Widgets Magazine
29
Aug / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...


ബംഗാൾ ഉൾക്കടലിൽ അടുത്ത അന്തരീക്ഷ വ്യതിയാനം; മൺസൂൺ പരമ്പരയിൽ പുതിയ ന്യൂനമർദ്ദം വരുന്നു, കേരളത്തിൽ മഴസാധ്യത ഇങ്ങനെ...


ഇനി 'ഡീപ്പ് ഫേക്ക്' വാദങ്ങൾ നടക്കില്ല; ഇ ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിൽ ശാസ്ത്രീയ പൂട്ടുകളുമായി മ്യൂസിയം പോലീസ്...


സി.പി.ഐ.എം കേന്ദ്ര നേതൃത്വത്തിന് കടുത്ത അതൃപ്തി; പ്രതിപക്ഷ ഉപനേതാവ് തർക്കത്തിൽ പിണറായി വിജയന് തിരിച്ചടി...


അലി അക്ബർ നൽകിയ ഫോൺ രേഖകൾ പൊലീസിന്റെ കൈയിൽ; ആധുനിക സൈബർ സംവിധാനങ്ങളിലൂടെ കുറുപ്പിനെ പൂട്ടാൻ ക്രൈംബ്രാഞ്ച്...

അഞ്ച് വർഷത്തോളം കോടതിയിൽ കാര്യങ്ങൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയതിനാൽ പലതും പുറത്ത് വരാൻ പറ്റില്ലായിരുന്നു.. തുറന്ന് പറഞ്ഞില്ലായിരുന്നുവെങ്കിൽ ദൃശ്യങ്ങൾ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെ.. ദിലീപിന്റെ ചങ്ക് പൊള്ളിച്ച് അതിജീവിതയുടെ ഞെട്ടിക്കുന്ന വെളിപ്പെടുത്തൽ! മറഞ്ഞിരുന്നവർ ഓട്ടം തുടങ്ങി

27 MAY 2022 08:51 AM IST
മലയാളി വാര്‍ത്ത

ന​ടി​ ​ആ​ക്ര​മി​ക്ക​പ്പെ​ട്ട​ ​കേ​സ് ​സ​ർ​ക്കാ​രും​ ​സ​ർ​ക്കാ​രി​ലെ​ ​പ്ര​ധാ​ന​ ​രാ​ഷ്ട്രീ​യ​ ​പാ​ർ​ട്ടി​യും​ ​അ​ട്ടി​മ​റി​ക്കു​ന്നെ​ന്ന് ​ഹൈ​ക്കോ​ട​തി​യി​ൽ​ ​ഹ​ർ​ജി​ ​ന​ൽ​കി​യ​ത് ​വി​വാ​ദ​മാ​യ​തി​ന് ​പി​ന്നാ​ലെ,​ ​അ​തി​ജീ​വി​ത​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​കഴിഞ്ഞ ദിവസം നേ​രി​ൽ​ക്ക​ണ്ടത്.​ ​ഒ​പ്പ​മു​ണ്ടെ​ന്നും​ ​നീ​തി​ ​ല​ഭി​ക്കാ​നാ​വ​ശ്യ​മാ​യ​ ​എ​ല്ലാ​ ​ന​ട​പ​ടി​ക​ളും​ ​സ​ർ​ക്കാ​ർ​ ​കൈ​ക്കൊ​ള്ളു​മെ​ന്നും​ ​മു​ഖ്യ​മ​ന്ത്രി​ ​ഉ​റ​പ്പു​ന​ൽകിയിരുന്നു.​ ​മു​ഖ്യ​മ​ന്ത്രി​യെ​ ​പൂ​ർ​ണ​മാ​യും​ ​വി​ശ്വാ​സ​മാ​ണെ​ന്ന് ​അ​തി​ജീ​വി​ത​ ​കൂടികാഴ്ച്ചയ്ക്ക് പിന്നാലെ മാ​ദ്ധ്യ​മ​ങ്ങ​ളോ​ട് ​പ​റ​യുകയും ചെയ്തു. എവിടെയും എത്താതെ പോകുമെന്ന് കരുതിയ കേസ് വീണ്ടും പ്രതീക്ഷയോടെ തുടങ്ങുകയാണ്. ഇപ്പോഴിതാ ആക്രമിക്കപ്പെട്ട വിവരം തുറന്ന് പറഞ്ഞില്ലായിരുന്നെങ്കില്‍ തന്റെ ജീവിതം എന്താകുമെന്ന് പലപ്പോഴും ചിന്തിച്ചിട്ടുണ്ടെന്നും ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ടി വന്നേനെയെന്നും അതിജീവിത തുറന്ന് പറയുകയാണ്. നടിയുടെ വാക്കുകൾ ഇങ്ങനെയായിരുന്നു...

