Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രാജിവച്ച എല്ലാ നടിമാരെയും അമ്മയില്‍ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടുമായി ആസിഫ് അലി...

15 MAY 2022 01:29 PM IST
മലയാളി വാര്‍ത്ത

മലയാളികളുടെ ഇഷ്ട താരമാണ് ആസിഫ് അലി. ഇപ്പോഴിതാ രാജിവച്ച എല്ലാ നടിമാരെയും അമ്മയില്‍ തിരിച്ചുകൊണ്ടുവരണമെന്ന നിലപാടുമായി രംഗത്തെത്തിയിരിക്കുകയാണ് താരം. നീതി ലഭിക്കില്ലെന്ന വ്യക്തമായ സൂചനകള്‍ ലഭിച്ച പശ്ചാത്തലത്തിലാണ് അമ്മയില്‍ നിന്ന് ആക്രമിക്കപ്പെട്ട നടി രാജിവച്ചത്. 2018 ജൂണിലായിരുന്നു ഇത്. തൊട്ടുപിന്നാലെ നടിക്ക് പിന്തുണ പ്രഖ്യാപിച്ച് മറ്റു മൂന്ന് പേരും രാജി പ്രഖ്യാപിച്ചു. നടിമാരുടെ കൂട്ടരാജി മലയാള സിനിമാ ലോകത്ത് വലിയ ചര്‍ച്ചകള്‍ക്ക് ഇടവരുത്തി. പിന്നീട് നടി പാര്‍വതി തിരുവോത്തും അമ്മയില്‍ നിന്ന് രാജി പ്രഖ്യാപിച്ചു. ഭാരവാഹികള്‍ക്കെതിരെ കടുത്ത പ്രതികരണം നടത്തിയായിരുന്നു പാര്‍വതിയുടെ രാജി. ഗീതു മോഹന്‍ദാസ്, റിമ കല്ലിങ്കല്‍, രമ്യ നമ്പീശന്‍ തുടങ്ങിയ നടിമാരാണ് അമ്മയില്‍ നിന്ന് രാജിവച്ചത്. ഇവരുടെ പ്രധാന ആവശ്യങ്ങളില്‍ ചിലത് ജോലി സ്ഥലത്ത് വനിതകള്‍ക്ക് അര്‍ഹമായ പരിഗണന, തുല്യവേതനം, ആഭ്യന്തര പരാതി പരിഹാര സമിതി എന്നിവയായിരുന്നു. ഇപ്പോള്‍ അമ്മയില്‍ പരാതി പരിഹാര സമിതി നിലവിലുണ്ട്. നാല് വര്‍ഷം പിന്നിടുമ്പോഴാണ് നടിമാരുടെ ചില ആവശ്യങ്ങള്‍ അംഗീകരിക്കപ്പെടുന്നത്. ഈ സാഹചര്യത്തില്‍ രാജിവച്ച് പോയവരെ തിരിച്ചുകൊണ്ടുവരേണ്ടതാണ് എന്ന് ആസിഫ് അലി പറയുന്നു.

അമ്മ എക്‌സിക്യൂട്ടീവ് മുന്‍ അംഗമാണ് ആസിഫലി. നടന്‍ വിജയ് ബാബു വിഷയത്തില്‍ അമ്മയ്ക്കുള്ള പരിമിതിയും അദ്ദേഹം സൂചിപ്പിച്ചു. താര സംഘടനയില്‍ അംഗമല്ലെങ്കിലും ആക്രമിക്കപ്പെട്ട നടി മലയാള സിനിമ ചെയ്യുന്നുണ്ട്. ഇതുവരെ അവര്‍ ഇതര ഭാഷാ ചിത്രങ്ങളില്‍ സജീവമായിരുന്നു. ഇപ്പോള്‍ മലയാള സിനിമയിലും തിരിച്ചെത്തിയിരിക്കുന്നു. ഈ സാഹചര്യത്തില്‍ അവരെ തിരിച്ചുവിളിക്കണം. എന്തുകൊണ്ടാണ് തിരിച്ചുവിളിക്കാത്തത് എന്നതിന് എനിക്ക് ഉത്തരമില്ലെന്നും ആസിഫ് അലി പറയുന്നു. അതേസമയം, രാജിവച്ചവരെ അങ്ങോട്ട് പോയി ക്ഷണിക്കില്ലെന്ന് നേരത്തെ അമ്മ ഭാരവാഹികള്‍ സൂചിപ്പിച്ചിരുന്നു. വിജയ് ബാബു വിഷയത്തില്‍ അമ്മയുടെ ഭരണഘടന പ്രകാരം നടപടിയെടുക്കുന്നതിന് പരിമിതിയുണ്ടെന്ന് ആസിഫ് അലി സൂചിപ്പിച്ചു.

എടുത്തുചാടി നടപടിയെടുക്കാന്‍ സാധിക്കാത്തത് അതുകൊണ്ടാണെന്നും അദ്ദേഹം പറഞ്ഞു. വിജയ് ബാബുവിനെ ചവിട്ടി പുറത്താക്കില്ലെന്ന് നേരത്തെ അമ്മ വൈസ് പ്രസിഡന്റ് മണിയന്‍ പിള്ള രാജുവും വ്യക്തമാക്കിയിരുന്നു. ദിലീപ് നടി ആക്രമിക്കപ്പെട്ട കേസില്‍ അറസറ്റിലായ വേളയില്‍ അദ്ദേഹത്തെ സംഘടനയില്‍ നിന്ന് പുറത്താക്കണമെന്ന് ആവശ്യം ശക്തമായിരുന്നു. എന്നാല്‍ സാങ്കേതിക കാര്യങ്ങളാല്‍ പുറത്താക്കാനായില്ല. പിന്നീട് രാജി ദിലീപില്‍ നിന്ന് എഴുതി വാങ്ങുകയാണ് ചെയ്തത്. അതേസമയം, വിജയ് ബാബു അമ്മയുടെ എക്‌സിക്യൂട്ടീവ് അംഗമാണ്. കമ്മിറ്റിയില്‍ നിന്ന് പുറത്താക്കണമെന്ന ആവശ്യം നടക്കാത്തതിനാല്‍ നടി മാലാ പാര്‍വതി പരാതി പരിഹാര കമ്മിറ്റിയില്‍ നിന്ന് രാജിവച്ചിരുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends