ലോക മാതൃദിനത്തിൽ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ച് ഹോളിവുഡ് നടി ഡെമി മൂർ...
കഴിഞ്ഞ ദിവസമായിരുന്നു ലോക് മാതൃ ദിനം ആഘോഷിച്ചത്. പല താരങ്ങളും വിത്യസ്തങ്ങളായ പല ചിത്രങ്ങളും പങ്കുവെച്ചിരുന്നു. എന്നാലിപ്പോഴിതാ ലോക മാതൃദിനത്തിൽ മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിരിക്കുകയാണ് ഹോളിവുഡ് നടി ഡെമി മൂർ. മക്കളായ റൂമെര്, സ്കൗട്ട്, ടല്ലുലാ എന്നിവരും ചിത്രത്തിലുണ്ട്. ഹാപ്പി മദേഴ്സ് ഡേ എന്ന ക്യാപ്ഷനോടൊപ്പമാണ് മാതാ അമൃതാനന്ദമയിക്കൊപ്പമുള്ള ചിത്രം താരം പങ്കുവച്ചത്. ഇതാദ്യമായാണ് അമൃതാനന്ദമയിയുടെ ഒപ്പമുള്ള ചിത്രം ഇവർ പങ്കുവയ്ക്കുന്നത്.
ഹോളിവുഡ് താരം ബ്രൂസ് വില്ലിസുമായുള്ള ദാമ്പത്യത്തിലാണ് ഡെമി മൂറിന് മൂന്ന് പെൺമക്കൾ ജനിച്ചത്. 1987 ൽ ബ്രൂസും ഡെമിയും വിവാഹിതരായി. 2000 ൽ ഇരുവരും തമ്മിൽ വേർപിരിഞ്ഞു.
https://www.facebook.com/Malayalivartha