക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊച്ചിയിൽ ഉപവാസസമരം കഴിഞ്ഞ ദിവസം നടന്നത്. എന്നാൽ ഏകദിന ഉപവാസ സമരത്തില്‍ സിനിമപ്രവര്‍ത്തകരുടെ സാന്നിധ്യം കുറയാന്‍ കാരണം അവര്‍ക്ക് അവസരങ്ങള്‍ നഷ്ടമാകുന്നത്‌കൊണ്ടാണെന്ന് നടന്‍ പ്രകാശ് ബാരെ. ബാക്കിയുള്ളവരെ സംബന്ധിച്ച് അവര്‍ക്ക് നഷ്ടപ്പെടാന്‍ ഒന്നുമില്ലെന്നും അവര്‍ക്ക് മനസാക്ഷിക്ക് അനുസരിച്ച് നില്‍ക്കാമെന്നും പ്രകാശ് ബാരെ പ്രതികരിച്ചു.
നടിയെ ആക്രമിച്ച കേസിലെ അനീതി പല കുറ്റകൃത്യങ്ങളുമായി കൈകോര്‍ത്തു പോകുന്ന ഒരു അവസ്ഥയാണ് ഇപ്പോള്‍ കാണുന്നതെന്ന് പ്രകാശ് ബാരെ പറഞ്ഞു. ഈ കുറ്റവാളിയെ ശിക്ഷിക്കണമെങ്കില്‍ മറ്റ് പല കുറ്റവാളിയെയും ശിക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ എല്ലാവരെയും വെറുതെ വിടണം എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങും. ഒരു കുറ്റം മറ്റൊരു കുറ്റത്തിന്റെ തണലില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് കാണുന്നതെന്ന് പ്രകാശ് ബാരെ കൂട്ടിച്ചേര്‍ത്തു. ഏകദിന ഉപവാസ സമരത്തില്‍ സിനിമ പ്രവര്‍ക്കരുടെ സാന്നിദ്ധ്യം കുറവായിരുന്നു. സിനിമാക്കാര്‍ക്ക് നഷ്ടപ്പെടാനുണ്ട്. ബാക്കിയുള്ളവര്‍ക്ക് നഷ്ടപ്പെടാനൊന്നുമില്ല. മനസാക്ഷിക്ക് അനുസരിച്ച് നില്‍ക്കാം. സിനിമയിലെ അവസരങ്ങള്‍, റിലീസ് ചെയ്യുമ്പോഴുള്ള ബുദ്ധിമുട്ട് ഇതൊക്കെ ആലോചിച്ച് കഴിഞ്ഞാല്‍ എന്തിനൊരു നിലപാട് എടുക്കണം എന്ന രീതിയില്‍ ആള്‍ക്കാര്‍ നില്‍ക്കുകയാണ്. അന്ന് നടന്ന അനീതി പല കുറ്റകൃത്യങ്ങളുമായി കൈകോര്‍ക്കുന്ന ഒരു ചിത്രമാണ് കാണാന്‍ കഴിയുന്നത്. ഈ കുറ്റവാളിയെ ശിക്ഷിക്കണമെങ്കില്‍ മറ്റ് പല കുറ്റവാളിയെയും ശിക്ഷിക്കേണ്ടി വരും. അല്ലെങ്കില്‍ എല്ലാവരെയും വെറുതെ വിടണം എന്നതിലേക്ക് കാര്യങ്ങള്‍ നീങ്ങുകയാണ്. ഒരു കുറ്റം മറ്റൊരു കുറ്റത്തിന്റെ തണലില്‍ നില്‍ക്കുന്ന സാഹചര്യമാണ് ഇന്ന് കാണുന്നത്. രാഷ്ട്രീയ കൊലപാതങ്ങളുടെ കാര്യത്തില്‍ ഇവിടെയുള്ള അഭിഭാഷകര്‍ തെളിവ് തേച്ച് മായിച്ച് കളയുന്ന ഒരു അവസ്ഥ, അങ്ങനെയുള്ള പലതുമായി ഈ കേസ് കൈകോര്‍ത്ത് പോകുന്നു. ഈ യുദ്ധം ഒരു ദിവസംകൊണ്ട് മാറില്ല. എന്ത്‌കൊണ്ട് ഇത് വൈകി എന്ന് ചോദിച്ചാല്‍, കൊവിഡ് കാലം ആയത് കൊണ്ടാണ്. അതിജീവിതയ്ക്ക് നീതി ലഭിക്കുമെന്ന് തോന്നല്‍ ഇതുവരെ ഉണ്ടായിരുന്നു. ഇപ്പോഴാണ് ഇത്രയധികം തെളിവുകള്‍ വന്നിട്ടും കോടതി എന്താണ് ഇങ്ങനെ ചെയ്യുന്നത്?. സംഭവത്തിന്റെ വീഡിയോ ഉണ്ടായിട്ടും അത് നശിപ്പിക്കപ്പെട്ടു. കോടതി അതില്‍ ഒന്നും ചെയ്യാന്‍ ശ്രമിക്കുന്നില്ലെന്നും പ്രകാശ് ബാരെ കൂട്ടിച്ചേർത്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (1 hour ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (1 hour ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (1 hour ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (2 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (2 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (2 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (2 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (2 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (3 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (3 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (4 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (4 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (5 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (5 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (5 hours ago)

Malayali Vartha Recommends