Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല... എത്താൻ പറ്റില്ല...തടസങ്ങൾ പലതും സംഭവിക്കാം... കാവ്യയുടെയും ഉർവശിയുടേയും ആദ്യ വിവാഹ ബന്ധങ്ങൾ പരാജയപ്പെട്ടത് ആ ഒരൊറ്റ കാരണം! ജ്യോത്സൻ്റെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ

23 MAY 2022 03:41 PM IST
മലയാളി വാര്‍ത്ത

മലയാളികളെ ഞെട്ടിച്ച് കൊണ്ട് ഒരു കുറിപ്പ് വൈറലാകുകയാണ്. അത് മറ്റാരെയും കുറിച്ചല്ല മനോജ് കെ ജയന്റേയും ഉർവശിയുടെയും കാവ്യാമാധവന്റെയും നിഷാൽ ചന്ദ്രയുടെയുമാണ്. മലയാളികളുടെ ഇഷ്ട താരങ്ങളായ ഇവരുടെ ആദ്യ വിവാഹങ്ങൾ ആണ് വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. ഹിന്ദുമതവിശ്വാസികളുടെ ഫേസ്ബുക്ക് ഗ്രൂപ്പിലാണ് ഇവരുടെ ആദ്യ വിവാഹ ബന്ധം വീണ്ടും ചർച്ചയായി മാറിയിരിക്കുന്നത്. കൊല്ലൂർ മൂകാംബിക ക്ഷേത്രത്തിലെ ഭക്തൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ച ഒരു കുറിപ്പിൽ ഉർവ്വശി- മനോജ് കെ ജയൻ വിവാഹ ബന്ധത്തെ കുറിച്ചും കാവ്യ - നിശ്ചൽ വിവാഹ ബന്ധത്തെ കുറിച്ചും പരാമർശിക്കുന്നുണ്ട്. എന്തുകൊണ്ടാണ് ഇവരുടെ വിവാഹ ബന്ധം വേർപെടുത്തേണ്ടി വന്നത് എന്നതിനും ജ്യോത്സൻ കൂടിയായ ഭക്തന് വിശദീകരണമുണ്ട്. അത് ഇങ്ങനെയാണ്. വിശ്വാസത്തിൻ്റെ പേരിലുള്ള വിലയിരുത്തലായാണ് ഭക്തൻ തൻ്റെ പരാമർശത്തെ കാണുന്നത്. ഇത് വ്യക്തിപരമായ അധിക്ഷേപമല്ലെന്ന മുൻകൂർ ജാമ്യവും ഭക്തൻ എടുക്കുന്നുണ്ട്. കൊല്ലൂർ മൂകാംബിക ദേവിയുടെ ഐതീഹ്യവുമായി ബന്ധപ്പെടുത്തിയാണ് വിലയിരുത്തൽ എന്നതാണ് ശ്രദ്ധേയം. കൊല്ലൂർ മൂകാംബിക ദേവിയ്ക്ക് മറ്റൊരു സ്ത്രീ ക്ഷേത്ര മുറ്റത്ത് സർവ്വാഭരണ വിഭൂഷിതയായി എത്തുന്നത് ഇഷ്ടപ്പെടില്ലെന്നും അതിനു ദേവി സമ്മതിക്കില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

കുറിപ്പിലെ ആ ഭാഗം ഇങ്ങനെയാണ്. 'സുന്ദരിയായ ദേവിക്കു മുന്നിൽ സർവ്വാഭരണ വിഭൂഷിതയായി ഒരു സ്ത്രീയും എത്തില്ല.എത്താൻ പറ്റില്ല.തടസങ്ങൾ പലതും സംഭവിക്കാം. ശ്രദ്ധിച്ചു നോക്കിയാൽ അറിയാം . ആ ക്ഷേത്രത്തിൽ പുരുഷൻമാർ സർവ്വാഭരണത്തോടെ വരും ദേവിയുമായി അടുത്ത സുഹൃത്തുക്കളും ആകും. ചോദിച്ചത് എന്തും കൊടുക്കും ഒഴിഞ്ഞ മനസും ഒഴിഞ്ഞ കൈയ്യും ആയിട്ടാണ് ദേവിയുടെ മുന്നിൽ എത്തിയതെങ്കിൽ പിന്നീട് ശ്രദ്ധിച്ചാൽ അറിയാം ജീവിത ശൈലിയിലെ മാറ്റം. പ്രശസ്തി, സമ്പത്ത്. എല്ലാം തികഞ്ഞ വ്യക്തിയായി മാറിയിട്ടുണ്ടാകും, നൂറു ശതമാനവും. എം ജി ആർ, ഇളയരാജ, രജനികാന്ത്, യേശുദാസ്, ജയറാം ,എം ടി. തുടങ്ങി പത്മശ്രീ തുടങ്ങി പത്മവിഭൂഷൻ വരെ കിട്ടിയവരുടെ ലിസ്റ്റെടുത്താൽ ഏറ്റവും കൂടുതൽ ഈ അമ്മയുടെ മക്കൾ തന്നെ.' കൊല്ലൂർ മൂകാംബികയുടെ വിഗ്രഹത്തിൽ രണ്ട് ഉത്സവ വിഗ്രഹങ്ങളും എംജിആർ കൊടുത്ത വിലമതിക്കാനാകാത്ത വാളും സ്ഥാനം പിടിച്ചിട്ടുണ്ടെന്നും കുറിപ്പിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ദേവി ഒരു സ്ത്രീയെ സീകരിക്കുന്നത് മൂന്ന് ഗുണങ്ങൾ ഉള്ളവരെ മാത്രമാണെന്നും നിർമ്മല ഭക്തിയും വിശ്വസ്നേഹവും ലാളിത്യവുമാണ് ആ ഗുണങ്ങളെന്നും കുറിപ്പിലുണ്ട്. ഒരു ഭക്തൻ എന്ന നിലയിൽ കുറിച്ചിടുന്നതാണ് ഇതെന്നും ഒരു ആധികാരികതയും ഇതിനില്ലെന്നും കുറിപ്പിൽ പറയുന്നുണ്ട്.

