Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ആ നീക്കമുണ്ടായാല്‍ ഭയക്കുന്നത് പോലെ സംഭവിക്കും! ദിലീപ് എന്തായാലും മിണ്ടാതിരിക്കില്ല... സർക്കാരിനും തലവേദന; കൂടുതൽ വെളിപ്പെടുത്തലുമായി ധന്യാ രാജേന്ദ്രന്‍

16 MAY 2022 01:15 PM IST
മലയാളി വാര്‍ത്ത

നടി ആക്രമിക്കുന്ന കേസ് ഓരോ ദിവസവും നിർണായക നീക്കത്തിലേക്ക് കടക്കുകയാണ്. ദിനം പ്രതി നിരവധി തെളിവുകൾ പുറത്ത് വരുന്നുണ്ടെങ്കിലും അന്വേഷണ സംഘത്തെ സംബന്ധിച്ച് പുനരന്വേഷണം അവസാനിപ്പിക്കാൻ ഇനി കുറച്ച് ദിവസങ്ങൾ മാത്രമാണ് ഉള്ളത്. അതേസമയം നടി ആക്രമിക്കുന്ന കേസ് പരിഗണിക്കുന്ന പ്രിസൈഡിങ് ഓഫീസറെ ഇപ്പോള്‍ മാറ്റിയാല്‍ അത് സർക്കാറിനെ സംബന്ധിച്ച് വലിയ തലവേദനയായിരിക്കും സൃഷ്ടിക്കുകയെന്ന് തുറന്ന് പറഞ്ഞ് ധന്യാ രാജേന്ദ്രന്‍. പ്രിസൈഡിങ് ഓഫീസറെ മാറ്റുന്നത് സംബന്ധിച്ച രണ്ട് പരാതികളായിരുന്നു ഹൈക്കോടതിയുടെ മുമ്പിലുണ്ടായിരുന്നത്. പ്രോസിക്യൂഷനും അതിജീവിതയായ നടിയുമാണ് പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചത്.

പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന നിലപാടായിരുന്നു രണ്ട് പരാതികളിലും കോടതി സ്വീകരിച്ചിരുന്നത്. ആ ഒരു ഹൈക്കോടതി ജഡ്ജ്മെന്റ് നിലവിലുള്ള സമയത്ത് പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ ഒരുപാട് തലവേദനയാണ് കേരള സർക്കാറിന് മുന്നില്‍ സൃഷ്ടിക്കുകയെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു. അവസാന നിമിഷം പ്രിസൈഡിങ് ഓഫീസറെ മാറ്റിയാല്‍ കേസിലെ ഏട്ടാം പ്രതിയായ ദിലീപ് ഏതായാലും മിണ്ടാതിരിക്കാന്‍ പോവുന്നില്ല. സർക്കാർ തീരുമാനത്തിനെതിരെ അയാള്‍ കോടതികളില്‍ ഹർജി നല്‍കും. പ്രിസൈഡിങ് ഓഫീസർ ഈ കേസ് എത്രയും പെട്ടെന്ന് തീർക്കണമെന്ന് ഒന്നോ രണ്ടോ പ്രാവശ്യം സുപ്രീംകോടതിയില്‍ നിന്ന് നിർദേശം വന്നതുകൊണ്ടാണെന്ന് തോന്നുന്നു സർക്കാറിനും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ ഇപ്പോള്‍ താല്‍പര്യമില്ലെന്നും ധന്യാ രാമചന്ദ്രന്‍ വ്യക്തമാക്കുന്നു.

തുടരന്വേഷണത്തിന്റെ ഭാഗമായി കണ്ടെത്തിയ എന്തൊക്കെ കാര്യങ്ങളാണ് കോടതിയിലേക്ക് പോവുന്നത് എന്നായിരിക്കും അതിജീവിത ഇപ്പോള്‍ നോക്കുന്നത്. തുടരന്വേഷണത്തിന് കൂടുതല്‍ സമയം വേണമെന്ന ഒരു ആവശ്യം അന്വേഷണ സംഘം ആവശ്യപ്പെടുകയാണെങ്കിലും അത്തരമൊരു ആവശ്യം അതിജീവിതയായ നടിയും മുന്നോട്ട് വെച്ചേക്കുമെന്നാണ് മനസ്സിലാക്കാന്‍ കഴിയുന്നത്. കേസിലെ വിചാരണ അവസാന ഘട്ടത്തിലാണ് എത്തി നില്‍ക്കുന്നത്. തുടരന്വേഷണത്തിലെ റിപ്പോർട്ടും അതിന്റെ മുകളില്‍ ഒരു വിചാരണയും കൂടിയേ വേണ്ടതുള്ളുവെന്നാണ് കരുതുന്നത്. ഒരു രാഷ്ട്രീയ തീരുമാനമാണെങ്കില്‍ കൂടി ഇത് രണ്ടുമായിരിക്കാം അതിന്റെ പിറകില്‍. അതായത് കേസ് വേഗം തീർക്കണമെന്ന നിർദേശവും പ്രിസൈഡിങ് ഓഫീസറെ മാറ്റാന്‍ പറ്റില്ലെന്ന ഹൈക്കോടതിയുടെ തീരുമാനവും. ഒരു കേസില്‍ പ്രിസൈഡിങ് ഓഫീസറെ മാറ്റണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് അതിജീവിതയൊക്കെ കോടതയില്‍ പോവുന്ന അപൂർവ്വത ഈ കേസില്‍ നമ്മള്‍ കണ്ടു. എന്നിട്ടും പ്രിസൈഡിങ് ഓഫീസറിലുള്ള വിശ്വാസ്യത കോടതി തുടരുകയായിരുന്നു. അതുകൊണ്ട് തന്നെ പ്രിസൈഡിങ് ഓഫീസർക്ക് ഒരു ട്രാന്‍സ്ഫർ ഇപ്പോള് പ്രതീക്ഷിക്കാന്‍ സാധിക്കില്ല.

പ്രിസൈഡിങ് ഓഫീസർക്കെതിരായി വിവിധ ആരോപണങ്ങള്‍ ഉന്നയിച്ചുള്ള പരാതിയാണ് നടി നല്‍കിയിരിക്കുന്നത്. അന്ന് പബ്ലിക് പ്രോസിക്യൂട്ടറായിരുന്ന എ സുരേഷും കോടതിക്കെതിരെ ഗൌരവപരമായ പല ആരോപണങ്ങളും പരാതിയിലൂടെ ഉന്നയിച്ചിരുന്നു. ഇത് രണ്ടും കോടതിയുടെ മുമ്പില്‍ ഉണ്ടായിട്ടും കോടതി അവർക്കെതിരെ നടപടിയെടുത്തില്ല. അതായത് നാളെ ആർക്കും ജഡ്ജിയെ മാറ്റാന്‍ ആവശ്യപ്പെടാമെന്നുള്ള ഒരു സാഹചര്യം ഉണ്ടാക്കിയെടുക്കാന്‍ പാടില്ലെന്നത് കൊണ്ടായിരിക്കാം ഹൈക്കോടതി അത്തരമൊരു തീരുമാനം എടുത്തത്. അത്തരമൊരു ഉത്തരവ് ഇരിക്കെ ട്രാന്‍സ്ഫർ നടക്കുമെന്ന് ഏതായാലും തോന്നുന്നില്ല. തുടരന്വേഷണത്തില്‍ എന്തായിരിക്കും പ്രിസൈഡിങ് ഓഫീസറുടെ മനോഭാവം എന്നത് ആശ്രയിച്ചിരിക്കും പ്രോസിക്യൂഷനെ അതിജീവിതയോ വീണ്ടും കോടതിയിലേക്ക് പോവുമോയെന്നതെന്നും ധന്യാ രാമചന്ദ്രന്‍ കൂട്ടിച്ചേർക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (2 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (2 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (2 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (3 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (3 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (3 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (3 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (3 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (4 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (4 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (5 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (5 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (6 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (6 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (6 hours ago)

Malayali Vartha Recommends