ഇതാരാ ചിത്രശലഭമാണോ! റിമയുടെ വൈറൽ ഫോട്ടോഷൂട്ട് ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ...
മലയാളികളുടെ ഇഷ്ട താരമാണ് റിമകല്ലിങ്കൽ. ഇപ്പോൾ സിനിമയിൽ അത്ര സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിലിലൂടെ തന്റെ വിശേഷങ്ങൾ ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇടയ്ക്കിടയ്ക്ക് തന്റെ ഫോട്ടോഷൂട്ട് ചിത്രങ്ങളും വൈറലായി മാറാറുണ്ട്. അടുത്തിടെ താരം ഇൻസ്റ്റഗ്രാമിൽ പങ്കുവച്ച ചിത്രങ്ങളാണ് ഇപ്പോൾ വൈറലായിക്കൊണ്ടിരിക്കുന്നത്.
ഒറ്റ നോട്ടത്തിൽ ചിത്രശലഭം പോലെ തോന്നിക്കുന്ന കോസ്റ്റ്യൂമാണ് റിമ ധരിച്ചിരിക്കുന്നത്. രാജ്യത്തെ പ്രമുഖ ഡിസൈനറായ രാഹുൽ മിശ്രയാണ് താരത്തിന്റെ കോസ്റ്റ്യൂം ഡിസൈൻ ചെയ്തിരിക്കുന്നത്. പുഷ്പ മാത്യൂ ആണ് സ്റ്റൈലിംഗ്. ഫെമി ആന്റണിയാണ് മേക്കപ്പ്, ബേസിൽ പൗലോയാണ് മനോഹരമായ ചിത്രങ്ങൾ പകർത്തിയിരിക്കുന്നത്. നിമിഷങ്ങൾക്കുള്ളിലായിരുന്നു ചിത്രം വൈറലായി മാറിയത്.
https://www.facebook.com/Malayalivartha