അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്താരയോട് അസൂയയാണ്.. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ് ... നയൻതാരയെ കുറിച്ച് വെളിപ്പെടുത്തി നടി ഷീല...
വിഘ്നേഷ് ശിവന് സംവിധാനം ചെയ്ത 'കാതുവാക്കുള രണ്ട് കാതല്‍' ആണ് നയൻതാരയുടേതായി പുറത്തിറങ്ങിയ ചിത്രം. ചിത്രം തകർത്ത് ഓടിക്കൊണ്ടിരിക്കുകയാണ്. ജിഎസ് വിഘ്നേശ് സംവിധാനം ചെയ്യുന്ന 'ഒ2' ആണ് അടുത്തതായി പുറത്തിറങ്ങാനുള്ള ചിത്രം. 'മനസ്സിനക്കരെ' എന്ന മലയാള ചിത്രത്തിലൂടെ അഭിനയ ജീവിതത്തിന് തുടക്കം കുറിച്ച് പിന്നീട് തെന്നിന്ത്യയുടെ സ്വന്തം ലേഡി സൂപ്പർ സ്റ്റാറായി മാറിയ താരമാണ് നയൻതാര. ഇപ്പോഴിതാ അഭിനയം പോലെ തന്നെ സൗന്ദര്യത്തിന്റെ കാര്യത്തിലും നയന്താരയോട് മാത്രമാണ് അസൂയ തോന്നിയിട്ടുള്ളത് എന്ന് പറയുകയാണ് നടി ഷീല.
മഴവിൽ മനോരമയിലെ ഒരു പരിപടിക്കിടയിലാണ് താരം നയൻതാരയെ കുറിച്ച് സംസാരിച്ചത്. എനിക്ക് ആരോടും അസൂയ തോന്നിയിട്ടില്ല. പക്ഷെ, എനിക്കൊത്തിരി അഭിനന്ദിക്കാന്‍ തോന്നിയിട്ടുള്ള നായിക നയന്‍താരയാണ്. 'മനസ്സിനക്കരെ' എന്ന സിനിമയിലൂടെ എന്റെ കൂടെയാണ് നയൻതാര ആദ്യമായി അഭിനയിച്ചത്. എന്ന് കണ്ടാലും ആ കുട്ടിക്ക് നമ്മളോട് അതെ സ്നേഹവും ബഹുമാനമാണ്. പിന്നെ ഇത്രയും ഭംഗിയുള്ള ഒരു പെണ്ണിനെ കാണാന്‍ വലിയ പാടാണ്. ഷീല പറഞ്ഞു.
https://www.facebook.com/Malayalivartha