നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രത്തിൽ ഒന്നാം സ്ഥാനം നേടി ആലിയയുടെ 'ഗംഗുഭായ് കത്തിയാവാഡി'
ആലിയ ഭട്ട് നായികയായി ഏറ്റവും ഒടുവില്‍ എത്തിയതാണ് 'ഗംഗുഭായ് കത്തിയാവാഡി'. സഞ്ജയ് ലീല ബന്‍സാലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. പ്രഖ്യാപനം മുതലേ ചിത്രം വലിയ വാര്‍ത്തയായിരുന്നു.
ഇപ്പോഴിതാ നെറ്റ്ഫ്ലിക്സിൽ ഏറ്റവും കൂടുതൽ പ്രേക്ഷകർ കണ്ട ഇന്ത്യൻ ചിത്രത്തിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് 'ഗംഗുഭായ് കത്തിയാവാഡി'. സഞ്ജയ് ലീല ബൻസാലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ ചിത്രം മുംബൈ അധോലോകം ഭരിച്ചിരുന്ന ഗംഗുഭായ് കൊഡേവാലിയുടെ കഥയാണ് പറയുന്നത്. ആലിയ ഭട്ട് ടൈറ്റിൽ റോളിലെത്തിയ ചിത്രം റിലീസിന് മുൻപ് തന്നെ ചർച്ച വിഷയമായിരുന്നു. കമാഠിപുരയിലെ സ്ത്രീകളുടെ ജീവിതം തന്നെ മാറ്റിമറിച്ച, സ്ത്രീകൾക്ക് വേണ്ടി പോരാടിയ ഗംഗുഭായ് കൊഡേവാലിയുടെ ജീവിതമാണ് ചിത്രത്തിൽ പറയുന്നത്.
ചിത്രത്തിന് മികച്ച പിന്തുണയാണ് തിയേറ്ററിലെ ഇപ്പോൾ ഒടിടി പ്ലാറ്റ്ഫോമായ നെറ്റ്ഫ്ലിക്സിലും ലഭിച്ചുകൊണ്ടിരിക്കുന്നത്. ആലിയയുടെ കരിയർ ബെസ്റ്റ് ചിത്രമായാണ് 'ഗംഗുഭായ് കത്തിയാവാഡി' എന്നാണ് നിരീക്ഷകർ അഭിപ്രായപ്പെടുന്നത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് പ്രഭാസ് നായകനായ 'രാധേ ശ്യാം' എന്ന ചിത്രത്തിന്റെ ഹിന്ദി പരിഭാഷയാണ്. മൂന്നാം സ്ഥാനത്ത് രാജ് സിംഗ് ചൗധരി സംവിധാനം ചെയ്ത അനിൽ കപൂർ നായകനായ 'താർ', നാലാം സ്ഥാനം '365 ഡേയ്സ്: ദിസ് ഡേ', അഞ്ചാം സ്ഥാനം ഹോളിവുഡ് ചിത്രം 'മിഷൻ ഇംപോസിബിൾ', ആറാം സ്ഥാനത്ത് അഭിഷേക് ബച്ചൻ നായകനായ 'ദസ്വി', ഏഴാം സ്ഥാനത്ത് 'മാൻ ഓഫ് തായ് ചി' , എട്ടാം സ്ഥാനത്ത് രൺവീർ സിംഗ് നായകനായ ക്രിക്കറ്റ് താരം കപിൽ ദേവിന്റെ ജീവിതം ആസ്പതമാക്കിയ '83', സ്വവർഗാനുരാഗം പ്രമേയമാക്കിയ ചിത്രം 'ബദായി ദോ', പത്തം സ്ഥാനത്ത് 'ആഫ്റ്റർ ദി സൺസെറ്റ്' എന്നിവയാണ് ആദ്യ പത്തിലുള്ള മറ്റു ചിത്രങ്ങൾ.
https://www.facebook.com/Malayalivartha