ചില വ്യക്തികൾ തൊഴുതു പോരാൻ നിന്നാൽ ദേവി വിടില്ല. അങ്ങനെ നിർത്തി പരീക്ഷിക്കും. കേരളത്തിലെ പ്രശസ്ത രണ്ട് സിനിമാനടിമാരുടെ വിവാഹം ഉത്സവമായി അവിടെ നടന്നു. ആ സമയം ദേവിയെ ആരും ശ്രദ്ധിക്കുന്നില്ല, വെള്ളിതിരയിലെ സ്വർണ്ണ തിളക്കത്തിനു പിന്നാലെയാണ് എല്ലാ കണ്ണുകളും പായുന്നത്. ദേവിയെ ആരും ശ്രദ്ധിച്ചില്ല, രണ്ടിനും ഞാൻ സാക്ഷ്യം വഹിച്ചിട്ടുണ്ട്. പക്ഷെ പിന്നീട് താമസിയാതെ ഇവർ രണ്ടു പേരും വിവാഹബന്ധം വേർപെട്ടു. ഉർവ്വശി - മനോജ് ക ജയൻ, കാവ്യാ മാധവൻ - നിശാൽ ചന്ദ്രൻ എന്നിവരാണ് അവർ. ക്ഷമിക്കണം വ്യക്തിഹത്യയായി കരുതരുത്. മൂകാംബിക ക്ഷേത്രത്തിനകത്ത് ഒരു സുന്ദരി മതി അതിന് മീതെ ആടയാഭരണമായി വരാൻ പാടില്ല. അതു കൊണ്ട് കല്യാണമണ്ഢപം ക്ഷേത്രത്തിനകത്ത് ഇല്ലെന്നും ദേവിയുടെ ആ സൗന്ദര്യം നിങ്ങൾ ആസ്വദിക്കു അത് മറക്കാൻ പറ്റാത്ത ഒരു ലഹരിയായി മാറുമെന്നും, പ്രണയവും, സ്നേഹവും എല്ലാം ആയി തോന്നുമെന്നും വൈറലാകുന്ന കുറിപ്പിൽ പറയുന്നു. നിരവധി ഭക്തരാണ് ഈ കുറിപ്പ് പങ്കുവെക്കുന്നത്.

മനോജ് കെ ജയനും ഉർവ്വശിയും പ്രണയിച്ച് വിവാഹിതരാകുകയും പിന്നീട് ദാമ്പത്യ ജീവിതം പരാജയമായതോടെ വിവാഹ ബന്ധം വേർപെടുത്തുകയും ചെയ്തിട്ടുള്ളവരാണ്. പിന്നീട് വർഷങ്ങൾക്ക് ശേഷം മനോജ് കെ ജയനും ഉർവ്വശിയും മറ്റൊരു വിവാഹം കഴിക്കുകയും ചെയ്തിട്ടുണ്ട്. ശിവപ്രസാദാണ് ഉർവ്വശിയുടെ ഭർത്താവ്. ആശയാണ് മനോജ് കെ ജയൻ്റെ ഭാര്യ. ആശയുടെയും മക്കളുടെയും വിശേഷങ്ങളൊക്കെ മനോജ് കെ ജയൻ പലപ്പോഴായി അഭിമുഖങ്ങളിൽ തുറന്ന് പറഞ്ഞിട്ടുമുണ്ട്. അതുപോലെ നടി കാവ്യ മാധവൻ്റെയും ആദ്യ വിവാഹ ബന്ധം പരാജയമായിരുന്നു. 2009 ഫെബ്രുവരി അഞ്ചിനായിരുന്നു കാവ്യ മാധവനും നിശാല്‍ ചന്ദ്രയുമായുള്ള വിവാഹം, അതിനുശേഷം കുടുംബബന്ധത്തിൽ അസാരസ്യങ്ങള്‍ ഉണ്ടായതോടെ ഉഭയസമ്മതപ്രകാരം വിവാഹമോചനം ആവശ്യപ്പെട്ടതോടെ 2011-ൽ ഇവർ വേര്‍പിരിയുകയായിരുന്നു. പിന്നീട് നിശ്ചൽ മറ്റൊരു വിവാഹം ചെയ്യുകയും സന്തോഷത്തോടെ ജീവിക്കുകയുമാണ്. നിശ്ചലിൻ്റെ രണ്ടാം വിവാഹ ബന്ധത്തിൽ ഇവർക്കൊരു മകനും പിറന്നിരുന്നു. രമ്യ എന്നാണ് നിശ്ചലിൻ്റെ ഭാര്യയുടെ പേര്. ഇക്കാര്യങ്ങളൊക്കെ എല്ലാവർക്കും അറിവുള്ളതാണ്. കാവ്യ ഇപ്പോൾ നടൻ ദിലീപിനൊപ്പം സന്തോഷത്തോടെ ജീവിക്കുകയാണ്. 2016 നവംബര്‍ 25നായിരുന്നു ദിലീപും കാവ്യ മാധവനും വിവാഹിതരായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends