Widgets Magazine
30
Apr / 2026
Thursday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കണ്ണീരടക്കാനാവാതെ.... വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.... ഉടൻ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല


ആദ്യം കേട്ടത് മമ്മൂക്കയുടെ ശബ്ദം; ഇടുക്കി സ്വദേശി ആഞ്ചലോ ഇനി കേൾവിയുടെ ലോകത്ത്...


പ്ലസ് വൺ ക്ലാസിലേക്ക് പോകാനായി യൂണിഫോം ധരിച്ച് ഒരുങ്ങുന്നതിനിടെ വീട്ടിൽ കുഴഞ്ഞുവീണു; ഹൃദയാഘാതം സംഭവിച്ച് ചികിത്സയിലായിരുന്ന മലയാളി വിദ്യാർഥി റിയാദിൽ അന്തരിച്ചു...


കൊട്ടാരക്കരയിൽ അമ്മയ്ക്ക് നേരെ മകന്റെ ക്രൂരത; കഴുത്തിന് വെട്ടേറ്റ വയോധിക ഗുരുതരാവസ്ഥയിൽ...


കേരളത്തിൽ മഴ ശക്തമാകുന്നു: കോട്ടയത്തും പത്തനംതിട്ടയിലും ഓറഞ്ച് അലർട്ട്; വിവിധ ജില്ലകളിൽ ജാഗ്രതാ നിർദ്ദേശം: ഇടിമിന്നൽ മുന്നറിയിപ്പ് അവഗണിക്കരുത്...

ഇതാ സര്‍ക്കാരുണ്ട്, അതിജീവിതയ്‌ക്കൊപ്പം... ഇതിന്റെ വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്... പക്ഷെ! ഇപ്പോൾ സംഭവിക്കുന്നത് മറ്റൊന്ന്! വീണ്ടും തുറന്നടിച്ച് ഭാഗ്യലക്ഷ്മി

15 MAY 2022 12:56 PM IST
മലയാളി വാര്‍ത്ത

കൊച്ചിയിൽ നടിയെ ആക്രമിച്ച കേസിന്റെ തുടരന്വേഷണം മേയ് 30തിനകം അവസാനിപ്പിക്കണമെന്ന് ഹൈക്കോടതി നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. എന്നാൽ ദിവസങ്ങൾ മാത്രം ബാക്കി നിന്നിട്ടും കേസ് എങ്ങുമെത്താത്ത സ്ഥിതിയാണ് ഇപ്പോൾ. കാവ്യയുടെ രണ്ടാം ഘട്ട ചോദ്യം ചെയ്യൽ പോലും മാറിമറിയുകയാണ്. ഇപ്പോഴിതാ നടന്‍ ദിലീപിനെ അറസ്റ്റ് ചെയ്തപ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ മലയാളികള്‍ക്ക് നല്‍കിയ സന്ദേശം വളരെ വലുതായിരുന്നെന്ന് നടിയും ഡബിംഗ് ആര്‍ടിസ്റ്റുമായ ഭാഗ്യലക്ഷ്മി പറയുകയാണ്. അതിജീവിതയ്‌ക്കൊപ്പം സര്‍ക്കാരുണ്ടെന്ന് വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്. പക്ഷെ കാലക്രമേണ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍ കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ലെന്ന് ഭാഗ്യലക്ഷ്മി ചോദിക്കുകയാണ്..

ഭാഗ്യലക്ഷ്മിയുടെ വാക്കുകള്‍ ഇങ്ങനെയായിരുന്നു...

മുഖ്യമന്ത്രിയുടെ ശക്തമായ പിന്തുണയോടെയാണ് അന്ന് ദിലീപിനെ അറസ്റ്റ് ചെയ്തത്. അന്ന് നമുക്ക് കിട്ടിയ ശക്തിയെന്ന് പറയുന്നത് വളരെ വലുതായിരുന്നു. മുഖ്യമന്ത്രി അന്ന് മലയാളികള്‍ക്ക് നല്‍കിയ സന്ദേശം, ഇതാ സര്‍ക്കാരുണ്ട്, അതിജീവിതയ്‌ക്കൊപ്പം. ഇതിന്റെ വിശ്വാസത്തിലാണ് നമ്മളെല്ലാം പോയികൊണ്ടിരിക്കുന്നത്. പക്ഷെ കാലക്രമേണ ഇപ്പോള്‍ സംഭവിച്ച് കൊണ്ടിരിക്കുന്ന കാര്യങ്ങള്‍, പുറത്തുവരുന്ന വാര്‍ത്തകള്‍, കേസിലെ പലരുടെയും കൈകടത്തല്‍, കാണേണ്ടവര്‍ എന്ത് കൊണ്ട് കാണുന്നില്ല. അപ്പോള്‍ ഇനി നമ്മള്‍ എന്താണ് ചെയ്യേണ്ടത്. ഒരു കാര്യം നൂറ് ശതമാനം ഉറപ്പാണ്. ഇപ്പോള്‍ ചെറിയതോതിലുള്ള ആള്‍ക്കാരാണ് പ്രതിഷേധവുമായി എത്തിയത്.

