പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുത്തൻ വിശേഷം പങ്കുവച്ച് തിരക്കഥാകൃത്ത് മുരളി ഗോപി
മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് സംവിധാനം ചെയ്ത ലൂസിഫറിന്റെ രണ്ടാം ഭാഗമാണ് എമ്പുരാൻ. പ്രേക്ഷകർ ആകാംക്ഷയോടെ കാത്തിരിക്കുന്ന എമ്പുരാന്റെ പുത്തൻ വിശേഷം പങ്കുവച്ച് രംഗത്തെത്തിരിക്കുകയാണ് തിരക്കഥാകൃത്ത് മുരളി ഗോപി. രണ്ടാം ഭാഗത്തിന്റെ തിരക്കഥ പൂർത്തിയായെന്ന സന്തോഷ വാർത്തയാണ് മുരളി ഗോപി പുറത്തുവിട്ടിരിക്കുന്നത്. തിരക്കഥയുടെ പകർപ്പിന്റെ ചിത്രനൊപ്പം എൽ 2: റെഡി ഫോർ ലോഞ്ച് എന്ന ക്യാപ്ഷനും താരം നൽകിയിട്ടുണ്ട്. ചിത്രത്തിന് കമന്റുമായി സംവിധായകൻ പൃഥ്വിരാജ് എത്തിയിട്ടുണ്ട്. 2023ൽ ചിത്രീകരണം തുടങ്ങുമെന്നാണ് പൃഥ്വിരാജ് നൽകുന്ന സൂചനകൾ. 2019–ലെ ഏറ്റവും വലിയ ഹിറ്റായ ലൂസിഫർ 200 കോടി ക്ലബിൽ കയറിയ ചിത്രമാണ്.
https://www.facebook.com/Malayalivartha