മോഹൻലാലിന് പിറന്നാൾ സമ്മാനമായി പൃഥ്വിരാജിന്റെ കിടിലൻ വീഡിയോ.. നിമിഷങ്ങൾക്കുള്ളിൽ വീഡിയോ വൈറൽ; ഏറ്റെടുത്ത് ആരാധകർ

മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാലിന് പിറന്നാൾ ആശംസയുമായി നിരവധി പേരാണ് സോഷ്യൽ മീഡിയയിൽ എത്തിയിരിക്കുന്നത്. സിനിമാലോകത്ത് വലി ആഘോഷമാക്കി മാറ്റിയിരിക്കുകയാണ് സഹതാരങ്ങളും. ഇന്നലെ മുതൽ തന്നെ ആശംസാ പോസ്റ്റുകൾ വന്നു തുടങ്ങി. മമ്മൂട്ടി, മഞ്ജു വാര്യർ, ആസിഫ് അലി, നിഖില വിമൽ, സിബി തോമസ്, സ്‌മിനു സിജോ, അലൻസിയർ, സെന്തിൽ കൃഷ്ണ, സാഗർ സൂര്യ തുടങ്ങിയവർ ലാലേട്ടന് ആശംസകളുമായി എത്തി.
ഇപ്പോഴിതാ മോഹൻലാലിന് പിറന്നാൾ സമ്മാനമായി ഒരു വീഡിയോയാണ് പൃഥ്വിരാജ് പുറത്തിറക്കിയിരിക്കുന്നത്. പൃഥ്വിരാജ് സംവിധാനം ചെയ്ത് മോഹൻലാലും പൃഥ്വിരാജും അച്ഛനും മകനുമായി അഭിനയിച്ച ബ്രോഡാഡി എന്ന ചിത്രത്തിലെ ഡയറക്ടേഴ്സ് കട്ട് ആണ് വീഡിയോ. താരത്തിന് പിറന്നാൾ ആശംസ നേർന്നുകൊണ്ടാണ് പൃഥ്വി വീഡിയോ പങ്കുവച്ചിരിക്കുന്നത്. ഡിസ്നി പ്ലസ് ഹോട്ട്സ്റ്റാറിലൂടെ റിലീസ് ചെയ്ത 'ബ്രോ ഡാഡി'ക്ക് വലിയ പ്രേക്ഷക പിന്തുണയാണ് ലബിച്ചത്. മോഹൻലാലിനെ നായകനാക്കി പൃഥ്വി സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ഇത്. ലൂസിഫറിന്റെ രണ്ടാം ഭാഗമായ എമ്പുരാനിലൂടെ ഈ കൂട്ടുകെട്ട് വീണ്ടുമെത്തുന്നത് കാത്തിരിക്കുകയാണ് ഇപ്പോൾ ആരാധകർ.
https://www.facebook.com/Malayalivartha
























