Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന് ആണ്... മാഡം കാവ്യ ആണെന്ന് പള്‍സര്‍ സുനി 2017ല്‍ തന്നെ പറഞ്ഞു... എന്റെ മാഡം കാവ്യ ആണെന്ന് സുനി പറഞ്ഞത് പൊതുജനമധ്യത്തില്‍ കിടപ്പുണ്ട്.! ഈ കേസില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട്... ദിലീപ് സംസാരിക്കുന്ന ഓഡിയോയിലും ഫെനി ബാലകൃഷ്ണന്റെ മൊഴി ആയാലും സുരാജിന്റെ ഫോണ്‍ സംഭാഷണം ആയാലും പള്‍സര്‍ സുനി പറഞ്ഞതായാലും ശരി, ഒരു സ്ത്രീ സാന്നിധ്യം ഈ കേസിന് പിന്നിലുണ്ട്... അത് കാവ്യ ആണോ അല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തേണ്ടതാണെന്ന് ബാലചന്ദ്രകുമാർ

18 MAY 2022 09:41 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസ് ഉയർന്ന് വന്നപ്പോൾ മുതൽ തന്നെ മാഡത്തിന്റെ പേരും ചർച്ചകളിൽ നിറഞ്ഞതാണ്. മാഡം എന്ന വ്യക്തിയെക്കുറിച്ച് സൂചനകൾ പുറത്ത് വരുന്നതല്ലാതെ കൃത്യമായി ആരാണെന്ന് കണ്ടെത്താൻ ക്രൈംബ്രാഞ്ചിന് കഴിഞ്ഞിട്ടില്ല. മാഡം സിനിമാ മേഖലയിൽ നിന്നുള്ള ആളാണെന്ന് നടിയെ ആക്രമിച്ച കേസിലെ പ്രതി പൾസർ സുനി മുൻപ് വെളിപ്പെടുത്തിയിരുന്നു. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലോടെ മാഡത്തിനായി വീണ്ടും അന്വേഷണം ആരംഭിച്ചെങ്കിലും ഇപ്പോഴും മാഡം കാണാമറയത്ത് തന്നെയാണ്. എന്നാലിപ്പോഴിതാ നടിയെ ആക്രമിച്ച കേസിന് പിന്നിൽ ഒരു സ്ത്രീ സാന്നിധ്യമുണ്ടെന്ന് ആവർത്തിച്ച് പറയുകയാണ് സംവിധായകൻ ബാലചന്ദ്ര കുമാർ. ഈ കേസിൽ 'മാഡം' ഉണ്ടാകുന്നത് നടി ആക്രമിക്കപ്പെട്ടതിന് തൊട്ട് പിന്നാലെയുളള ദിവസത്തിലാണെന്ന് ബാലചന്ദ്ര കുമാർ പറഞ്ഞു.

കേസിലെ എട്ടാം പ്രതിയും നടനുമായ ദിലീപിന്റെ ഭാര്യയും നടിയുമായ കാവ്യാ മാധവനാണോ മാഡം എന്നുളള സംശയം നിലനിൽക്കുന്നുണ്ട്. കാവ്യയെ ക്രൈംബ്രാഞ്ച് കഴിഞ്ഞ ദിവസം ചോദ്യം ചെയ്തിരുന്നു. അതിന് പിന്നാലെയാണ് ബാലചന്ദ്ര കുമാർ വീണ്ടും 'മാഡ'ത്തെ ഉയർത്തിക്കൊണ്ട് വരുന്നത്. 2017ല്‍ നടി ആക്രമിക്കപ്പെട്ട സംഭവത്തിന് തൊട്ടടുത്ത ദിവസം പള്‍സര്‍ സുനിയുടെ രണ്ട് സുഹൃത്തുക്കള്‍ മാവേലിക്കരയില്‍ പോയി അഡ്വക്കേറ്റ് ഫെനി ബാലകൃഷ്ണനെ കണ്ടു. അതില്‍ ഒരാള്‍ തമിഴനാണ് പള്‍സര്‍ സുനിക്ക് ജാമ്യം എടുത്ത് കൊടുക്കാനാകുമോ എന്നാണ് ചോദിച്ചത്. ജാമ്യം കിട്ടുന്ന കാര്യം കഷ്ടമാണെന്ന് ഫെനി പറഞ്ഞു. കീഴടങ്ങാനുളള സംവിധാനം ചെയ്ത് തരാം എന്ന് പറഞ്ഞു. ഫെനി കാശ് കൂടുതല്‍ ചോദിച്ചത് കൊണ്ടോ മറ്റോ തമിഴ് സംസാരിച്ചിരുന്ന ആള്‍ പറഞ്ഞു, താന്‍ മാഡത്തിനോട് ചോദിച്ചിട്ട് മറുപടി പറയാം എന്ന്. മാഡം ഉണ്ടാകുന്നത് 2017 ഫെബ്രുവരി 19ന് ആണ്. മാഡം കാവ്യ ആണെന്ന് പള്‍സര്‍ സുനി 2017ല്‍ തന്നെ പറഞ്ഞു. എന്റെ മാഡം കാവ്യ ആണെന്ന് സുനി പറഞ്ഞത് പൊതുജനമധ്യത്തില്‍ കിടപ്പുണ്ട്. അന്ന് മുതല്‍ കാവ്യയ്ക്ക് മേല്‍ ഒരു സംശയത്തിന്റെ നിഴലുണ്ട്.

