ആരാധികയ്ക്ക് സര്‍പ്രൈസുമായി നടന് ജയസൂര്യ...
മലയാളികളുടെ പ്രിയപ്പെട്ട താരമാണ് ജയസൂര്യ. ജയസൂര്യ എന്ന നടന് എപ്പോഴും ആരാധകരെ മനസ്സിലാക്കുന്ന നടനാണ്. ആരാധികയ്ക്ക് സര്‍പ്രൈസ് സമ്മാനമായി ഫോട്ടോ ഫ്രെയിം ചെയ്ത് നല്കി നടന് ജയസൂര്യ. പനമ്ബള്ളിനഗറിലെ ടോണി ആന്‍ഡ് ഗൈ കടയിലെ ഹൗസ്ക്ലീനിങ് സ്റ്റാഫ് ആയ പുഷ്പയ്ക്കാണ് ജയസൂര്യ സര്‍പ്രൈസ് സമ്മാനം നല്‍കിയത്.
കടയില്‍ ജയസൂര്യ വരുന്നുണ്ടെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ പുഷ്പ ആകാംക്ഷയിലായിരുന്നു. നടനെ ഒന്ന് നേരില്‍ കാണുകയെന്നതായിരുന്നു പുഷ്പയുടെ മനസില്‍. പുഷ്പ ചേച്ചി തന്റെ കടുത്ത ആരാധികയാണെന്ന അറിഞ്ഞ ജയസൂര്യ അവരെ പരിചയപ്പെടുകയും സ്വന്തം ഫോണില്‍ അവര്‍ക്കൊപ്പമൊരു ഫോട്ടോ എടുക്കുകയും ചെയ്തു.
https://www.facebook.com/Malayalivartha