'പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രാധാന്യം... എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ? പോസ്റ്റിന് പിന്നാലെ ഞരമ്പന്റെ കമന്റ്റ്! ചുട്ട മറുപടി നൽകി അശ്വതി ശ്രീകാന്ത്...

ടെലിവിഷന്‍ ഷോകളില്‍ അവതാരികയായി എത്തിയ അശ്വതി ചക്കപ്പഴം എന്ന സീരിയലിലൂടെയാണ് പ്രേക്ഷക പ്രിയങ്കരിയായത്. സോഷ്യൽ മീഡിയയിൽ സജീവമായ താരം തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുണ്ട്. എന്നാലിപ്പോഴിതാ താരം പങ്കുവെച്ച പോസ്റ്റിന് എത്തിയ മോശം കമന്റിന് തക്ക മറുപടി നൽകിയിരിക്കുകയാണ്. പെണ്‍കുട്ടികളുടെ സ്‌ക്വാഡുകളുടെ പ്രാധാന്യത്തെ കുറിച്ച് ഉള്ള പോസ്റ്റിന് താഴെയാണ് മോശം കമന്റുമായി ഒരാള്‍ എത്തിയത്. 'പറയുന്ന കാര്യം അല്ല, വസ്ത്രം ആണ് പ്രാധാന്യം. എല്ലാവര്‍ക്കും മനസ്സിലാവുന്നുണ്ടാവുമല്ലോ അല്ലേ' എന്നാണ് അശ്വതിയുടെ പോസ്റ്റ്. അതിനെ താഴെയാണ് ഒരാളുടെ മോശം കമന്റ് വന്നത്. 'ആദ്യം നീ മര്യാദയ്ക്ക് വസ്ത്രം ധരിക്കാന്‍ ശ്രമിയ്ക്ക്, എന്നിട്ട് പറയാം കാര്യം' എന്നായിരുന്നു കമന്റ്. 'അവനവ ഇഷ്ടമുള്ള വസ്ത്രം ഇടാനും അഭിപ്രായം പറയാനും സ്വാതന്ത്രം ഉള്ള പെണ്ണുങ്ങളെ കാണുമ്പോള്‍ ഒരു ബുദ്ധിമുട്ട് ഒക്കെ തോന്നും. സാരമില്ല കാലം മാറി, ഇനി അങ്ങോട്ട് ഇതൊക്കെ ശീലമാവും' എന്നാണ് അശ്വതിയുടെ സോഷ്യല്‍ മീഡിയ പോസ്റ്റ്,
ഇതാദ്യമായിട്ടല്ല അശ്വതി ഇത്തരത്തില്‍ പ്രതികരിക്കുന്നത്. നേരത്തെ തന്റെ ശരീരത്തെ കുറിച്ച് മോശം കമന്റ് എഴുതിയ ആള്‍ക്ക് അശ്വതി നല്‍കിയ മറുപടി വൈറലായിരുന്നു. ചെയ്ത ഷോകളെക്കാളും, അഭിനയിച്ച വേഷങ്ങളെക്കാലും അശ്വതി ശ്രീകാന്ത് ശ്രദ്ധ നേടിയത് യഥാര്‍ത്ഥ ജീവിതത്തിലെ ബോള്‍ഡ്‌നസ്സിലൂടെയാണ്. വളരെ പക്വതയോടെ ജീവിത യാഥാര്‍ത്ഥ്യങ്ങളെ കുറിച്ച് അശ്വിതി വ്‌ളോഗ് ഇടാറുണ്ട്. പോസിറ്റീവ് ആയ അത്തരം വീഡിയോകള്‍ നിമിഷ നേരം കൊണ്ട് വൈറലാവാറും ഉണ്ട്. അമ്മയെ തല്ലിയാലും രണ്ട് പക്ഷം പറയുന്ന നാട്ടില്‍, അശ്വതിയുടെ പോസിറ്റീവ് പോസ്റ്റുകള്‍ക്ക് താഴെയും ചില മോശം കമന്റുകള്‍ വരാറുണ്ട്. മാന്യമായ രീതിയില്‍ അതിനോട് പ്രതികരിക്കാനും അശ്വതി ശ്രദ്ധിക്കാറുണ്ട്.
https://www.facebook.com/Malayalivartha
























