മൂന്നാഴ്ചക്കുള്ളില്‍ ഒരു കോടി കാഴ്ചക്കാർ! ഒടിയൻ ഹിന്ദി പതിപ്പ് തകർത്ത് വാരി! ലാലേട്ടന് ആശംസകൾ നേർന്ന് സന്തോഷം പങ്കിട്ട് സംവിധായകൻ

മലയാളത്തില്‍ ട്രോളുകള്‍ വാരിക്കൂട്ടിയ മലയാള ചിത്രമാണ് ഒടിയന്‍. ഒടിയന്റെ ഹിന്ദി റീമേക്ക് ഒരുങ്ങുന്നതും വാര്‍ത്തകളില്‍ ഏറെ ഇടം നേടിയിരുന്നു. ഇപ്പോഴിതാ ഒടിയന്റെ ഹിന്ദി മൊഴിമാറ്റ പതിപ്പിന് യൂട്യൂബിൽ വൻ വരവെളുപ്പാണ് ലഭിച്ചിരിക്കുന്നത്. പുറത്തിറക്കി മൂന്നാഴ്ച കൊണ്ട് ഒരുകോടിയിലേ
റെ കാഴ്ചക്കാരെയാണ് ചിത്രം സ്വന്തമാക്കിയത്. മലയാളം പതിപ്പിലെ നായകന്‍ മോഹനലാലിന് പിറന്നാള്‍ ആശംസകള്‍ പങ്കുവെച്ച് കൊണ്ട് ചിത്രത്തിന്റെ സംവിധായകന്‍ പങ്കുവെച്ച ഫെയ്‌സ്ബുക്ക് പോസ്റ്റിലാണ് ഇക്കാര്യം പറഞ്ഞിരിക്കുന്നത്. മൂന്നാഴ്ചക്കുള്ളില്‍ ഒരു കോടി പേരിലേക്കാണ് ചിത്രം എത്തിയിരിക്കുന്നത്. കമന്റ് ബോക്സ് നിറയെ മൊഴിമാറ്റ പതിപ്പിലെ മോഹന്‍ലാലിന്റെ അഭിനയത്തെ പ്രശംസിക്കുകയാണ്.
ഒരു കോടി ഹിന്ദി പ്രേക്ഷകരിലേയ്ക്ക് മൂന്ന് ആഴ്ചകൾക്കുള്ളിൽ ഒടിയൻ എത്തിയ സന്തോഷം പങ്കുവെയ്ക്കുന്നു. മൊഴിമാറ്റിയ ഹിന്ദി ഒടിയൻ യുട്യൂബിൽ വീക്ഷിച്ച പ്രേക്ഷകർ ലാലേട്ടന്റെ അതുല്യ പ്രതിഭയെ അഭിനന്ദിക്കുകയാണ് കമന്റ് ബോക്സ് നിറയെ. RRR ഹിന്ദിയിൽ വിതരണം ചെയ്യുകയും കഹാനി, ഗംഗുഭായ് തുടങ്ങിയ സൂപ്പർഹിറ്റുകൾ നിർമ്മിക്കുകയും ചെയ്ത പെൻമൂവി സാണ് ഒടിയൻ ഹിന്ദി പ്രേക്ഷകരിൽ എത്തിച്ചത്. 1,00,00,000 പിറന്നാൾ ആശംസകൾ ലാലേട്ടാ... എന്നാണ് ശ്രീകുമാർ കുറിച്ചത്.
https://www.facebook.com/Malayalivartha

























