ശക്തമായ കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് എത്തുന്നു.. നിവിന്റെ ഉമ്മയായി എത്തുന്ന നടിയുടെ മേക്കോവർ കണ്ട് ഞെട്ടി ആരാധകർ
നിവിൻ പോളിയെ നായകനാക്കി രാജീവ് രവി ഒരുക്കുന്ന തുറമുഖത്തിലൂടെ ശക്തമായ കഥാപാത്രവുമായി പൂർണിമ ഇന്ദ്രജിത്ത് എത്തുന്നു. ചിത്രം അടുത്ത മാസം തിയേറ്ററുകളിലെത്തുമെന്നാണ് അണിയറ പ്രവർത്തകർ വ്യക്തമാക്കിയിരിക്കുന്നത്. ചിത്രത്തിൽ ശക്തമായ ഒരു കഥാപാത്രത്തെ പൂർണിമ ഇന്ദ്രജിത്ത് അവതരിപ്പിക്കുന്നുണ്ട്.
നിവിൻ അവതരിപ്പിക്കുന്ന മട്ടാഞ്ചേരി മൊയ്തു എന്ന കഥാപാത്രത്തിന്റെ ഉമ്മയായാണ് നടി എത്തുന്നത്. ജോജു ജോർജ്, ഇന്ദ്രജിത്ത് സുകുമാരൻ, നിമിഷ സജയൻ, അർജുൻ അശോകൻ, തുടങ്ങിയ വമ്പൻ താരനിരയാണ് ചിത്രത്തിലുള്ളത്. 1962 വരെ കൊച്ചിയിൽ നിലനിന്നിരുന്ന ചാപ്പ തൊഴിൽ വിഭജന സമ്പ്രദായവും ഇതിനെതിരെ തൊഴിലാളികൾ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രമേയം. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ചിത്രത്തിന്റെ ട്രെയിലർ ഏറെ പ്രേക്ഷക പ്രശംസ നേടിയിരുന്നു.രാജീവ് രവി ഛായാഗ്രഹണവും സംവിധാനവും നിർവ്വഹിക്കുന്ന ചിത്രത്തിന്റെ തിരക്കഥ ഗോപൻ ചിദംബരമാണ്. ഷഹബാസ് അമനാണ് സംഗീതം.
പല ഗെറ്റപ്പുകളിൽ നിവിൻ പോളി എത്തുന്ന ചിത്രത്തിൽ ഇരുപതുകളിലെയും നാല്പതുകളിലെയും കൊച്ചി തുറമുഖത്തെ മനോഹരമായി പുനരാവിഷ്കരിച്ചിട്ടുണ്ട്. 1962 വരെ കൊച്ചിയില്‍ നിലനിന്നിരുന്ന ചാപ്പ തൊഴില്‍ വിഭജന സമ്പ്രദായവും, ഇത് അവസാനിപ്പിക്കാന്‍ തൊഴിലാളികള്‍ നടത്തിയ സമരവുമാണ് ചിത്രത്തിന്റെ പ്രധാന പ്രമേയം.
https://www.facebook.com/Malayalivartha