ശരത്തിനോട് പോയ കാര്യം എന്തായി എന്ന് കാവ്യ ചോദിച്ചത് സ്വാഭാവികമായും ഈ വിഷയങ്ങള്‍ അറിയുന്ന സ്ത്രീ എന്ന നിലയ്ക്ക് ചോദിച്ചതാവാം. മാഡമായിട്ട് ചോദിച്ചതാണോ എന്ന് അറിയില്ല. പക്ഷേ ഈ കേസില്‍ ഒരു സ്ത്രീ സാന്നിധ്യം ഉണ്ട്. ദിലീപ് സംസാരിക്കുന്ന ഓഡിയോയിലും ഫെനി ബാലകൃഷ്ണന്റെ മൊഴി ആയാലും സുരാജിന്റെ ഫോണ്‍ സംഭാഷണം ആയാലും പള്‍സര്‍ സുനി പറഞ്ഞതായാലും ശരി, ഒരു സ്ത്രീ സാന്നിധ്യം ഈ കേസിന് പിന്നിലുണ്ട്. അത് കാവ്യ ആണോ അല്ലയോ എന്നത് അന്വേഷണ സംഘം കണ്ടെത്തേണ്ടതാണ്. തന്റെ മുന്നില്‍ നിന്ന് ദിലീപ് സംസാരിച്ചിട്ടുളളതാണ്. മറ്റൊരു പെണ്ണിന് വേണ്ടിയാണ് എന്ന് പറഞ്ഞത് തന്റെ മുന്നില്‍ നിന്ന് അഭിനയിച്ചത് അല്ലല്ലോ. അദ്ദേഹം സുഹൃത്തിനോട് മനസ്സ് തുറന്ന് പറഞ്ഞപ്പോള്‍ താന്‍ അവിടെ ഉണ്ടായതാണ്. ദിലീപിന് അതില്‍ വിഷമമുണ്ട് എന്നതാണ്. കേള്‍ക്കുമ്പോള്‍ ദിലീപ് കുറ്റം ചെയ്തിട്ടില്ലെന്ന് നമുക്ക് തോന്നും. പക്ഷേ മറ്റ് സാഹചര്യ തെളിവുകള്‍ കൂടി പോലീസ് കണ്ടെത്തുമ്പോഴാണ് ദിലീപിന് ഇതില്‍ പങ്കുണ്ടെന്ന് പോലീസ് വാദിക്കുന്നത്. തനിക്കത് പറയാന്‍ സാധിക്കില്ല. പോലീസ് അത് കണ്ടെത്തട്ടെ.

