Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

പള്‍സർ സുനിയടക്കം രക്ഷപ്പെടും.. സർക്കാറിന്റെ താല്‍പര്യം മാറിക്കഴിഞ്ഞു.. സർക്കാർ ആരെ പേടിച്ചിട്ടാണ് ഈ താല്‍പര്യം മാറ്റിയത്.. കേവലം ദിലീപിനെ മാത്രം പേടിച്ചിട്ടാണോ, അതോ ദിലീപിന്റെ അഭിഭാഷകരെ പേടിച്ചിട്ടാണോ? ആരുടെയെങ്കിലും രഹസ്യങ്ങളൊക്കെ പുറത്ത് വരും എന്ന് ഭയന്നാണോ? തുറന്നടിച്ച് അഡ്വ. ആശാ ഉണ്ണിത്താന്‍

23 MAY 2022 08:34 AM IST
മലയാളി വാര്‍ത്ത

നടിയെ ആക്രമിച്ച കേസില്‍ തുടരന്വേഷണം അവസാനിപ്പിക്കുന്നത് കേസിലെ അന്വേഷണ നടപടികള്‍ പാതി വഴിയില്‍ ഉപേക്ഷിച്ചാണ്. തുടരന്വേഷണത്തില്‍ കാവ്യയെ പ്രതി ചേര്‍ക്കാനുള്ള തെളിവുകളില്ലെന്നാണ് ക്രൈം ബ്രാഞ്ച് പറയുന്നത്. കാവ്യ കേസില്‍ സാക്ഷിയായി തുടരും.നേരത്തെ കാവ്യയെ ചോദ്യം ചെയ്തിരുന്നെങ്കിലും മറുപടികളില്‍ വ്യക്തതക്കുറവുണ്ടായിരുന്നു. ഇവയിലൊന്നും വ്യക്തത വരുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്. എന്നാൽ ദിലീപിന്റെ അഭിഭാഷകര്‍ സാക്ഷികളെ സ്വാധീനിക്കാനും തെളിവുകള്‍ നശിപ്പിക്കാനും ഇടപെട്ടെന്ന് പല വട്ടം കോടതിയില്‍ പ്രോസിക്യൂഷന്‍ ആരോപിച്ചിരുന്നു. പക്ഷെ തുടരന്വേഷണം അവസാനിപ്പിക്കുമ്പോള്‍ അഭിഭാഷകര്‍ക്കെതിരായെ അന്വേഷണം എവിടെയുമെത്തിയിട്ടില്ല. ഇവരെ അന്വേഷണത്തില്‍ നിന്നൊഴിവാക്കുകയും ചെയ്തു. അഭിഭാഷകരുടെ മൊഴി പോലും രേഖപ്പെടുത്താതെയാണ് തുടരന്വേഷണം അവസാനിപ്പിക്കുന്നത്.

എന്നാൽ കേസിനെ അട്ടിമറിക്കുന്ന പ്രവർത്തിയാണ് ഇവിടെ സംഭവിച്ചുകൊണ്ടിരിക്കുന്നതെന്ന വെളിപ്പെടുത്തലുമായി അഡ്വ. ആശാ ഉണ്ണിത്താന്‍. അവസാനം പള്‍സർ സുനിയടക്കം ഊരിപ്പോകുന്ന സാഹചര്യത്തിലാണ് കേസ് എത്തി നില്‍ക്കുന്നത്. താഴേക്കോടതിയില്‍ നീതി ലഭിച്ചില്ലെങ്കില്‍ മേല്‍ക്കോടതിയില്‍ മോയി നീതി തേടാനുള്ള ഒരു അവരസരവും പോലും ഇല്ലാത്ത രീതിയില്‍ കേസിനെ നാമാവശേഷമാക്കുന്ന രീതിയിലേക്കാണ് ഇപ്പോഴത്തെ പോക്ക്. ഈ ഒരു പ്രവണത വളറെ അപകടരമാണ്. രക്ഷപ്പെടാനുള്ള വഴികള്‍ വെട്ടിയിട്ടുകൊണ്ട് കേസിനെ അട്ടിമറിക്കുകയും അതോടൊപ്പം തന്നെ മറ്റുള്ളവരുടെ കണ്ണില്‍ പൊടിയിടുകയും ചെയ്യുന്ന പ്രവർത്തിയാണ് ഇപ്പോള്‍ നടന്ന് കൊണ്ടിരിക്കുന്നതെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. സർക്കാറിന്റെ താല്‍പര്യം മാറിക്കഴിഞ്ഞു. സർക്കാർ ആരെ പേടിച്ചിട്ടാണ് ഈ താല്‍പര്യം മാറ്റിയത്. കേവലം ദിലീപിനെ മാത്രം പേടിച്ചിട്ടാണോ, അതോ ദിലീപിന്റെ അഭിഭാഷകരെ പേടിച്ചിട്ടാണോ?. ആരുടെയെങ്കിലും രഹസ്യങ്ങളൊക്കെ പുറത്ത് വരും എന്ന് ഭയന്നാണോ ഇത്തരത്തിലുള്ള നിലപാട് മാറ്റമെന്നും അഡ്വ. ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. ദിലീപിനെ മാത്രം പേടിച്ചിട്ടാണ് ഈ കേസ് അട്ടിമറിച്ചതെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യാന്‍ പോലും ഈ പോലീസ് പേടിച്ചേനെ. അന്ന് സർക്കാർ ഭയപ്പെടാത്ത ഒരു വിഷയം ഇപ്പോള്‍ അഭിഭാഷകരെ തൊട്ടപ്പോഴാണ് ഉയർന്ന് വന്നത്. സർക്കാർ ഭയത്തിലാണ്. അഭിഭാഷക സംഘടന ഇടപെട്ടു, എന്തുകൊണ്ട് സർക്കാർ ഭയത്തില്‍ നില്‍ക്കുന്നുവെന്ന് നമ്മള്‍ മനസ്സിലാക്കണം.

