ബാലഭാസ്കറിന്റെ അപകട മരണത്തിൽ മാതാപിതാക്കൾ സമർപ്പിച്ച പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയില്‍ കോടതി ഇന്ന് വിധി പറയും

2018 സെപ്തംബർ 25 ന് പുലർച്ചെ തിരുവനന്തപുരം പള്ളിപ്പുറത്ത് നടന്ന വാഹനാപകടത്തിലാണ് ബാലഭാസ്കർ മരിച്ചത്. ഇപ്പോഴും അപകട മരണം എന്ന വിലയിരുത്തൽ നിലനിൽക്കുന്നുണ്ടെങ്കിലും ദുരൂഹത പൂർണ്ണമായും മാറ്റി നിർത്താൻ പറ്റില്ല. എന്നാൽ വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ അപകട മരണക്കേസില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹരജിയില്‍ കോടതി ഇന്ന് വിധി പറയും. തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് വിധി പറയുന്നത്. അപകടത്തിൽ ദുരൂഹത ആരോപിക്കപ്പെട്ടതോടെ ആദ്യം ക്രൈം ബ്രാഞ്ചും പിന്നീട് സിബിഐയും അന്വേഷിച്ചെങ്കിലും അപകട മരണം എന്ന നിഗമനത്തിലാണ് എത്തിയത്. ഇതോടെ പുനരന്വേഷണം ആവശ്യപ്പെട്ട് ബാലഭാസ്കറിന്റെ മാതാപിതാക്കളാണ് കോടതിയെ സമീപിച്ചത്.
https://www.facebook.com/Malayalivartha
