ദിലീപിന് എതിരെ താന്‍ ചില വെളിപ്പെടുത്തലുകള്‍ നടത്തിയപ്പോഴാണ് താന്‍ പോലീസിന്റെ ടൂളാണ് എന്നൊക്കെ ഹൈക്കോടതിയില്‍ പറഞ്ഞത്. ദിലീപ് ഓരോ സമയത്ത് ഓരോന്ന് പറഞ്ഞ് നോക്കി. ദിലീപിനോട് തനിക്ക് ശത്രുത ഉണ്ടെന്ന് വരുത്തി തീര്‍ത്താല്‍ ചിലപ്പോള്‍ ഇതില്‍ നിന്ന് രക്ഷപ്പെടാന്‍ സാധിക്കുമായിരിക്കും. ശത്രുത ഉണ്ടെന്ന് വരുത്തിത്തീര്‍ക്കാന്‍ വേണ്ടി ദിലീപ് ആദ്യം പറഞ്ഞു, ബാലചന്ദ്ര കുമാര്‍ തന്നോട് ഒരു കഥ വന്ന് പറഞ്ഞു, അത് തനിക്ക് ഇഷ്ടപ്പെട്ടില്ല, ചെയ്യില്ലെന്ന് പറഞ്ഞു. ജയിലില്‍ പോയി വന്നതിന് ശേഷം നെഗറ്റീവ് ഷേഡുളള കഥാപാത്രം താല്‍പര്യമില്ലെന്ന് പറഞ്ഞു. അതിന്റെ പേരില്‍ പകരം വീട്ടിയത് ആണെന്ന് ആദ്യം പറഞ്ഞു. രണ്ടാമത് പറഞ്ഞു, ബാലചന്ദ്ര കുമാര്‍ നെയ്യാറ്റിന്‍കര ബിഷപ്പിന്റെ പേര് പറഞ്ഞ് പണം വാങ്ങാന്‍ ശ്രമം നടത്തി എന്ന്. ഓരോ ആഴ്ചയും ഓരോ കഥ പറഞ്ഞു. അപ്പോഴേക്ക് താന്‍ വെല്ലുവിളിച്ചു.

സിനിമ വേണ്ടെന്ന് വെച്ചത് താനാണ്. ഷൂട്ടിംഗിന് എല്ലാം റെഡിയായി ഇരിക്കുമ്പോഴാണ് തനിക്ക് താല്‍പര്യം കുറഞ്ഞത്. താനാണ് റാഫിയോട് പറഞ്ഞതും പിന്മാറിയതും. റാഫി പോലീസിനോട് പറഞ്ഞു, ബാലചന്ദ്ര കുമാറാണ് പിന്മാറിയത് എന്ന്. അതോടെ അത് പൊളിഞ്ഞു. മൂന്നാമത്, മുഖ്യമന്ത്രിക്കും നിയമസെക്രട്ടറിക്കും പരാതി കൊടുത്തു. അതില്‍ പറയുന്നത് പോലീസ് പരാജയപ്പെടുമെന്ന് വന്ന ഘട്ടത്തില്‍ ബാലചന്ദ്ര കുമാറിനെ കെട്ടിയിറക്കിയതാണ് എന്ന്. പ്രോസിക്യൂഷന്‍ പരാജയപ്പെടാന്‍ പോകുന്നുവെന്ന് ദിലീപിന് എങ്ങനെ അറിയാം. അയാളൊരു പ്രതിയല്ലേ, വിചാരണ നടന്ന് കൊണ്ടിരിക്കുകയല്ലേ. താന്‍ ജയിക്കുമെന്ന് ദിലീപിന് എവിടെ അറിയിപ്പ് കിട്ടി. കാരണം സാക്ഷികളെയൊക്കെ സ്വാധീനിച്ചു. എവിടെയൊക്കെ അട്ടിമറിക്കാന്‍ പറ്റുമോ അതൊക്കെ ചെയ്തുവെന്നും ബാലചന്ദ്രകുമാർ പറഞ്ഞു. വളരെ കുറച്ച് ദിവസങ്ങൾ മാത്രമാണ് അന്വേഷണ സംഘത്തിന്റെ മുന്പിലുള്ളത്. അതുകൊണ്ട് തന്നെ അടുത്ത അറസ്റ്റ് ഉണ്ടാകുമോ അവരുടെ നീക്കം എന്താണ്. ഇനിയുള്ള ചോദ്യം ചെയ്യലുകൾ എങ്ങനെയാകും അതൊക്കെ തന്നെ വരും ദിവസങ്ങളിൽ തന്നെ അറിയാൻ സാധിക്കുള്ളു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends