Widgets Magazine
28
Aug / 2026
Friday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

കാന്‍ ചലച്ചിത്രമേളയില്‍ തിളങ്ങി തെന്നിന്ത്യന്‍ താര സുന്ദരി തമന്ന

19 MAY 2022 09:26 PM IST
മലയാളി വാര്‍ത്ത

എഴുപത്തിയഞ്ചാമത് കാന്‍ ചലച്ചിത്രമേളയ്ക്ക് തിരി തെളിഞ്ഞപ്പോള്‍ മേളയില്‍ തിളങ്ങി ഇന്ത്യന്‍ താരങ്ങളും. ഇന്‍ഫോര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിങ് വകുപ്പ് മന്ത്രി അനുരാഗ് താക്കൂറിന്റെ നേതൃത്വത്തിലുള്ള ഇന്ത്യന്‍ പ്രതിനിധി സംഘത്തിനൊപ്പം എത്തിയ തെന്നിന്ത്യന്‍ താര സുന്ദരി തമന്നയുടെ ചിത്രങ്ങള്‍ ശ്രദ്ധ നേടുകയാണ്.

ഒരു മോണോക്രോം ഗൗണാണ് തമന്ന ധരിച്ചത്. തമന്നയുടെ വസ്ത്രം ഡിസൈന്‍ ചെയ്തിരിക്കുന്നത് ഷാലീന നഥാനിയാണ് . പത്ത് ദിവസം നീളുന്ന മേളയില്‍ നിരവധി രാജ്യങ്ങളില്‍ നിന്നുള്ള സിനിമകള്‍ പ്രദര്‍ശിപ്പിക്കും. മികച്ചത് തെരഞ്ഞെടുക്കാന്‍ പതിവുപോലെ ഡൊമേയ്‌റു മാളികയില്‍ജൂറി ചേരുമ്പോള്‍ ഇക്കുറി ഒപ്പം ദീപിക പദുക്കോണുമുണ്ടാകും.

ഫ്രഞ്ച് നടനും ചലച്ചിത്രകാരനുമായ വിന്‍സെന്റ് ലിന്‍ഡന്‍ ആണ് ജൂറി പ്രസിഡന്റ്, മികച്ച വിദേശഭാഷാ ചിത്രത്തിനുള്ള ഓസ്‌കര്‍ രണ്ട് വട്ടം നേടിയ കാന്‍ മേളയില്‍ രണ്ട് വട്ടം പുരസ്‌കാരസമ്മാനിതനായ ഇറാനിയന്‍ സംവിധായകന്‍ അഷ്ഗര്‍ ഫര്‍ഹാദിയാണ് ജൂറിയിലെ പ്രമുഖന്‍. സ്വീഡന്‍, അമേരിക്ക, നോര്‍വെ, ഇറ്റലി, ഇംഗ്ലണ്ട് സിനിമാമേഖലകളുടെ പ്രതിനിധികള്‍ കൂടി ഉള്‍പെടുന്നതാണ് ജൂറി.

ഇക്കുറി ഹോളിവുഡിന്റെ ഏറ്റവും ജനപ്രിയമുള്ള താരങ്ങളിലൊരാള്‍ ടോം ക്രൂസ് ആണ്. മേളയുടെ പോസ്റ്റര്‍ 98ല്‍ പുറത്തിറങ്ങിയ 'ദ ട്രൂമാന്‍ ഷോ'ക്കുള്ള ആദരമാണ്. ഇന്ത്യയാണ് Marché du Film 2022ലെ കണ്‍ട്രി ഓഫ് ഓണര്‍. ഇങ്ങനെയൊരു അംഗീകാരം ലഭിക്കുന്ന ആദ്യരാജ്യവും ഇന്ത്യ തന്നെയാണ്.

സ്‌പെഷ്യല്‍ സ്‌ക്രീനിങ് വിഭാഗത്തില്‍ ഷൗനക് സെന്‍ സംവിധാനം ചെയ്ത 'ഓള്‍ ദാറ്റ് ബ്രെത്‌സ്' എന്ന ഹിന്ദി ഡോക്യുമെന്റന്റി പ്രദര്‍ശിപ്പിക്കും. ക്ലാസിക് വിഭാഗത്തില്‍ ഇന്ത്യയുടെ ഇതിഹാസ ചലച്ചിത്രകാരന്‍ സത്യജിത് റേയുടെ 'പ്രതിധ്വന്തി'യുടെ ഡിജിറ്റലി പരിഷ്‌കരിച്ചെടുത്ത പതിപ്പ് പ്രദര്‍ശിപ്പിക്കുന്നുണ്ട്. മലയാളസിനിമയുടെ അഭിമാനമായ ജി അരവിന്ദന്റെ 'തമ്പും' ഇതേ വിഭാഗത്തില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.

പല ഭാഷകളിലുള്ള ആറ് ഇന്ത്യന്‍ സിനിമകളും കാനില്‍ പ്രദര്‍ശിപ്പിക്കുന്നുണ്ട്.. ടൈറ്റില്‍ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ആര്‍ മാധവന്‍ തന്നെ സംവിധാനം ചെയ്യുന്ന 'റോക്കട്രി : ദ നമ്പി ഇഫക്റ്റ്‌സിന്റെ' ആദ്യ പ്രദര്‍ശനം കാനിലാണ്. ജയരാജ് സംവിധാനം ചെയ്യുന്ന 'നിറയെ തത്തകളുള്ള മരം' , അചല്‍ മിശ്രയുടെ 'ധ്വുയ്ന്‍' , ബിശ്വജിത് ബോറയുടെ 'ബൂംബ റൈഡ്' , ശങ്കര്‍ ശ്രീകുമാറിന്റെ 'ആല്‍ഫ ബീറ്റ ഗാമ' , നിഖില്‍ മഹാജന്റെ 'ഗോദാവരി' എന്നിവയും കാനില്‍ ഇന്ത്യന്‍ പ്രാതിനിധ്യമാകും.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (3 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (3 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (3 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (4 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (4 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (4 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (4 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (4 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (5 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (5 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (6 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (6 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (7 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (7 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (7 hours ago)

Malayali Vartha Recommends