ഇനി വലിയ തോതില്‍ തന്നെ നമ്മള്‍ ഇറങ്ങും. രണ്ട് ദിവസം പ്രതിഷേധം നടത്തി, ചാനല്‍ ചര്‍ച്ചകളില്‍ സംസാരിച്ച് വീട്ടില്‍ പോകുമെന്ന് കരുതേണ്ട. ഇനിയും ആള്‍ക്കാര്‍ പ്രതികരിക്കാന്‍ നമ്മള്‍ കാത്തിരിക്കുകയാണ്. ഇപ്പോള്‍ പരസ്പരം സമാധാനപ്പെടുത്തി കൊണ്ടിരിക്കുകയാണ്. അനുകൂലമായ ഒരു നീക്കമുണ്ടാകുമെന്ന പ്രതീക്ഷയിലാണ് നമ്മള്‍. പക്ഷെ ആ പ്രതീക്ഷ കൈവിട്ട് പോയാല്‍, സാധാരണക്കാര്‍ രംഗത്തിറങ്ങുമെന്ന് ഉറപ്പാണ്. അതിശക്തമായ പോരാട്ടത്തിലേക്ക് പോയിരിക്കും. കാരണം കോടതിയെന്ന് പറയുന്നത്, പബ്ലിക് പ്രോസിക്യൂട്ടര്‍ സംസാരിക്കുമ്പോഴേക്കും പരമ പുച്ഛത്തോട് കൂടി പ്രതിഭാഗത്തെ നോക്കി അവര്‍ തമ്മിലാണ് ആശയവിനിമയം നടത്തുന്നത്.

വീഡിയോ ചോര്‍ന്നതിന് നിങ്ങളുടെ കൈയില്‍ എന്താണ് തെളിവെന്ന് അല്ല കോടതി ചോദിക്കേണ്ടത്. ശക്തമായ അന്വേഷണത്തിന് ഉത്തരവിടുകയാണ് വേണ്ടത്. അതിജീവിതയ്‌ക്കൊപ്പമാണ്, അവള്‍ക്ക് നീതി കിട്ടണമെന്ന് പറയേണ്ടിടത്താണ് കോടതി പരിഹസിക്കുന്നത്. പ്രോസിക്യൂട്ടറെയും അന്വേഷണഉദ്യോഗസ്ഥരെയും പരിഹസിക്കുന്നു. എന്താണ് ഇവിടെ നടക്കുന്നത്. എങ്ങോട്ടാണ് ഇനി പോകേണ്ടത്. ഭയമാണ്. പ്രശസ്തയായ ഒരു വ്യക്തിയുടെ അവസ്ഥ ഇതാണെങ്കില്‍, ഒരു പാവപ്പെട്ട ഇരയുടെ അവസ്ഥ എന്തായിരിക്കും. ഇരകളെയാണ് കോടതിക്കുള്ളില്‍ പീഡിപ്പിച്ച് കൊണ്ടിരിക്കുന്നത്. ഇത് കുറെ കാലങ്ങളായി നടക്കുകയാണ്. കോടതിക്കുള്ളിലും ഉന്നതഉദ്യോഗസ്ഥരുടെ ഇടയിലും നടക്കുന്നത് എന്താണെന്ന് ഇപ്പോഴാണ് പുറത്തേക്ക് വരുന്നത്.

പല അതിജീവിതമാരും ഇതൊന്നും പുറത്തു പറയാറില്ല. നിശബ്ദരായി പിന്‍മാറുകയാണ് ചെയ്യുന്നത്. ഇത് ഇങ്ങനെ വിട്ടാല്‍ പറ്റില്ല. ഈ കേസ് നാളെ ഒരു പഠനവിഷയമാക്കണമെങ്കില്‍ അതിജീവിതയ്ക്ക് നീതി കിട്ടിയേ പറ്റൂ. എന്തൊക്കെ നേരിടേണ്ടി വന്നാലും അതിനായി പോരാടുക തന്നെ ചെയ്യും. എന്ത് അപകടം വേണമെങ്കിലും സംഭവിക്കട്ടെ. അറസ്റ്റ് ചെയ്ത് ജയിലില്‍ കൊണ്ടുപോകും. അല്ലെങ്കില്‍ കാറിടിച്ച് കൊല്ലും, അല്ലെങ്കില്‍ കയ്യോ കാലോ ഒടിക്കും. ഇതൊക്കെ അല്ലേ സംഭവിക്കുക. എന്നാലും വേണ്ടില്ല. ഇവിടെ നീതി നടപ്പിലായേ പറ്റൂ. ആരാണ് ഇതിന്റെ എല്ലാം പിന്നില്ലെന്ന് സമൂഹത്തിന് മുന്നില്‍ കാണിച്ച് കൊടുത്തേ പറ്റൂ.''
''സിനിമാലോകം വിചാരിച്ചാല്‍ ഉന്നത പൊലീസ് ഉദ്യോഗസ്ഥരെ ഭരിക്കാന്‍ പറ്റൂമോ. ഇവിടെ സംഭവിക്കുന്നത് സിനിമാ നടന്റെ സിനിമക്കുള്ളിലെ സ്വാധീനമാണ്. ആ വ്യക്തി പണം കൊണ്ട് സിനിമാ മേഖലയിലുള്ളവരെ അടക്കി ഭരിക്കുകയാണ്. പണം കാണിച്ചാണ് ഒരു സംഘടനയെ കൈയില്‍ വച്ചുകൊണ്ടിരിക്കുന്നത്. ഒരു സിനിമാലോകം മുഴുവനും അതിജീവിതയ്ക്ക് നീതി കിട്ടരുതെന്ന് പറയുമ്പോള്‍, ഈ സിനിമാലോകത്തിനുള്ളില്‍ എത്ര പെണ്‍കുട്ടികള്‍ ഇതുപോലെ പീഡിപ്പിക്കപ്പെട്ട് കൊണ്ടിരിക്കുന്നുണ്ട്. എത്രപേരെ പുറത്തുവിടാതെ അവര്‍ വീണ്ടും വീണ്ടും തേജോവധം ചെയ്യുന്നുണ്ടായിരിക്കണമെന്നും ഭാഗ്യലക്ഷ്മി കൂട്ടിച്ചേർത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

വിദേശ താമസവും വിവാഹ യോഗവും! ധനു രാശിക്കാർക്ക് ഇന്ന് സുവർണ്ണ കാലം!  (1 minute ago)

വാഹനം ഓടിച്ചു പോകവേ യുവാവ് തളർന്നു വീണു.  (15 minutes ago)

ബംഗളൂരുവിൽ കനത്തമഴയിൽ മതിൽ ഇടിഞ്ഞ് വീണ് രണ്ട് മലയാളികൾ ഉൾപ്പെടെ ഏഴുപേർക്ക് ദാരുണാന്ത്യം.... കനത്തമഴയിൽ എട്ടടി ഉയരമുള്ള മതിലാണ് ഇടിഞ്ഞുവീണത്  (28 minutes ago)

രാജ്യത്ത് പെട്രോള്‍, ഡീസല്‍ വില വര്‍ധിച്ചെന്ന പ്രചാരണം നിഷേധിച്ച് കേന്ദ്രം  (8 hours ago)

കൊട്ടാരക്കരയില്‍ സ്വന്തം അമ്മയെ മകന്‍ വെട്ടിപ്പരിക്കേല്‍പ്പിച്ചു  (8 hours ago)

നിതിന്‍ രാജിന്റെ മരണത്തില്‍ അന്വേഷണം ക്രൈംബ്രാഞ്ചിന്  (8 hours ago)

ഗാസയില്‍ ഇസ്രയേല്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഹമാസ് കമാന്‍ഡറും മകനും ഉള്‍പ്പെടെ അഞ്ചു മരണം  (8 hours ago)

കൊല്ലത്ത് എട്ടു വയസുകാരി നിയ ഫൈസല്‍ പേ വിഷബാധയേറ്റ് മരിച്ച സംഭവം; ഡോക്ടര്‍മാരെ പ്രതി ചേര്‍ത്ത് കേസ്  (9 hours ago)

പശ്ചിമബംഗാള്‍ വോട്ടെടുപ്പില്‍ വ്യാപക ക്രമക്കേടുകള്‍ നടക്കുന്നതായി പരാതി  (9 hours ago)

വിശ്വാസം ജനങ്ങളുടെ പോളിനെ മാത്രം  (10 hours ago)

സ്റ്റാലിൻ വീണ്ടും സ്റ്റാറാകും, തമിഴ്നാട്ടിൽ ഭരണ തുടർച്ചയെന്ന് സർവ്വെ ഫലങ്ങൾ; വിജയ്‍യുടെ ടിവികെയ്ക്ക് 26 വരെ സീറ്റുകളെന്ന് പ്രവചനം  (10 hours ago)

'ഇനി സഹിക്കാൻ വയ്യ..'; ഫിറോസ് ഖാനെതിരെ പോക്സോ കേസ് ഉൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി സജ്‌ന  (10 hours ago)

സർക്കാർ നയങ്ങളെ മാധ്യമങ്ങളിലൂടെ വിമർശിച്ചു; ബി. അശോകിനെ സസ്പെൻഡ് ചെയ്ത് സർക്കാർ…  (10 hours ago)

കേരളം യുഡിഎഫിനെന്ന് ആദ്യ സർവേ ഫലം;എല്ലാം മാറി മറിയുന്നു.. ടൈംസ് നൗ ജെവിസിയുടെ പ്രവചനം പുറത്ത്...!  (11 hours ago)

സ്കൂളിൽ പോകാൻ അമ്മയോട് യാത്ര പറഞ്ഞ് ഇറങ്ങി.. പിന്നാലെ 15 വയസുകാരൻ മരിച്ചു കണ്ണീരോടെ ഭരണാധികാരി  (11 hours ago)

Malayali Vartha Recommends