Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

വിജയ് ബാബു വിദേശത്ത് ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്താനാകാതെ നട്ടം തിരിഞ്ഞ് പോലീസ്! ഉപയോഗിക്കാന്‍ സാധ്യതയുള്ള നമ്പറുകളെല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിൽ! വിജയ് ബാബു താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം ലഭിച്ചാലുടൻ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും... രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു

10 MAY 2022 11:48 AM IST
മലയാളി വാര്‍ത്ത

യുവനടിയെ പീഡിപ്പിച്ച കേസില്‍ ദുബായില്‍ ഒളിവില്‍ കഴിയുന്ന വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാന്‍ കോടതിയില്‍ നിന്ന് വാങ്ങിയ വാറന്റ് കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തിന് പോലീസ് കൈമാറിയത് കഴിഞ്ഞ ദിവസമാണ്. എന്നാൽ വിജയ് ബാബു വിദേശത്ത് ഒളിവിൽ കഴിയുന്ന സ്ഥലം കണ്ടെത്താനാകാതെ നട്ടം തിരിയുകയാണ് പൊലീസ്. നടൻ ദുബായിൽ ഉണ്ടെന്ന് നേരത്തെ സ്ഥിരീകരിച്ചുവെങ്കിലും താമസിക്കുന്ന സങ്കേതം കണ്ടത്താനായിട്ടില്ല. ഈ മാസം 24ന് അദ്ദേഹം ദുബായിൽ എത്തിച്ചേർന്നുവെന്നാണ് പൊലീസ് പറയുന്നത്.

ഇന്റര്‍പോളിന്റെ സഹായത്തോടെ വിജയ് ബാബുവിനെ അറസ്റ്റ് ചെയ്യാനുള്ള തയാറെടുപ്പുകളാണ് പൊലീസ് ഇപ്പോൾ നടത്തുന്നത്. മജിസ്ട്രേട്ട് കോടതിയില്‍ നിന്ന് കഴിഞ്ഞ ദിവസം ലഭിച്ച അറസ്റ്റ് വാറന്റ് ഇന്റര്‍പോളിനും ദുബായ് പൊലീസിനും കൈമാറിയിട്ടുണ്ട്. ആഭ്യന്തര മന്ത്രാലയം വഴിയായിരുന്നു നീക്കം. വിഷയത്തിൽ തുടര്‍ നടപടി ആവശ്യപ്പെട്ട് ആഭ്യന്തര മന്ത്രാലയത്തിന് കൊച്ചി സിറ്റി പൊലീസ് വീണ്ടും കത്തയച്ചിട്ടുണ്ട്.വിദേശത്തുള്ള നടൻ ഉപയോഗിക്കാന്‍ സാദ്ധ്യതയുള്ള നമ്പറുകളെല്ലാം സൈബര്‍ പൊലീസിന്റെ നിരീക്ഷണത്തിലാണ്.

മുന്‍കൂര്‍ ജാമ്യം ലഭിക്കുന്നത് വരെ പിടിതരാതെ നില്‍ക്കാൻ വിജയ് ബാബു ശ്രമിക്കുമെന്നാണ് പൊലീസിന്റെ കണക്കുകൂട്ടൽ.'നടൻ താമസിക്കുന്ന സ്ഥലത്തിന്റെ വിലാസം ലഭിച്ചാലുടൻ ഇന്റര്‍പോള്‍ റെഡ് കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കും. രണ്ടുദിവസത്തിനകം ഇക്കാര്യത്തില്‍ തീരുമാനമാകുമെന്നും കൊച്ചി സിറ്റി പൊലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു.

അതേസമയം പരിചയമില്ലാത്ത ചില നമ്പറുകളില്‍ നിന്നും വിജയ്ബാബു ഫോണില്‍ വിളിച്ച് പുതുമുഖ നടിയെ സ്വാധീനിക്കാന്‍ സഹായം തേടിയെന്ന സാക്ഷിമൊഴികള്‍ അന്വേഷണ സംഘത്തിനു ലഭിച്ചിരുന്നു. വിജയ് ബാബു പരാതിക്കാരിയെ പിന്തിരിപ്പിക്കാന്‍ സിനിമാരംഗത്തെ പലരെയും സ്വാധീനിക്കുന്നതായും വിവരമുണ്ട്. വിദേശത്ത് ഒളിവില്‍ കഴിയുന്ന പ്രതി കേസന്വേഷണം അട്ടിമറിക്കാന്‍ ശ്രമിക്കുന്നതായുള്ള തെളിവുകളും മൊഴികളും ലഭിച്ചതോടെയാണ് രാജ്യാന്തര പോലീസ് സംഘടനയായ ഇന്റര്‍പോളിന്റെ സഹായത്തോടെ അറസ്റ്റ് ചെയ്യാനുള്ള നീക്കം പോലീസ് വേഗത്തിലാക്കിയത്. ഒളിവില്‍ പോയതോടെ വിജയ് ബാബുവിനെതിരേ മൊഴി നല്‍കാന്‍ തയാറായി കൂടുതല്‍ പേര്‍ മുന്നോട്ടു വരുന്നുണ്ട്. വിജയ് ബാബു നല്‍കിയ മുന്‍കൂര്‍ ജാമ്യഹര്‍ജി 18-നാണ് ഹൈക്കോടതി പരിഗണിക്കുന്നത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends