Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ മാത്രം ശക്തനല്ല ദിലീപ്! മനസ് മടുത്തു, അമ്പലങ്ങളിലും പള്ളികളിലുമായി കയറിയിറങ്ങുകയാണ് ദിലീപ്; 12 ദിവസത്തിനുള്ളിൽ അത് സംഭവിക്കും! തുറന്നടിച്ച് രാഹുൽ ഈശ്വർ

18 MAY 2022 12:08 PM IST
മലയാളി വാര്‍ത്ത

വളരെ നിർണായക വെളിപ്പെടുത്തലാണ് നടി ആക്രമിക്കപ്പെട്ട സംഭവുമായി ദിനംപ്രതി പുറത്ത് വരുന്നത്. ഈ അടുത്തകാലത്താണ് ദിലീപിനെ അനൂകുലിച്ച് കൊണ്ട് രാഹുൽ ഈശ്വർ സജീവമായി ടെലിവിഷൻ ചർച്ചകളിൽ രംഗത്ത് എത്തിയത് . ഇപ്പോഴിതാ നടിയെ ആക്രമിച്ച കേസില്‍ രാഷ്ട്രീയ ഇടപെടലുകള്‍ നടത്താന്‍ മാത്രം ശക്തനല്ല ദിലീപ് എന്ന് ആരോപിച്ച് എത്തുകയാണ് രാഹുല്‍ ഈശ്വര്‍. ബാലചന്ദ്രകുമാറും പൊലീസും ഒരുമിച്ച് കളിക്കുന്ന കളിയാണ്. അവരെ വേര്‍തിരിച്ച് കാണേണ്ട ആവശ്യമില്ല. ശരത് എന്ന വ്യക്തിയെ ശരത് നായരിക്കാ ശരത് നായരിക്ക എന്ന് ആരെങ്കിലും ആലങ്കാരികമായി വിളിക്കുന്നുണ്ടോ എന്നെനിക്കറിയില്ല. നായരിക്ക എന്ന് വിളിക്കുന്നത് മതസൗഹാര്‍ദ്ദമുണ്ടാക്കാനാണ് എങ്കില്‍ അങ്ങനെ വിളിക്കട്ടെ. പക്ഷെ അദ്ദേഹത്തെ ആരെങ്കിലും ഇക്ക എന്ന് വിളിക്കുന്നോ എന്നൊക്കെ സംശയമുണ്ട്. ഇദ്ദേഹത്തിനെ വിഐപി ആയി പറയുന്നത് ബാലചന്ദ്രകുമാറിന്റെ എഴുതാനുള്ള കഴിവാണ്. അദ്ദേഹം ഇതൊക്കെ കഴിഞ്ഞ് സിനിമ ചെയ്യണം. കാരണം ഇത്തരം ഭാവനാവിലാസങ്ങള്‍ തീര്‍ച്ചയായും ഇദ്ദേഹത്തിന്റെ അവകാശങ്ങള്‍ തന്നെയാണ്. പക്ഷെ വളരെ മെഷേര്‍ഡ് ആയിട്ട് ശരത് പ്രതികരിച്ചു എന്ന കാര്യത്തില്‍ എനിക്ക് വളരെ സന്തോഷമുണ്ട്. ടിവിയില്‍ അദ്ദേഹത്തിന്റെ പ്രതികരണം കണ്ടു. ഇനി രണ്ടാഴ്ചയുണ്ട്.

ഈ രണ്ടാഴ്ച കഴിയുമ്പോള്‍ കാവ്യ മാധവന്റെ മൊബൈലിലെ അടുത്ത രണ്ട് ലക്ഷം ഡേറ്റ നോക്കാനായി ഞങ്ങള്‍ക്ക് രണ്ട് മാസം കൂടി തരാനായി പൊലീസ് ഇപ്പോഴേ കരുനീക്കുന്നു എന്ന് മനസിലാക്കാം. ആകെ 12-13 ദിവസമെ ഉള്ളൂ. സിഗ്നിഫിക്കറ്റന്റ് ആയ ഒരു സ്റ്റെപ്പും ഉണ്ടെന്ന് തോന്നുന്നില്ല. മേയ് 30 ആകുമ്പോള്‍ ഇനിയും സമയം വേണം, സമയം കിട്ടാത്തത് കൊണ്ടാണ് പ്രൂവ് ചെയ്യാന്‍ പറ്റാത്തത് എന്ന ടെക്‌നിക്കല്‍ വാദമുണ്ടാക്കാന്‍ ശ്രമിക്കുകയാണോ എന്ന് അറിയില്ല. കാവ്യ മാധവന് ആദ്യം കൊടുത്തത് 161 നോട്ടീസാണ്. കാവ്യ മാധവന്റെ വീട്ടില്‍ പോയി ചോദ്യം ചെയ്യാന്‍ സാക്ഷിയായിട്ടുള്ളത്. കാവ്യ മാധവന് ഇനി 41 എ നോട്ടീസ് കൊടുക്കുമെന്നോ കാവ്യ മാധവനെ പ്രതിയാക്കുമോ എന്നും അറിയില്ല.

മാഡം കാവ്യ മാധവനാണോ, കാവ്യ മാധവനാണോ യഥാര്‍ത്ഥത്തില്‍ ഈ ഗൂഢാലോചനയുടെ ഈ പങ്കാളി, ദാവൂദ് ഇബ്രാഹിമിന്റെ കേരളത്തിന്റെ ആള്‍ കാവ്യ മാധവനാണോ തുടങ്ങിയ കാര്യങ്ങളെല്ലാം തെളിയിക്കേണ്ടിയിരിക്കുന്നേ ഉള്ളൂ. ഈ 12 ദിവസം കൊണ്ട് എന്തൊക്കെ വെളിയില്‍ വരണം. വേങ്ങരയിലെ 50 ലക്ഷം അതുകൊണ്ട് രാഷ്ട്രീയക്കാര്‍ ദിലീപിന് വേണ്ടി ഗൂഢാലോചന നടത്തുന്നു. ഗോള്‍ച്ചന്‍ എന്ന് പറയുന്ന ദാവൂദ് ഇബ്രാഹിമിന്റെ ആളുടെ ഇന്‍വോള്‍വ്‌മെന്റ്, എന്‍ഐഎ വരണം, ഇതെല്ലാം 12 ദിവസത്തില്‍ തീരുമെങ്കില്‍ വലിയ കാര്യമായിരിക്കും. കഴിഞ്ഞ തവണ ഹൈക്കോടതിയുടെ ഒരു നിലപാടുണ്ടായിരുന്നു. ഇനിയും കൂട്ടി ചോദിക്കരുത്.

ഇനീം ഞങ്ങള്‍ സമയം കൂട്ടി നല്‍കില്ല എന്ന്. ഹൈക്കോടതി എന്ത് തീരുമാനം എടുക്കും എന്നറിയില്ല. ദിലീപ് ജീവിച്ചിരിക്കുന്ന കാലത്തോളം കേസ് കൊണ്ടുപോകാമെന്ന് പൊലീസ് തീരുമാനിച്ചാലും നന്നായിരിക്കും. അത് തന്നെയാണ് ബൈജു പൗലോസിന്റെ സ്ട്രാറ്റജി. ശരത്തിനെതിരെയൊക്കെയുള്ള ആരോപണങ്ങള്‍ വെറും ഗ്യാസാണ്. നടിയെ ആക്രമിച്ച കേസിലേക്ക് വീണ്ടും എത്താന്‍ ഈ കേസും കൂടെ ഫയല്‍ ചെയ്യുകയാണെന്ന് എല്ലാവര്‍ക്കും അറിയാം. ഇവരെല്ലാം ജാമ്യത്തോട് കൂടി വീട്ടിലിരിക്കുന്നവരാണ്. ശരതിനെതിരായ കേസില്‍ മെറിറ്റില്‍ നിലനില്‍ക്കില്ല. ദിലീപ് നിരപരാധിയാണെന്നും ഈ കേസിനെ കുറിച്ച് ദിലീപ് അറിയുന്നത് ജയിലില്‍ നിന്ന് പള്‍സര്‍ സുനി നാദിര്‍ഷയ്ക്ക് ഫോണ്‍ വിളിച്ചിട്ടാണെന്നും പറയുന്നുണ്ട്. പൊലീസിന് സെലക്ടീവായിട്ട് ഒരു ഡോക്യുമെന്റില്‍ നിന്ന് കാര്യമെടുക്കാന്‍ പറ്റുമോ. ക്ലിപ്പുകള്‍ക്കൊന്നും ഒരു വിലയുമില്ലെന്ന് നേരത്തെ തന്നെ മനസിലായതല്ലേ. ദിലീപ് അത്ര ശക്തനൊന്നുമല്ല. അദ്ദേഹം മനസ് മടുത്ത് വേദനിച്ച് അമ്പലങ്ങളിലും പള്ളികളിലുമായിട്ട് നടക്കുകയാണ്, പാവം. അദ്ദേഹത്തെയും കുടുംബത്തെയും വേട്ടയാടുന്നതിലും മറന്ന്.

ബൈജു കൊട്ടാരക്കര രാഷ്ട്രീയ ഇടപെടലുണ്ടെന്നല്ല പറഞ്ഞത്. തൃക്കാക്കര തെരഞ്ഞെടുപ്പാണ്. അതുകൊണ്ട് ചില കാര്യങ്ങള്‍ ചെയ്തു എന്ന് ബോധിപ്പിക്കുന്നകിന് വേണ്ടി ഓരോന്ന് ചെയ്യുകയാണ്. അതിനാണ് ശരത്തിനെ അറസ്റ്റ് ചെയ്തത്. തൃക്കാക്കര തെരഞ്ഞെടുപ്പില്‍ അതിജീവിതയുടെ വൈകാരിക വിഷയം ഉയര്‍ത്തി ഞങ്ങളും കൂടെയുണ്ട്, ഞങ്ങളും എന്തെങ്കിലും ചെയ്യിക്കുന്നു എന്ന കാര്യങ്ങള്‍ തന്നെ ഒരു ഫോണ്‍ റിക്കോര്‍ഡിംഗിലും ഉണ്ട്. തെരഞ്ഞെടുപ്പ് വരുമ്പോള്‍ ദിലീപിനെ അറസ്റ്റ് ചെയ്തു. അത് മുഖം മിനുക്കാനുള്ള ഒരു സ്ട്രാറ്റജിയാണ് എന്നുള്ള ഒരു ഓഡിയോ ക്ലിപ്പ് ഉണ്ട്. പലപ്പോഴും ആള്‍ക്കാരെ രാഷ്ട്രീയകാരണങ്ങളാല്‍ വേട്ടയാടുന്നു. മാധ്യമങ്ങളുടെ കൈയടിയ്ക്ക് വേണ്ടി പൊലീസ് വേട്ടയാടുന്നു. ഇത് കോടതി ഇടപെട്ട് നിര്‍ത്തിയില്ലെങ്കില്‍ ആരാണ് സാധാരണക്കാരെ സംരക്ഷിക്കുക. അവിടെയാണ് ജഡ്ജി ഹണി എം വര്‍ഗീസിന്റെ മഹത്വം വരുന്നത്. പള്‍സര്‍ സുനിയ്ക്ക് ശിക്ഷ കിട്ടേണ്ടത് മറ്റാരേക്കാളും ദിലീപിനാണ് ആവശ്യം. നാളെ ഈ കേസില്‍ എല്ലാവരേയും വെറുതെ വിടുകയാണെങ്കില്‍ ഏറ്റവും വലിയ തിരിച്ചടി കിട്ടുക ദിലീപിനാണ്. പള്‍സര്‍ സുനിയ്ക്ക് ശിക്ഷ കിട്ടുകയും എന്നാല്‍ താന്‍ നിരപരാധിയാണ് എന്ന് തെളിയിക്കുകയും ചെയ്യുക എന്നതാണ് ദിലീപിന്റെ ബെസ്റ്റ് കേസ് സെനാരിയോ. അതുകൊണ്ട് പള്‍സര്‍ സുനിയെ ദിലീപിനെന്നല്ല, ആ കേസില്‍ നില്‍ക്കുന്ന ആര്‍ക്കും സഹായിക്കാന്‍ കഴിയില്ലെന്നും രാഹുൽ ഈശ്വർ പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends