Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ജ്ഞാനപ്പഴത്തെ പിഴിന്ത്...’ എന്ന ഗാനം സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു; തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സംഗീതയുടെ കഴുത്തിലണിയിച്ചു; എന്നിട്ട് പറഞ്ഞത് ആ ഒരൊറ്റ കാര്യം; പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് യാത്രയായത് ഒരുപാട് നല്ല മുഹൂർത്തങ്ങൾ സമ്മാനിച്ച ശേഷം

23 MAY 2022 12:28 PM IST
മലയാളി വാര്‍ത്ത

പ്രശസ്‌ത ചലച്ചിത്ര പിന്നണി ഗായിക സംഗീത സചിത് അന്തരിച്ചിരുന്നു. വൃക്കരോഗത്തെ തുടർന്നായിരുന്നു അന്ത്യം. എന്നാൽ ഈ ഗായിക യാത്രയാകുമ്പോൾ അവരുടെ ജീവിതത്തിൽ സംഭവിച്ച ചില കാര്യങ്ങൾ ശ്രദ്ധേയമാണ്. എ.ആർ. റഹ്‌മാനെയും ജയലളിതയെയും അത്ഭുതപ്പെടുത്തിയ മലയാളിഗായികയാണ് സംഗീത.

1992 ഫെബ്രുവരി 14 ൽ ചെന്നൈയിലെ കാമരാജ്സ്മാരക ഹാളിൽ തമിഴ്‌നാട് സർക്കാരിന്റെ ചലച്ചിത്രപുരസ്കാര വിതരണച്ചടങ്ങിന്റെ ഭാഗമായി ദേവയുടെ നേതൃത്വത്തിൽ ഗാനമേള ഉണ്ടായിരുന്നു. മുഖ്യമന്ത്രി ജയലളിതയായിരുന്നു അതിഥി. ‘ജ്ഞാനപ്പഴത്തെ പിഴിന്ത്...’ എന്ന ഗാനം സംഗീത പാടിത്തീർപ്പോൾ ജയലളിത വേദിയിലേക്ക് വന്നു. തന്റെ കഴുത്തിലുണ്ടായിരുന്ന പത്തുപവന്റെ സ്വർണമാല ഊരി സംഗീതയുടെ കഴുത്തിലണിയിച്ചു. സംഗീതയും കെ.ബി. സുന്ദരാംബാളും തമ്മിൽ സ്വരബന്ധമുണ്ടെന്ന് ജയ പറഞ്ഞു.

മകളെ പാട്ടുക്കാരിയാക്കാൻ ആഗ്രഹിച്ച പിതാവ് മകളുടെ പാട്ടുകൾ റെേക്കാഡുചെയ്ത കാസറ്റുകളുമായി സംഗീതസംവിധായകരുടെ വീടുകളിൽ പോയി. സംഗീതയുടെ കഴിവ് മനസിലാക്കിയ നടൻ വിജയിന്റെ അച്ഛൻ എസ്.എ. ചന്ദ്രശേഖർ ‘നാളൈ തീർപ്പ്’ എന്ന ചിത്രത്തിൽ ബിറ്റ്‌സോങ് പാടാൻ അവസരം കൊടുത്തു.

സംഗീതസംവിധായകൻ ദേവ ‘മധുമതി’യിലെ സോളോ പാടാൻ സംഗീതയ്ക്ക് അവസരം കൊടുത്തു . സംഗീത തമിഴിലെ മുൻനിര ഗായികയായി സംഗീത മാറി. അസുരൻ, മാമൻ മകൾ, സ്‌മൈൽ പ്ലീസ്, സരിഗമപധനി, ലക്കിമാൻ തുടങ്ങി എ.ആർ. റഹ്മാന്റെ മിസ്റ്റർ റോമിയോയും ജീൻസും ബിഗിലും വരെയുള്ള ഒട്ടേറെ ചിത്രങ്ങളിൽ സംഗീത പാട്ട് പാടി.

നേട്ടങ്ങൾ നിരവധിയാണെങ്കിലും മലയാളത്തിൽ സംഗീതയ്ക്ക് വിരലിലെണ്ണാവുന്ന ചിത്രങ്ങൾമാത്രമേ കിട്ടിയിട്ടുളളൂ . യേശുദാസിനൊപ്പം പാടിയ ‘ആവണിപൊൻപുലരി’, ‘ഓണം പൊന്നോണം’, ഉണ്ണി മേനോനൊപ്പമുള്ള ‘പൊൻചിങ്ങം’ തുടങ്ങിയ കാസറ്റുകൾ ഹിറ്റ്ചാർട്ടുകളിൽ നിറഞ്ഞുനിൽക്കുന്നു. താൻ സംഗീതസംവിധാനം നിർവഹിച്ച ആദ്യമലയാളചിത്രം ‘കയ്പയ്ക്ക’ പുറത്തിറങ്ങുന്നത് കാണാതെയാണ് സംഗീത മരിച്ചത് . അയ്യപ്പനും കോശിയിലെയും പാട്ടിന് സൈമ അവാർഡ് കിട്ടിയിരുന്നു .

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (6 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (7 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (8 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends