മുഖത്ത് മാറ്റങ്ങൾ! കീര്‍ത്തിസുരേഷ് ചുണ്ടിന് ശസ്ത്രക്രിയ നടത്തിയോ? ഇത്രയും ഭംഗിയുള്ള ചുണ്ടുകൾക്ക് പിന്നിലെ പുറത്ത് വിട്ട് പാപ്പരാസികൾ...
തെന്നിന്ത്യയുടെ പ്രിയപ്പെട്ട താരങ്ങളില്‍ ഒരാളാണ് കീര്‍ത്തി സുരേഷ്. സാമൂഹ്യ മാധ്യമങ്ങളില്‍ സജീവമായി ഇടപെടുന്ന താരവുമാണ് കീര്‍ത്തി സുരേഷ്. തന്റെ വിശേഷങ്ങളും ചിത്രങ്ങളുമെല്ലാം ആരാധകർക്കായി താരം തന്നെ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ ചുണ്ടിന്റെ ഭംഗി കൂടാന്‍ വേണ്ടി കീര്‍ത്തി സുരേഷ് ശസ്ത്രക്രിയ ചെയ്തു എന്ന വാര്‍ത്തയാണ് ഇപ്പോള്‍ കോടമ്പക്കത്ത് നിന്നും പുറത്ത് വരുന്നത്. സമീപകാലത്ത് കീര്‍ത്തിയുടെ ലുക്കില്‍ കാര്യമായ മാറ്റങ്ങളാണ് സംഭവിച്ചിരിയ്ക്കുന്നത്. ചില മാറ്റങ്ങള്‍ കീര്‍ത്തി സുരേഷിന്റെ മുഖത്ത് വന്നിട്ടുണ്ട് എന്നാണ് സിനിമാ പ്രേമികളുടെ നിരീക്ഷണം. ചുണ്ടിനാണ് മാറ്റം സംഭവിച്ചിരിയ്ക്കുന്നത്. നേരത്തേതിലും നല്ല എടുപ്പും ഭംഗിയും വന്നിട്ടുണ്ട് എന്നതിനെ തുടര്‍ന്നുള്ള അന്വേഷണമാണ് ലിപ് ഓഗ്മെന്റേഷന് എന്ന ഉത്തരത്തില്‍ എത്തിച്ചത്.
പൂര്‍ണവും തടിച്ചതുമായ ഭംഗിയുള്ള ചുണ്ടുകള്‍ നല്കാന് കഴിയുന്ന ഒരു സൗന്ദര്യ വര്‍ധക പ്രക്രിയയാണ് ലിപ് ഓഗ്മെന്റേഷന്. ഇന്ഞ്ചക്ടബ്ള് ഡെര്‍മല്‍ ഫില്ലര്‍ ആണ് ഇപ്പോള്‍ ഈ രീതിയ്ക്ക് ഉപയോഗിയ്ക്കുന്നത്. ചുണ്ടിലും വായിലും ചുറ്റുപാടും കുത്തിവച്ച് വോളിയം കൂട്ടാന്‍ പലതരത്തിലുള്ള ഡെര്‍മല്‍ ഫില്ലര്‍ ഉണ്ട്. സൗന്ദര്യ വര്‍ധനവിന് വേണ്ടി ശാസ്ത്രക്രിയ ചെയ്യുന്ന നടിമാര്‍ ഒരുപാട് ഉണ്ട്. ചുണ്ടിനും മൂക്കിനും കവിളിനും മാറിനും വരെ ശസ്ത്രക്രിയ നടത്തുന്നവരാണ് ഇന്നത്തെ നായികമാര്‍. എന്നാല്‍ ശസ്ത്രക്രിയയ്ക്ക് വിധേയരായി എന്ന് തുറന്ന് സമ്മതിക്കാന്‍ നടിമാര്‍ തയ്യാറാവാറില്ല. വളരെ ചുരുക്കം ചില നടിമാർ മാത്രമാണ് തുറന്ന് സമ്മതിക്കാറുള്ളത്.
https://www.facebook.com/Malayalivartha