Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി ബ്രാൻഡുകളുമായി ബന്ധപ്പെട്ട് സർക്കാരുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു... മാറ്റം വ്യക്തമാണ്! പിണറായി വിജയൻ എന്ന നിശ്ചയദാർഢ്യമാണ് ആ ബ്രാൻഡിന്റെ അംബാസിഡർ... കേരളം നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മണ്ണാകുന്നതിന് തുടർഭരണം വലിയ കാരണമാണ്.. ബ്രാൻഡുകൾക്ക് ഉറപ്പുള്ള മണ്ണായി കേരളം മാറി... സംവിധായകൻ വി. എ ശ്രീകുമാർ പങ്കുവെച്ച കുറിപ്പ് വൈറൽ

24 MAY 2022 04:04 PM IST
മലയാളി വാര്‍ത്ത

ഇന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പിറന്നാളാണ്. പലരും ആശംസകളുമായി രംഗത്തെത്തിയിരിക്കുകയാണ് . ഇപ്പോഴിതാ സംവിധായകൻ വി. എ ശ്രീകുമാർ പങ്കുവെച്ച കുറിപ്പാണ് വൈറലായി മാറുന്നത്.

ഫേസ്ബുക്ക് പോസ്‌റ്റിന്റെ പൂർണരൂപം ഇങ്ങനെ...


