വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ താരങ്ങളായി കാവ്യയും അമ്മയും! മൊട്ടയടിച്ച് മഹാലക്ഷ്മി; ചിത്രങ്ങൾ വൈറൽ.. ഏറ്റെടുത്ത് ആരാധകർ

2016 നവംബർ 25നാണ് ദിലീപും കാവ്യയും വിവാഹിതരായത്. 2018 ഒക്‌ടോബർ 19നാണ് മഹാലക്ഷ്മി ജനിച്ചത്. വിജയദശമി ദിനത്തിൽ ജനിച്ചതുകൊണ്ടാണ് കുട്ടിക്ക് മഹാലക്ഷ്മി എന്ന പേര് നൽകിയതെന്ന് ബന്ധുക്കൾ പറഞ്ഞിരുന്നു. ഇപ്പോഴിതാ താരദമ്പതികളുടെ മകൾ മഹാലക്ഷ്മിയുടെ ചിത്രങ്ങളും വീഡിയോയുമൊക്കെ സോഷ്യൽ മീഡിയയിൽ വൈറലാകുകയാണ് . അമ്മയ്ക്കും അമ്മൂമ്മയ്ക്കുമൊപ്പമുള്ള താരപുത്രിയുടെ വീഡിയോ ആരാധകർ ഏറ്റെടുത്തത് നിമിഷങ്ങൾക്കുള്ളിലായിരുന്നു.
വെണ്ണല തൈക്കാട്ട് മഹാദേവ ക്ഷേത്രത്തിലെ സമൂഹ സദ്യയിൽ പങ്കെടുക്കുന്ന കാവ്യയും അമ്മയും മഹാലക്ഷ്മിയുമാണ് വീഡിയോയിലുള്ളത്. മകൾക്ക് കാവ്യ ചോറ് വാരിക്കൊടുക്കുകയാണ്. തല മൊട്ടയടിച്ചുള്ള താരപുത്രിയാണ് ഏവരുടെയും മനം കവരുന്നത്. കുസൃതിയൊക്കെ കാണിച്ച് അമ്മയുടെ മടിയിൽ ഇരിക്കുകയാണ് താരപുത്രി.
അതേസമയം നടിയെ ആക്രമിച്ച കേസിലും വധഗൂഢാലോചനക്കേസിലും കാവ്യാ മാധവനെ വീണ്ടും ചോദ്യം ചെയ്യുമെന്നാണ് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. ഇന്നലെ കാവ്യ നൽകിയ മൊഴി വിശദമായി പരിശോധിച്ച ശേഷമായിരിക്കും ചോദ്യം ചെയ്യൽ. ആക്രമിക്കപ്പെട്ട നടിയോട് ദിലീപിനും കാവ്യയ്ക്കും മുൻ വൈരാഗ്യമുണ്ടായിരുന്നോ, ഉണ്ടായിരുന്നെങ്കിൽ എന്തുകൊണ്ട് തുടങ്ങിയ കാര്യങ്ങളിലാണ് വ്യക്തത തേടുന്നത്. ദിലീപിന്റെ ആലുവയിലെ പത്മസരോവരം വീട്ടിലെത്തി നാലര മണിക്കൂറോളമാണ് ഇന്നലെ അന്വേഷണ സംഘം കാവ്യയെ ചോദ്യം ചെയ്തത്. എസ്.പി. മോഹനചന്ദ്രൻ, ഡി വൈ.എസ്.പി ബൈജു പൗലോസ്, എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ഉച്ചയ്ക്ക് 12നാണ് പത്മസരോവരത്തിലെത്തിയത്.
പല ചോദ്യങ്ങൾക്കും കാവ്യയ്ക്ക് വ്യക്തമായ ഉത്തരമുണ്ടായില്ല. പരസ്‌പര വിരുദ്ധമായ മൊഴികളാണ് നൽകിയത്. അതിനാലാണ് നടിയെ വീണ്ടും ചോദ്യം ചെയ്യാനൊരുങ്ങുന്നത്. ഇരയുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്കും കേസിന്റെ തുടക്കംമുതൽ ഉയർന്നുകേട്ട സാമ്പത്തിക, ഭൂമിയിടപാട് വിഷയങ്ങളിലേയും ആരോപണങ്ങൾ കാവ്യ തള്ളിക്കളഞ്ഞുവെന്നാണ് സൂചന. അതേസമയം, നീതി ആവശ്യപ്പെട്ട് ആക്രമിക്കപ്പെട്ട നടി സുപ്രീം കോടതി ചീഫ് ജസ്റ്റിസിന് കത്തയച്ചു. ദൃശ്യങ്ങൾ ചോർന്നതിൽ ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്തയച്ചത്.
https://www.facebook.com/Malayalivartha