പ്രതിസന്ധികള്‍ എങ്ങനെ അതിജീവിച്ചു എന്ന് എനിക്ക് അറിയില്ല. ഒരുപാട് ബുദ്ധിമുട്ടുകള്‍ അഭിമുഖീകരിക്കേണ്ടി വന്നിട്ടുണ്ട്. ഒരോ ദിവസവും ഓരോ പ്രതിസന്ധികളും പ്രശ്നങ്ങളുമായിരുന്നു നേരിടേണ്ടി വന്നത്. അതിനെയൊക്കെ എങ്ങനെ മറികടന്നുവെന്നത് എങ്ങനെ വാക്കുകളാൽ പറയണമെന്ന് അറിയില്ല. സമൂഹത്തിൽ നിന്ന് ലഭിച്ച പിന്തുണയ്ക്ക് എന്നും കടപ്പാടുണ്ട്'. 'അഞ്ച് വർഷത്തോളം കോടതിയിൽ കാര്യങ്ങൾ ഇൻ ക്യാമറ പ്രൊസീഡിംഗ്സ് ആയതിനാൽ പലതും പുറത്ത് വരാൻ പറ്റില്ലായിരുന്നു. പക്ഷേ ഇപ്പോൾ എല്ലാം പുറത്ത് വരുന്നത് അനുഗ്രഹമായിട്ടാണ് തോന്നുന്നത്.
തനിക്ക് ലഭിക്കുന്ന പിന്തുണ നൽകുന്ന ധൈര്യം ചെറുതല്ല. എന്റെ ബന്ധുക്കളും സുഹൃത്തുക്കൾക്കും ഈ കേസുമായി ഇടപെടുന്നവർക്ക് മാത്രവുമേ ഈ കേസിന്റെ പുരോഗതിയെ കുറിച്ച് അറിയുമായിരുന്നു. പലരും ഈ കേസ് അവസാനിച്ചോ എന്നൊക്കെ ചോദിച്ചിരുന്നു. എന്നാൽ ഇപ്പോഴും പോരാടുകയാണെന്ന വിവരം പുറത്ത് അറിയുന്നത് നല്ല കാര്യമാണ്'. 'മലയാള സിനിമയിലേക്ക് തിരിച്ചു വരുന്നതില്‍ സന്തോഷമുണ്ട്. ഒരുപാട് നാൾ വിട്ടുനിന്നതാണ്. പക്ഷേ ഈ സമയം മറ്റ് ഭാഷകളിൽ അഭിനയിക്കുന്നുണ്ടായിരുന്നു.

മലയാളത്തിൽ നല്ല പ്രൊജക്റ്റ് വന്നപ്പോൾ പോലും ചെയ്യാനുള്ളൊരു മാനസിക അവസ്ഥയിൽ ആയിരുന്നില്ല.ഏത് ഭാഷയില്‍ അഭിനയിച്ചാലും മലയാളം തന്നെയാണ് തനിക്ക് പ്രധാനം. താൻ തന്റെ സിനിമ ജീവിതം തുടങ്ങിയത് മലയാളത്തിൽ നിന്നാണ്'. 'മുഖ്യമന്ത്രിയിൽ നിന്ന് ലഭിച്ചത് വലിയൊരു വാക്കാണ്. അത് തരുന്നത് വലിയ ആത്മവിശ്വാസമാണ്. കാര്യങ്ങള്‍ പുറത്തു പറഞ്ഞില്ലായിരുന്നെങ്കില്‍ എന്റെ ജീവിതം എന്താകുമായിരുന്നുവെന്ന് പലപ്പോഴും ഞാൻ ചിന്തിച്ചിട്ടുണ്ട്. ദൃശ്യങ്ങള്‍ പുറത്ത് വരുമെന്ന് ഭയന്ന് ജീവിക്കേണ്ട ഒരു അവസ്ഥ വരുമായിരുന്നു. പക്ഷേ അത് അത്ര എളുപ്പമായിരുന്നില്ല' . 'അതിക്രമങ്ങള്‍ക്ക് ഇരയാകുന്ന എല്ലാവരും അവർ നേരിട്ട പീഡനത്തെ കുറിച്ച് തുറന്നു പറയണം എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല. അവരുടെ മാനസിക അവസ്ഥ കൂടി അനുസരിച്ചേ അതിലൊക്കെ പ്രതികരിക്കാൻ സാധിക്കുകയുള്ളൂ.മറ്റാർക്കും ഇത്തരത്തിലുള്ള ദുരനുഭവം വരാതിരിക്കട്ടെ. അത്തരത്തിലൊരി അനുഭവം ഉണ്ടായാൽ അതിനെ അതിജീവിക്കാനുള്ള ശക്തി അവർക്ക് ഉണ്ടാകട്ടെയെന്ന് പ്രാർത്ഥിക്കുന്നു'. 'തന്നെ വ്യക്തിപരമായ അറിയാത്തവരാണ് സോഷ്യൽ മീഡിയ വഴി സൈബർ ആക്രമണം നടത്തുന്നത്.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മോശമായി പറയുമ്പോൾ മാത്രമേ തനിക്ക് വേദന തോന്നുകയുള്ളൂ. ഒരു തരത്തിലും അറിയാത്തവർ നടത്തുന്ന പ്രതികരണങ്ങൾ തന്നെ ബാധിക്കില്ല. അവരോടൊന്നും തനിക്ക് പറയാനില്ല. അതിനെയെല്ലാം അവഗണിക്കുകയാണ്'. 'നീതി ലഭിക്കണമെന്നാണ് തന്റെ പ്രാർത്ഥന നീതി ലഭിക്കാന്‍ വേണ്ടിയാണ് പോരാട്ടം നടത്തുന്നത്. ആരും ഒന്നും പ്രതീക്ഷിച്ചിട്ടല്ല പലരും കൂടെ നില്‍ക്കുന്നത്. എല്ലാവരോടും ഹൃദയം തുറന്ന് നന്ദി പറയുന്നു. കാരണം എന്നെ നേരിട്ട് അറിയാത്തവർ പോലും എനിക്ക് വേണ്ടി രംഗത്തെത്തുകയാണ്. അവർ കാണിക്കുന്നത് മനുഷ്യത്വമാണ്. സമൂഹത്തോട് ജീവിതകാലം മുഴുവന്‍ നന്ദി ഉണ്ടാകും'. 'മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് കാര്യങ്ങൾ സംസാരിക്കണമെന്ന് പലപ്പോഴായി ആഗ്രഹിച്ചിരുന്നു. എന്നാൽ അതിന് സാഹചര്യം ലഭിച്ചിരുന്നില്ല. എന്റെ ആശങ്കകൾ അദ്ദേഹത്തോട് പങ്കുവെയ്ക്കാൻ സാധിച്ചിട്ടുണ്ട്. അദ്ദേഹത്തിൽ നിന്ന് തനിക്ക് ഉറപ്പ് ലഭിച്ചിട്ടുണ്ട്. ഇന്നത്തെ കൂടിക്കാഴ്ചയിൽ താൻ പൂർണ തൃപ്തയാണെന്നും അതിജീവിത പറഞ്ഞു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൊലീസ് ഉദ്യോഗസ്ഥന്‍ ചമഞ്ഞ് എംഡിഎംഎ വില്‍പന നടത്തിയ യുവാവ് പിടിയില്‍  (6 hours ago)

