Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

ദി ഗ്രേ മാനി'ലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്! ധനുഷിന്റെ ആരാധകർ പൊളിച്ചടുക്കി; നിമിഷങ്ങൾക്കുള്ളിൽ സംഭവിച്ചത്..

24 MAY 2022 03:20 PM IST
മലയാളി വാര്‍ത്ത

ഹോളിവുഡ് ചിത്രം 'ദി ഗ്രേ മാനി'ലെ ധനുഷിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ട് നെറ്റ്ഫ്‌ലിക്‌സ്. ധനുഷിനൊപ്പം റയാന്‍ ഗോസ്ലിങ്, ക്രിസ് ഇവാന്‍സ്, അനാ ഡെ അര്‍മാസ് എന്നിവരുടെ ഫസ്റ്റ് ലുക്ക് പോസ്റ്ററുകളും പുറത്തുവിട്ടിട്ടുണ്ട്. ഇന്ന് ചിത്രത്തിന്റെ ട്രെയ്‌ലര്‍ പുറത്തിറങ്ങുമെന്നും ഫസ്റ്റ് ലുക്കുകള്‍ പങ്കുവെച്ചുകൊണ്ട് നെറ്റ്ഫ്‌ലിക്‌സ് അറിയിച്ചു. സ്പൈ ത്രില്ലറായി ഒരുങ്ങിയിരിക്കുന്ന ചിത്രം ജൂലൈ 22-ന് നെറ്റ്ഫ്ളിക്സ് വഴി പ്രേക്ഷകരിലേക്കെത്തും.

എന്നാൽ സിനിമയുടെ അണിയറപ്രവർത്തകർ പിടിച്ച പൊല്ലാപ്പ് വാർത്തകളിൽ ഇടംപിടിക്കുകയാണ്. സിനിമയുടെ കാരക്റ്റർ പോസ്റ്ററുമായി ബന്ധപ്പെട്ടായിരുന്നു പ്രശ്നങ്ങൾ. കഴിഞ്ഞദിവസമാണ് ചിത്രം സംവിധാനം ചെയ്യുന്ന റൂസ്സോ ബ്രദേഴ്സിന്റെ ഇൻസ്റ്റാ​ഗ്രാം പേജിലൂടെ റയാൻ ​ഗോസ്ലിങ്, ക്രിസ് ഇവാൻസ്, അന ഡെ ആർമസ് എന്നിവരുടെ കാരക്റ്റർ പോസ്റ്ററുകൾ പുറത്തുവിട്ടത്. റയാൻ ​ഗോസ്ലിങ്ങിനെ ദ അൺ കാച്ചബിൾ എന്നും ക്രിസ് ഇവാൻസിനെ ദ അൺ സ്റ്റോപ്പബിൾ എന്നും അനയെ അൺ ട്രേയ്സബിൾ എന്നുമാണ് വിശേഷിപ്പിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിലെ മറ്റൊരു പ്രധാനവേഷത്തിലെത്തുന്ന ധനുഷിനെ ഈ പോസ്റ്റർ സീരീസിൽ ഉൾപ്പെടുത്താതിരുന്നതാണ് ആരാധകരുടെ പ്രതിഷേധത്തിന് കാരണം. പോസ്റ്ററുകൾക്ക് കമന്റായി ധനുഷ് എവിടെയെന്ന് ആരാധകർ അന്വേഷിച്ചുതുടങ്ങി. സംവിധായകർ വിവേചനം കാണിച്ചുവെന്ന് വരെ കമന്റ് വന്നു. ഒടുവിൽ മൂന്നുമണിക്കൂറുകൾക്ക് ശേഷം ലീതൽ ഫോഴ്സ് എന്ന വിശേഷണവുമായി ധനുഷിന്റെ പോസ്റ്റർ പോസ്റ്റുചെയ്തതിന് ശേഷമാണ് റൂസോ ബ്രദേഴ്സിന്റെ കമന്റ് ബോക്സിലെ ബഹളം അടങ്ങിയത്. തമിഴ് ആരാധകർക്കൊപ്പം നടി ഐശ്വര്യ ലക്ഷ്മിയടക്കമുള്ള മലയാളികളും കയ്യടികളോടെയാണ് പോസ്റ്റർ സ്വാ​ഗതം ചെയ്തത്. അതിനിടെ ഏതാണ്ട് ഇതേ രീതിയിലുള്ള ബഹളമാണ് ഐ.എം.ഡി.ബിയുടെ ഇൻസ്റ്റാ​ഗ്രാം പേജിലും നടന്നത്. റൂസോ ബ്രദേഴ്സ് ആദ്യം പോസ്റ്റ് ചെയ്ത അതേ പോസ്റ്ററുകളാണ് ഈ പേജും പങ്കുവെച്ചത്. പക്ഷേ വൈകാതെ തന്നെ ഈ പോസ്റ്റ് അപ്രത്യക്ഷമാവുകയും അല്പസമയത്തിനകം ധനുഷിന്റെ പോസ്റ്റർ ഉൾപ്പെടുന്ന സീരീസ് പോസ്റ്റ് ചെയ്യുകയും ചെയ്തു.

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends