ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു… അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിച്ച്! നടി മേഘ്ന രാജ് പങ്കുവെച്ച മകന്റെ വീഡിയോ വൈറൽ...
മേഘ്ന രാജ് ഗര്‍ഭിണിയായിരുന്നപ്പോഴാണ് ഭര്‍ത്താവും നടനുമായ ചിരഞ്ജീവി സര്‍ജ വിടപറഞ്ഞത്. ആരാധകർക്ക് എപ്പോഴും ഇഷ്ടമാണ് മേഘ്നയെ. തന്റെ വിശേഷങ്ങൾ എല്ലാം തന്നെ ആരാധകരുമായി താരം പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മേഘ്ന പങ്കുവച്ച വീഡിയോ ആണ് വൈറലാകുന്നത്. മകൻ റായാന്റെ ഒരു വീഡിയോയാണ് മേഘ്ന രാജ് പങ്കുവച്ചിരിക്കുന്നത്. “ഞാനും ചീരുവും വളർന്നത് പോലെ.. ഞങ്ങളുടെ പ്രദേശത്തെ കുട്ടികളുമായി കളിക്കാൻ ഞങ്ങൾ റയാനെ പ്രോത്സാഹിപ്പിക്കുന്നു… അവന് കാർട്ടൂണുകളും എല്ലാം ഉണ്ടെന്ന് ഞാൻ സമ്മതിക്കുന്നു.. പക്ഷേ അവൻ പഴയ രീതിയിൽ തന്നെ വളരട്ടെ.. നമ്മുടെ അയൽക്കാരോടും അവന്റെ കുട്ടിക്കൂട്ടത്തോടും പുറത്ത് കളിക്കുന്നു” എന്ന് പറഞ്ഞാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്.
മേഘ്ന രാജ് പങ്കുവയ്ക്കുന്ന ഫോട്ടോകളും വീഡിയോകളും ഓണ്‍ലൈനില്‍ തരംഗമാകാറുണ്ട്. അടുത്തിടെ മേഘ്ന രാജിന്റെ പുതിയ സിനിമ പ്രഖ്യാപിക്കുകയും ചെയ്തിരുന്നു.’ശബ്ദ’ എന്ന ചിത്രത്തിലാണ് മേഘ്ന രാജ് ഇനി അഭിനയിക്കുക. കന്തരാജ് കണല്ലിയാണ് ചിത്രം സംവിധാനം ചെയ്യുന്നത്.
മേഘ്നയ്ക്ക് പ്രതീക്ഷയുള്ള ഒരു ചിത്രമാണ് ഇത്. മേഘ്ന രാജിന് കര്‍ണാടക സംസ്ഥാന അവാര്‍ഡ് ലഭിച്ച ‘ഇരുവുഡെല്ലവ ബിട്ടു’ എന്ന ചിത്രത്തിന് സംവിധായകനാണ് കന്തരാജ് കണല്ലി.
https://www.facebook.com/Malayalivartha