കോഴിക്കോട് പുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി  (6 hours ago)

ഓട്ടോറിക്ഷ ഡ്രൈവര്‍ ഷൗക്കത്തലിയുടെ മരണം: ഗതാഗത കമ്മിഷണറുടെ അന്വേഷണ വിവരങ്ങള്‍ പുറത്ത്  (6 hours ago)

ഫ്‌ലാറ്റിന്റെ പത്താം നിലയില്‍ നിന്ന് താഴേക്ക് ചാടിയ നവവധുവിന് അത്ഭുത രക്ഷ  (7 hours ago)

ബസില്‍ കയറുന്നതിനിടെ പുറത്തേക്ക് വീഴാന്‍ പോയ വയോധികനെ രക്ഷിച്ച് ക്ലീനര്‍  (7 hours ago)

ടൈറ്റാൻസ് ഒക്ടോബർ 1-ന്; റിലീസ് ഡേറ്റ് പ്രഖ്യാപിച്ച് സെക്കൻ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു!!!!  (7 hours ago)

തലസ്ഥാനത്ത് ഓണാഘോഷത്തിനിടെ ഗുണ്ടാ ആക്രമണം  (7 hours ago)

എൽ. ഓ. സി. താണ്ടി അവനെ തൂക്കണം; ഓപ്പറേഷൻ ത്രാൾ ടീസർ പുറത്ത്!!!  (8 hours ago)

മുഖ്യമന്ത്രിയുടെ സീറ്റ് ഉപേക്ഷിച്ച് വിജയ് മന്ത്രിമാര്‍ക്കൊപ്പം  (9 hours ago)

നോര്‍വെയുടെ രാജാവ് ഹരാള്‍ഡ് അഞ്ചാമന്‍ അന്തരിച്ചു  (9 hours ago)

ബ്രൂണയ്‌യിലുള്ളത് സുകുമാരക്കുറുപ്പല്ലെന്ന് റിപ്പോര്‍ട്ട്  (9 hours ago)

കൊല്ലമ്പുഴയില്‍ സ്ത്രീയുടെ മൃതദേഹം നദിയിലൂടെ ഒഴുകിയെത്തിയ നിലയില്‍  (10 hours ago)

നേപ്പാൾ പ്രളയദുരന്തത്തിനിടയിലും കണ്ണില്ലാത്ത ക്രൂരത; ഒഴുകിയെത്തിയ മൃതദേഹത്തിൽ നിന്ന് സ്വർണ്ണക്കമ്മൽ കവർന്ന രണ്ടുപേർ അറസ്റ്റിൽ; ദൃശ്യങ്ങൾ പുറത്ത്...  (10 hours ago)

കനകക്കുന്നിലേക്ക് വരൂ: ഫേസ് പെയിന്‍റിംഗുമായി അല്ലുമോളുണ്ടിവിടെ...  (10 hours ago)

വാതിൽ തകർത്താൽ ദുരന്തം; അടച്ചിട്ട മുറിക്ക് പുറത്ത് 40 മിനിറ്റ് ശ്വാസമടക്കിപ്പിടിച്ച് പോലീസ്, ഒടുവിൽ ശുഭപര്യവസായം...  (10 hours ago)

Malayali Vartha Recommends