കാന്‍സിന്റെ മൂന്നാം ദിനത്തില്‍ ആരാധകരെ ഞെട്ടിച്ച് ഐശ്വര്യ റായ്! ഇതെന്താ റോമിൽ നിന്നും ഇറങ്ങി വന്ന ദേവതയോ? കണ്ടാൽ കണ്ണെടുക്കാൻ തോന്നില്ല! 75-ാമത് കാനിൽ മൂന്നാം ദിവസം അതീവ സുന്ദരിയായി ഐശ്വര്യ റായ് ബച്ചന്‍

വര്‍ഷങ്ങളായി കാനിലെ സ്ഥിര സാന്നിധ്യമാണ് ഐശ്വര്യ. ഇത്തവണ കുടുംബസമേതമാണ് ഐശ്വര്യ കാനിലെത്തിയത്. ഓരോ തവണയും വ്യത്യസ്ത ഔട്ട്ഫിറ്റില്‍ റെഡ്കാര്‍പെറ്റില്‍ എത്തി ഐശ്വര്യ ഫാഷന്‍ പ്രേമികളെ വിസ്മയിപ്പിക്കാറുണ്ട്. 75-ാമത് കാനിലും ഐശ്വര്യ ആരാധക ഹൃദയങ്ങളെ നിരാശയാക്കിയില്ല. ഫെസ്റ്റിന്റെ മൂന്നാം ദിനത്തില്‍ സ്‌കള്‍പ്റ്റഡ് ഗൗണിലാണ് ഐശ്വര്യ റെഡ്കാര്‍പെറ്റില്‍ എത്തിയത്. ഡയമണ്ടിന്റെ ചെറിയ കമ്മലുകളും മോതിരങ്ങളും മാത്രമാണ് ഐശ്വര്യ അണിഞ്ഞത്. റോമന്‍കാരുടെ സൗന്ദര്യ ദേവതയായ വീനസിന്റെ ജനനത്തില്‍നിന്നും പ്രചോദനം ഉള്‍ക്കൊണ്ടാണ് ഐശ്വര്യയുടെ വസ്ത്രം ഒരുക്കിയതെന്ന് ഡിസൈനര്‍ ഗൗരവ് ഗുപ്ത പറഞ്ഞു.
2018 ല്‍ പുറത്തിറങ്ങിയ ഫാനി ഖാനായിരുന്നു ഐശ്വര്യയുടേതായി ഏറ്റവും ഒടുവില്‍ പുറത്തിയ ചിത്രം. മണിരത്നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വനാണ് ഇനി പുറത്തിറങ്ങാനിരിക്കുന്ന ചിത്രം. ചിത്രത്തില്‍ മന്ദാകിനി ദേവി എന്ന കഥാപാത്രത്തെയാണ് ഐശ്വര്യ അവതരിപ്പിക്കുന്നത്. കല്‍ക്കി കൃഷ്ണമൂര്‍ത്തിയുടെ അതേ പേരിലുള്ള നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.കാന്‍സിലെ രണ്ടാം ദിവസത്തെ ലുക്കും ഐശ്വര്യയുടെ ആദ്യ ദിവസത്തെ ലുക്കും കൂടുതൽ ശ്രദ്ധനേടിയിരുന്നു.
https://www.facebook.com/Malayalivartha

