നടി ആക്രമിക്കപ്പെട്ട കേസിലെ പ്രതിയായ ദിലീപിന് വേണ്ടി വാദിക്കുന്ന അഭിഭാഷകരെ തൊടാന്‍ ഭയപ്പെടുന്ന വലിയൊരു ഘടകം ഇതിന് പിന്നിലുണ്ട്. സാധാരണ ഇത്തരമൊരു വിഷയം വരുമ്പോള്‍ സംസ്ഥാനത്തെ പ്രതിപക്ഷത്തിനും എന്തൊക്കെ കാര്യങ്ങള്‍ ചെയ്യാന്‍ സാധിക്കും. എന്നാല്‍ അവരും മിണ്ടുന്നില്ല. അപ്പോള്‍ കാര്യങ്ങള്‍ വ്യക്തമാണ്. വലിയൊരു വിഷയം ഇതിനെല്ലാം പിറകിലുണ്ട്. എ ഡി ജി പി ശ്രീജിത്തിനെ ക്രൈം ബ്രാഞ്ച് മേധാവി സ്ഥാനത്ത് നിന്നും മാറ്റിയത് ഒരു സൂചനയാണ്. ഇതോടെ കൂടെ ഈ കേസ് തന്നെ മാറിപ്പോയി. അന്ന് നമ്മുടെ മനസ്സിലുണ്ടായിരുന്ന ഭയം ഇപ്പോള്‍ ക്ലിയറായി. അതുകൊണ്ടാണ് മെമ്മറിക്കാർഡ് അയക്കാതിരിക്കുന്നതും അഭിഭാഷകരെ ചോദ്യം ചെയ്യാതിരിക്കുന്നതും. പ്രോസിക്യൂട്ടറെ മാറ്റുന്നത് ഉള്‍പ്പടേയുള്ള വേറെ കാര്യങ്ങളുമുണ്ടെന്നും ആശാ ഉണ്ണിത്താന്‍ വ്യക്തമാക്കുന്നു. ഈ കേസ് ഇങ്ങനെയൊക്കെ പോയാല്‍ മതിയെന്ന തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ് ശ്രീജിത്തിനെ മാറ്റിയതെന്ന കാര്യം നമുക്കെല്ലാം മനസ്സിലായി. ഈ കേസ് മുന്നോട്ട് പോവില്ലെന്ന് അന്നേ ഞാന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ചിലർ പറഞ്ഞത് പുതിയ ആള്‍ വരുന്നതോടെ മേല്‍നോട്ടം മാത്രമാണ് മാറാന്‍ പോവുന്നത്, അന്വേഷണത്തിന് യാതൊന്നും സംഭവിക്കാന്‍ പോവുന്നില്ലെന്നായിരുന്നു. എന്നാല്‍ ശ്രീജിത്തിനെ മാറ്റിയതിന് ശേഷം, കേസിന് ഗുണകരമാവുന്ന രീതിയിലുള്ള എന്ത് നടപടിയാണ് അന്വേഷണ സംഘം സ്വീകരിച്ചിട്ടുള്ളത്.

നാളിതുവരെ അത്തരമൊരു നടപടിയും ഉണ്ടായിട്ടില്ല. ഭാഗ്യലക്ഷ്മിയെ ചോദ്യം ചെയ്തു, ബിഷപ്പിന്റെ അടുത്തേക്ക് പോയി എന്നൊക്കെയുള്ള ചില കാട്ടിക്കൂട്ടലുകാണ് ഇവിടെ നടന്നത്. അല്ലാതെ വ്യക്തമായ ഒരു നടപടിയും എടുക്കുന്നില്ല. നടിയെ അക്രമിച്ച കേസുമായി ബന്ധപ്പെട്ട് യാതൊരു രീതിയിലും മുന്നോട്ട് പോകേണ്ടതില്ലെന്ന് മുകളില്‍ നിന്നുള്ള ഒരു അപ്രഖ്യാപിത നിർദേശം കിട്ടിയത് പോലെ തന്നെയാണ് അന്വേഷണ സംഘം പെരുമാറുന്നത്. അതുകൊണ്ടാണ് ഈ കേസില്‍ മറ്റൊന്നും സംഭവിക്കാത്തത്. അതിന്റെ ഏറ്റവും വ്യക്തമായ നിരവധി കാര്യങ്ങള്‍ ഇപ്പോള്‍ പുറത്ത് വരുന്നുണ്ടെന്നും അവർ വ്യക്തമാക്കുന്നു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends