പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ! 62ാം പിറന്നാൾ ആഘോഷ ദിനത്തിൽ ആശംസയുമായി മമ്മൂട്ടി! സുചിത്രയ്‌ക്കൊപ്പം കേക്ക് മുറിച്ച് അല്ലിയാമ്പൽ കടവിൽ ഗാനം ആലപിച്ച് മോഹൻലാൽ

മലയാളത്തിന്റെ സൂപ്പർതാരം മോഹൻലാലിന്റെ പിറന്നാളാണ് ഇന്ന് . പ്രിയപ്പെട്ട ലാലേട്ടന് പിറന്നാൾ ആശംസ നേരുകയാണ് പ്രിയതാരങ്ങൾ. ഇപ്പോഴിതാ പിറന്നാൾ ആശംസകളുമായി മമ്മൂട്ടിയും എത്തി. ഒരുമിച്ചുള്ള ചിത്രം പങ്കുവച്ചുകൊണ്ടാണ് മമ്മൂട്ടി പിറന്നാൾ ആശംസകൾ നേർന്നത്. പ്രിയപ്പെട്ട ലാലിന് ജന്മദിനാശംസകൾ എന്നാണ് അദ്ദേഹം കുറിച്ചത്. തന്റെ 62ാം പിറന്നാൾ ആഘോഷിക്കുകയാണ് മോഹൻലാൽ. ആഘോഷത്തിന്റെ ചിത്രങ്ങളും വീഡിയോയും സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്. ഖത്തറിൽ നിന്നുള്ള വീഡിയോയാണ് ശ്രദ്ധേയമാവുന്നത്. ഫാൻസ് പങ്കുവച്ച വീഡിയോയിൽ താരം കേക്ക് മുറിക്കുകയും പിന്നീട് അല്ലിയാമ്പൽ കടവിൽ എന്ന് തുടങ്ങുന്ന ഗാനം പാടുകയും ചെയ്യുന്നു. ഭാര്യ സുചിത്ര, സുഹൃത്തും നിർമ്മാതാവുമായ ആന്റണി പെരുമ്പാവൂർ, മറ്റ് സുഹൃത്തുക്കൾ എന്നിവർക്കൊപ്പമാണ് മോഹൻലാൽ കേക്ക് മുറിച്ച് പിറന്നാൾ ആഘോഷിച്ചിരിക്കുന്നതായി വീഡിയോയിൽ കാണുന്നത്.
കൂടാതെ മഞ്ജു വാര്യർ, ആസിഫ് അലി, നിഖില വിമൽ, സിബി തോമസ്, സ്‌മിനു സിജോ, അലൻസിയർ, സെന്തിൽ കൃഷ്ണ, സാഗർ സൂര്യ തുടങ്ങിയവർ ലാലേട്ടന് ആശംസകളുമായി എത്തി. ഒരിക്കലും കണ്ടാൽ മതിയാകാത്ത ലാലേട്ടന് ജന്മദിനാശംസകൾ എന്നാണ് മഞ്ദു വാര്യർ പറഞ്ഞത്. മലയാളിയുടെ ഐഡന്റിറ്റിയാണ് മോഹൻലാൽ എന്ന് ആശംസകൾ നേർന്ന് ആസിഫ് അലി പറഞ്ഞു. സംവിധായകനും ഛായാഗ്രാഹകനുമായ സന്തോഷ് ശിവനും മോഹൻലാലിന് പിറന്നാൾ ആശസം നേർന്നു.
https://www.facebook.com/Malayalivartha
























