ഷോർട്‌സും ടീ ഷർട്ടും! മീര ജാസ്‌മിന്റെ വർക്കൗട്ട് സെൽഫികൾ വൈറൽ.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽമീഡിയ...

ദുബായിൽ താമസിക്കുന്ന നടി മീര ജാസ്മിൻ വീണ്ടും സിനിമയിൽ സജീവമാകാനുള്ള ഒരുക്കത്തിലാണ്. ജയറാം നായകനായെത്തിയ സത്യൻ അന്തിക്കാട് ചിത്രം ‘മകൾ’ ആണ് മീരയുടെ തിരിച്ചുവരവിന് വഴിയൊരുക്കിയ ചിത്രം. ലെെഫിൽ ഫിറ്റ്നസിന് വളരെയേറെ പ്രാധാന്യം നൽകുന്ന വ്യക്തിയാണ് മീര. ഇപ്പോഴിതാ ജിമ്മിൽ വർക്കൗട്ട് തുടങ്ങുന്നതിന് മുൻപുള്ള സെൽഫിയുമായി എത്തുകയാണ് താരം. ഷോർട്‌സും ടീ ഷർട്ടുമാണ് വേഷം.
“കംഫർട്ട് സോണിന് പുറത്താണ് എല്ലാ പുരോഗതിയും,” എന്നാണ് ചിത്രങ്ങൾ പങ്കു വെച്ച് കൊണ്ട് മീര കുറിക്കുന്നത്. എന്തായാലും ചിത്രങ്ങൾ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു.
https://www.facebook.com/Malayalivartha