ഇന്ന് മുഖ്യമന്ത്രി ശ്രീ. പിണറായി വിജയന്റെ പിറന്നാളാണ്. അദ്ദേഹത്തിന്റെ ഈ പിറന്നാൾ ദിനത്തിൽ ഇതു പറയണം എന്നെനിക്ക് തോന്നി. ബ്രാൻഡിങ്ങിലാണ് കഴിഞ്ഞ 30 വർഷമായി ഞാൻ പണിയെടുക്കുന്നത്. ആ അനുഭവത്തിൽ നിന്നു പറയട്ടെ, പ്രവാസി, ടൂറിസം എന്നിവയ്ക്കപ്പുറം കേരളത്തിന് മദ്യം, ലോട്ടറി എന്നിവയാണ് വരുമാനമാർഗ്ഗം എന്നതാണ് സത്യം. വിപണി എന്ന നിലയിലാണ് മൾട്ടി നാഷണൽ ബ്രാൻഡുകളടക്കം നമ്മെ ഏറെ പരിഗണിക്കുന്നത്. വാങ്ങൽശേഷി കൂടിയ ജനതയാണ് മലയാളി.
കേരളത്തിൽ നിന്ന് ബ്രാൻഡുകൾ ഇല്ലാതെ പോകുന്നത് എന്തുകൊണ്ടാണെന്ന് ചിന്തിച്ചിട്ടുണ്ടോ. കേരളത്തിലെ വലിയതോതിലുള്ള നിക്ഷേപം പാർപ്പിടങ്ങളിലും കെട്ടിടങ്ങളിലുമാണ് അധികവും. അതുമല്ലെങ്കിൽ റീട്ടയിൽ വിപണിയിൽ. കേരളത്തിൽ വേരുറപ്പിച്ച് പടർന്ന ബ്രാൻഡുകളിൽ ജ്വല്ലറികളും ബാങ്കുകളുമുണ്ട്. കേരളത്തിൽ നിന്ന് ബ്രാൻഡുകളും ഉൽപ്പന്നങ്ങളും ഉണ്ടാവുകയും അത് രാജ്യത്തും ലോകത്തും വ്യാപിക്കുക എന്നത് നടക്കാത്ത സ്വപ്നമൊന്നുമല്ല.
കേരളത്തിൽ ഫാക്ടറികൾ സ്ഥാപിക്കുന്നതും ഉൽപ്പാദനം നടത്തുന്നതും സുരക്ഷിതമല്ല എന്ന പ്രചാരണവും അതിനെ സഹായിക്കുന്ന വിധത്തിലുള്ള തടസങ്ങളും ഉണ്ടായിരുന്നു എന്നതാണ് വാസ്തവം. ഏതു മികച്ച ബ്രാൻഡുകൾ എടുത്താലും അവിടെ നയിക്കുന്ന നിരയിൽ മലയാളികളുണ്ട്. അവരുടെ ബുദ്ധിയോ ശേഷിയോ ഭാവനയോ ഈ നാട്ടിൽ സംരംഭങ്ങൾ എന്ന നിലയിൽ ഉപയോഗിക്കപ്പെടുന്നതിന് അവസരങ്ങൾ കുറവായിരുന്നു. അഴിമതി, സമരങ്ങൾ, ചുവപ്പുനാട തുടങ്ങി കേരളത്തിന് എതിരെ പ്രചരിക്കപ്പെട്ട വിദ്വേഷങ്ങളുടെ മുന തേഞ്ഞു കഴിഞ്ഞു.
രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ എത്തിയ ശേഷം നിരവധി ബ്രാൻഡുകളുമായി ബന്ധപ്പെട്ട് സർക്കാരുമായി സംസാരിക്കാൻ അവസരം ലഭിച്ചിരുന്നു. മാറ്റം വ്യക്തമാണ്. കേരളത്തിൽ ഏകജാലക സംവിധാനം നിലവിൽ വന്നിരിക്കുന്നു. പ്രൊജക്ടുകൾക്ക് തടസമുണ്ടാകാതിരിക്കാൻ നോഡൽ ഓഫീസർമാരെ നിയമിക്കുന്നു. നിക്ഷേപിക്കാൻ ഉദ്ദേശിക്കുന്നയാളെ പിഴിയുന്ന പ്രവണത ഇന്നില്ല. പിരിവു കൊടുത്തില്ലെങ്കിൽ, കൈക്കൂലി കൊടുത്തില്ലെങ്കിൽ കമ്പനി പൂട്ടിക്കുന്ന ഗുണ്ടായിസമില്ല.
കേരളം എന്ന വിശ്വസനീയമായ ഒരു ബ്രാൻഡ് സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. പിണറായി വിജയൻ എന്ന നിശ്ചയദാർഢ്യമാണ് ആ ബ്രാൻഡിന്റെ അംബാസിഡർ. കേരളം നിക്ഷേപത്തിന് ഏറ്റവും സുരക്ഷിതമായ മണ്ണാകുന്നതിന് തുടർഭരണം വലിയ കാരണമാണ്. ബ്രാൻഡുകൾക്ക് ഉറപ്പുള്ള മണ്ണായി കേരളം മാറി. കേരളത്തിന് പുറത്ത് നിക്ഷേപം നടത്തിയ അനേകം മലയാളികളുണ്ട്. അവരിലധികവും കേരളത്തിൽ നിന്ന് പുതിയ ഉൽപ്പന്നങ്ങളും ബ്രാൻഡുകളും സൃഷ്ടിക്കാൻ ശ്രമിക്കുന്നു. അനേകം സ്റ്റാർട്ടപ്പുകൾ സംഭവിക്കുന്നു.
കേരളം ഒന്നാം നമ്പരായ അനേകം നേട്ടങ്ങളുണ്ട്. ഇന്ത്യൻ വിപണിയും കടന്ന് ആഗോള യാത്ര ചെയ്യാൻ പോകുന്ന അനേകം ബ്രാൻഡുകളുടെ നാടാവുകയാണ് കേരളം. അതിൽ പല ബ്രാൻഡുകളുടെയും കമ്യൂണിക്കേഷൻ സ്ട്രാറ്റജിയിൽ പ്രവർത്തിക്കുമ്പോൾ തീർച്ചയായും ശ്രീ പിണറായി വിജയനെ സല്യൂട്ട് ചെയ്യാതിരിക്കാനാവില്ല. തൊഴിലാളി, മുതലാളി എന്ന ശത്രുതാപരമായ ദ്വന്ദ്വങ്ങളിൽ നിന്ന് പണവും അദ്ധ്വാനവും നിക്ഷേപിക്കുന്നവർ എന്ന സ്‌നേഹവും പരിഗണനയും പരസ്പരം നൽകുന്ന പുതിയ സംസ്‌ക്കാരം സൃഷ്ടിക്കപ്പെട്ടിരിക്കുന്നു. ഇതാണ് നവകേരളം.
നവകേരളത്തിന്റെ നായകന് പിറന്നാൾ ആശംസകൾ'.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (5 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (5 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (5 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (6 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (6 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (6 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (6 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (7 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (8 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (8 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (8 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (9 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (9 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (9 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (9 hours ago)

Malayali Vartha Recommends