22വർഷങ്ങൾക്ക് ശേഷം ഒരു കോടി രൂപ ചെലവിൽ നടൻ നാഗാർജുനയ്ക്ക് ക്ഷേത്രം നിർമ്മിച്ച് ഞെട്ടിച്ച് ആരാധകൻ! പിന്നാലെ ആരാധകൻ പറഞ്ഞത് കേട്ടോ?

പല താരങ്ങൾക്കും ആരാധകരുടെ ഇഷ്ടം കൂടിയാൽ ക്ഷേത്രം പണിയുന്നത് നിത്യ സംഭവമായി മാറിയിരിക്കുകയാണ്. ഇപ്പോഴിതാ നടൻ നാഗാർജുനയ്ക്കായി ക്ഷേത്രം പണിതിരിക്കുകയാണ് അദ്ദേഹത്തിന്റെ കടുത്ത ആരാധകൻ. 1997ലാണ് അന്നമാചാര്യ ക്ഷേത്രം പണിയാനായി തറക്കല്ലിട്ടത്.
22വർഷങ്ങൾക്ക് ശേഷം ഒരു കോടി രൂപ ചെലവിലാണ് ക്ഷേത്രത്തിന്റെ പണി പൂർത്തിയാക്കിയത്. നാഗാർജുനയുടെ പരീക്ഷണാത്മകവും വൈവിദ്ധ്യവുമായ കഥാപാത്രങ്ങൾ കണ്ടാണ് വലിയ ആരാധകനായി മാറിയതെന്നാണ് ക്ഷേത്രം പണികഴിപ്പിച്ചയാൾ പറയുന്നത്. മനോഹരമായ ക്ഷേത്രത്തിന്റെ വീഡിയോയും സമൂഹമാദ്ധ്യമങ്ങളിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്. ക്ഷേത്രം കാണാനായി ഇപ്പോൾ നിരവധി പേരാണ് എത്തുന്നത്.
https://www.facebook.com/Malayalivartha

























