പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ...
അമിതാഭ് ബച്ചന് എന്ന നടനെ അറിയാത്തവര്‍ ആരും തന്നെ ഉണ്ടാവില്ല. സോഷ്യല്‍ മീഡിയയില്‍ സജീവമായ ബച്ചന് തന്റെ സിനിമാ വിശേഷങ്ങളും കുടുംബ വിശേഷങ്ങളും ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്. ഇപ്പോളിതാ, കഴിഞ്ഞ ദിവസം താരം സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ച പോസ്റ്റിനെതിരെ വന്ന ട്രോളുകളുമാണ് ചര്‍ച്ചയാവുന്നത്. തനിക്ക് നേരെ ഉണ്ടായ ട്രോളുകള്‍ക്ക് മറുപടിയായി പുതിയ പോസ്റ്റും താരം പങ്കുവച്ചിട്ടുണ്ട്.
ഞായറാഴ്ച ഏറെ വൈകി സുപ്രഭാതം ആശംസിച്ചതിനാണ് അമിതാഭ് ബച്ചന് നേരെ ട്രോള്‍ മഴ ഉണ്ടായത്. ഇതിന് മറുപടിയായാണ് നടന് എത്തിയത്. രാത്രി ഏറെ നേരം വൈകി ഉറങ്ങിയതിനാല്‍ ഉണര്‍ന്നത് വളരെ താമസിച്ചാണ് എന്നും അതിനാലാണ് ആശംസ വൈകിയത് എന്നും താരം കുറിച്ചു. ഫേസ്ബുക്കിലൂടെയാണ് താരം പ്രതികരിച്ചത്.
പരിഹാസത്തിന് നന്ദി. രാത്രി മുഴുവന്‍ ജോലി ചെയ്തു, വൈകിയാണ് ഉണര്‍ന്നത്. അങ്ങനെ ആശംസ താമസിച്ചു. അത് നിങ്ങളെ വേദനിപ്പിച്ചെങ്കില്‍ ക്ഷമ ചോദിക്കുന്നു. പ്രായമാകുമ്പോള്‍ ആരും നിങ്ങളെ ഇതുപോലെ അപമാനിക്കാതിരിക്കട്ടെ എന്ന് ഞാന്‍ പ്രാര്‍ഥിക്കാം, അമിതാഭ് ബച്ചന് ഫേസ്ബുക്കില്‍ എഴുതി.
അതേസമയം, അയാന് മുഖര്‍ജി ഒരുക്കുന്ന ബ്രഹ്മാസ്ത്രയാണ് അമിതാഭിന്റേതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം. രണ്‍ബീര്‍ കപൂറും ആലിയ ഭട്ടുമാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഉഞ്ചൈ ഹോളിവുഡ് ചിത്രം ദ ഇന്റേണ്‍ എന്നതിന്റെ ഹിന്ദി റീമേക്കിലും താരം പ്രധാന വേഷം ചെയ്യുന്നുണ്ട്.
https://www.facebook.com/Malayalivartha